Tuesday, January 15, 2013

മഹാറോനും, വൈദികശാപവും പിന്നെ തെമ്മാടിക്കുഴിയും.....

ആദ്യം അനുസരിക്കുക (First Obey!)എന്നതാണ് പട്ടാളചിട്ട. ഏതു രാജ്യത്തെയും സായുധസേനയുടെ പരിശീലനം ഈ തത്വത്തില്‍ അധിഷ്ഠിതമാണ്.

മേലധികാരി പറയുന്നത് കണ്ണുമടച്ചു അനുസരിക്കുക, പരാതി വല്ലതും ഉണ്ടെങ്കില്‍ പിന്നീട് അതിന്റെയും മുകളിലുള്ള അധികാരിയോടു പറയുക – പട്ടാളത്തിലെ നിയമം ഇങ്ങനെയാണെങ്കില്‍ കത്തോലിക്കാ സഭയില്‍ അനുസരണയ്ക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യം ഇതിനേക്കാള്‍ വളരെ കൂടുതലാണ്. വൈദികന്‍ പറയുന്നത് അനീതിയാണെങ്കിലും കണ്ണുമടച്ചു അനുസരിക്കാന്‍ അത്മായന്‍ ബാധ്യസ്ഥനാണ്. പട്ടാളത്തില്‍ നിന്നും വിഭിന്നമായി, വൈദികന്‍ കാണിച്ചതും പറഞ്ഞതും അനീതിയാണെങ്കില്‍ പോലും മുകളില്‍ നിന്ന് (അതായത് തിരുമേനിയില്‍ നിന്നോ അതിനു മുകളില്‍ നിന്നോ) നീതി ലഭിക്കുമെന്ന് സ്വപ്നം കാണേണ്ട. അവരെല്ലാം ഒറ്റകെട്ടാണ്.

പണ്ടൊക്കെ മനുഷ്യരെ പേടിപ്പിക്കാന്‍ പുരോഹിതവര്‍ഗ്ഗത്തിന്റെ കൈവശം രണ്ടു വടിവാള്‍ ഉണ്ടായിരുന്നു – വൈദികശാപവും മഹരോണ്‍ എന്ന ഭീഷണിയും. ഇതിനും പുറമേ ഉണ്ടായിരുന്ന മറ്റൊരു ആയുധമായിരുന്നു തെമ്മാടിക്കുഴി. ഈ ഭീഷണികളൊന്നും ഇപ്പോള്‍ വേണ്ടത്ര ഫലിക്കുന്നില്ല. പാണ്ടന്‍ നായുടെ പല്ലിന്റെ കാര്യം പറഞ്ഞത് പോലെ തന്നെ.

പണ്ട് പള്ളിയുടെ വാതിലുകള്‍ എല്ലാം അടച്ചിട്ട് ഇരുട്ടാക്കി, കറുത്ത കുപ്പായവും ഇട്ട് സാത്താനെ ഓര്‍മ്മിപ്പിക്കുന്ന രൂപത്തില്‍ വന്ന് ഒരുവനെ മഹാരോണ്‍ ചൊല്ലുന്ന ചിത്രം വിശ്വാസികളുടെ മനസ്സില്‍ വലിയൊരു പേടിസ്വപ്നമായി ഉണ്ടായിരുന്നു. ഇന്ന് മഹോരോണ് അത്രയും ഗ്ലാമര്‍ ഇല്ല. ഇപ്പോള്‍ സംഭവം ഓട്ടോമാറ്റിക് ആണ്. സഭയോട് വിശ്വസ്തത പുലര്ത്താതിരുന്നാല്‍ ഓട്ടോമാറ്റിക് എക്സ്-കമ്മ്യൂണികേഷന്‍.  സഭംവം പഴയ മഹറോന്‍ തന്നെ, പക്ഷെ അങ്ങ് ഏക്കുന്നില്ല... ഈ അല്മേനി എന്ന് മറയുന്ന മണ്ടനെ പേടിപ്പിക്കാന്‍ നമുക്ക്‌ പുതിയ ഹൈടെക് സാധനം വല്ലതും കണ്ടുപിടിക്കണം.

കത്തോലിക്കാ സഭയുടെ രീതി അറിയാവുന്നവര്‍ക്കുമാത്രമേ ഒരു ഇടയലേഖനത്തിന്റെ വില മനസ്സിലാവുകയുള്ളൂ. പരിശുദ്ധ ഇടയലേഖനത്തെ മടയലേഖനം എന്ന് വിളിക്കുന്നവര്‍ ആ ഒറ്റ വാക്കിന്റെ പ്രയോഗം കൊണ്ട് തന്നെ കത്തോലിക്കാസഭയുടെ വെളിയിലായിക്കഴിഞ്ഞു. ഒരു ബട്ടന്‍ പോലും ക്ലിക്ക് ചെയ്യേണ്ട ആവശ്യമില്ല. സംഭവം - ഡണ്‍....

ആ നിലയ്ക്ക് ഒരു മേല്പ്പട്ടക്കാരന്‍ എന്ന് പണ്ടും, മെത്രാന്‍ തിരുമേനി എന്ന് ഇന്നും വിളിക്കപ്പെടുന്ന രൂപതാധ്യക്ഷന്റെ ഇടയലേഖനം തിരസ്ക്കരിച്ചവരുടെ ആത്മാവിന്റെ ഭാവി എന്തായിരിക്കും? കര്‍ത്താവില്‍ പ്രിയമുള്ള മക്കളെ, നിങ്ങള്‍ സ്വയം ചിന്തിക്കുക...

അമേരിക്കന്‍ ക്നായിലൂടെ കഴിഞ്ഞ കുറെ ദിവസങ്ങളായി അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനം റിജക്റ്റ്‌ ചെയ്ത വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. ഓരോന്ന് ഓരോന്നായി വന്നുകൊണ്ടിരുന്നതിനാല്‍ അതിന്റെ ശരിയായ ഇമ്പാക്റ്റ് ആര്‍ക്കും മനസ്സിലായികാണാന്‍  വഴിയില്ല. ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഞങ്ങള്‍ അതിന്റെ ഒരു ലിസ്റ തയ്യാറാക്കി. കണ്ടപ്പോള്‍ അന്തം വിട്ടുപോയി.

കര്‍ത്താവേ ഇക്കണക്കിനുപോയാല്‍ ക്നാനായ കത്തോലിക്കര്‍ മുഴുവന്‍ ഓട്ടോമാറ്റിക് മഹറോന്‍ ആയിപോകുമല്ലോ. ഇവര്‍ മാത്രമല്ല, ന്യൂയോര്‍ക്കില്‍ ഇടയലേഖനം കത്തിച്ചവരുടെയും, ഇതുപോലുള്ള മെത്രാന്‍/പുരോഹിത വിരുദ്ധ ബ്ലോഗുകളില്‍ കമന്റ്‌ ഇടുന്നവരുടെപോലും ആത്മാവിന്റെ ഗതി ഇതാണ്. ജാഗ്രതൈ!

ഇടയലേഖനം തിരസ്കരിച്ച കെസിസിഎന്‍എ യുണിറ്റുകളുടെ ലിസ്റ്റ് ചുവടെ:

Arizona

President:     Jose Thomas Parappallil
Secretary:     Sony Joseph Allappattu

At Large

President:     Joy Kunnappillil
Secretary:     Saju Chemmalakuzhy

Atlanta

President:     Santhosh Uppoottil
Secretary:     Saly Arackal

Boston

Preisdent:     Rajesh Thomas Mukalel
Secretary:     Jiffy Thomas Powathel

Chicago

President:     George Thottapuram
Secretary:     Juby Vellalasseril

Canada

President:     Anil Chandrappillil
Secretary:     Binoy Kuruttuparambil

Dallas

President:     Siby Karakattil
Secretary:     Simon Chamakala

Detroit

President:     Mrs Juby Chackunkal
Secretary:     Joseph John Thekkel

Houston

President:     Sajan Manapuram
Secretary:     Francis Cherukara

Las Vegas

President:     Dr. Vincent Kanjirathumkal
Secretary:     Sajan Abraham Paranickal

Los Angles

President:     Jose Edattukunnel
Secretary:     James Kattapuram

Miami

President:     Naduparambil
Secretary:     Jimmy Thekkumkattil

Minnesota

President:     Roshan Manumkal
Secretary:     Domy Tharayil

New York

President:     Starling Pachikara
Secretary:     Edvin Erikattuparambil

Ohio

President:     Dr. Manu Mathews
Secretary: Bobby Mazhuvanchery

Philadelphia

President:     Johnson Charath
Secretary:     Geoffrey Nedumchira

San Antonio

President:     Jose Kurian Thekunikunath
Secretary:     Tincent Jacob Kandarappally

San Jose

President:     Gipson Purayampallil
Secretary:     Shibi Puthusseril

Tampa

President:     Monachan Madathilettu
Secretary:     Xavier Vandankuzhiyil

Washington

President:     Biju thadathiparampil
Secretary:     Abraham Thekkanattu

ഈശ്വരാ, എത്ര കുഞ്ഞാടുകളാണ് നരകത്തിലേക്ക് യാത്രയാകുന്നത്! മുകളില്‍ പേര് കൊടുത്തിരിക്കുന്ന പ്രസിഡന്റ്‌മാരും സെക്രട്ടറിമാരും മാത്രമാണ് നരകത്തില്‍ പോകുന്നതെന്ന് തോന്നിയെങ്കില്‍, കുഞ്ഞുങ്ങളെ, നിങ്ങള്ക്ക് തെറ്റി. രേഖാമൂലം നിങ്ങളുടെ യുനിട്ടിന്റെ നടപടിയോട് വിയോജിക്കാത്ത സകല അംഗങ്ങളുടെയും ഗതിയും ഇതുതന്നെ!

എന്ത്, നരകത്തിലും ഒരു ക്നാനായസംഘടനയോ?

എല്ലാത്തിലും എന്തെങ്കിലും പോസിറ്റീവ് കാണുന്നവനാണല്ലോ ശുഭാപ്തിവിശ്വാസി. മുറി തൂത്തുവാരുമ്പോള്‍ ചുരുട്ടിന്റെ കുറ്റി കണ്ടു ഭര്‍ത്താവ് സിഗരറ്റ് വലി ഉപേക്ഷിച്ചല്ലോ എന്നോര്‍ത്ത് സന്തോഷിക്കുന്ന ശുഭാപ്തിവിശ്വാസിയായ ഭാര്യയെപോലെ.

ഇതിലെ പോസിറ്റീവ് ഘടകം ഇതാണ് – നരകത്തില്‍ നമുക്കൊരു ക്നാനായ വികാരിയാത്തോ രൂപതയോ ലഭിക്കാതിരിക്കില്ല. ഏതായാലും വത്തിക്കാന്‍ അധികൃതരെക്കാള്‍ നീതിമാന്‍ ആണല്ലോ ദൈവം. പക്ഷെ ഒരു പ്രശ്നമുള്ളത് ഇതാണ് – അവിടെ നമ്മുടെ ആത്മീയ ശുശ്രൂഷയ്ക്കു വൈദികരെയും തിരുമേനിമാരെയും കിട്ടാതെ വന്നാലോ?

സാരമില്ല അത് അപ്പോള്‍ നോക്കാം. “Let us cross the bridge when we come to it എന്നല്ലേ സായിപ്പ് പറഞ്ഞത്.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ....

No comments:

Post a Comment