ക്നാനായ വിശേഷങ്ങളില്‍ അനോണിമസ് ആയി ലഭിച്ച ഒരു കമന്റ് ആണ് ചുവടെ.
അമേരിക്കയിലെ ക്നാനായ പള്ളികളെ സംരക്ഷിക്കാന്‍ സാമ്പത്തിക ഉപരോധത്തിനുപകരം ജനങ്ങളെ പള്ളിയിലേയ്ക്ക് അടുപ്പിക്കുക (അടിപ്പിക്കുകയല്ല) ആണുവേണ്ടത്. തന്നിഷ്ടപ്രകാരം പള്ളിഭരണം നടത്തുന്ന വൈദികരെ നിലയ്ക്കുനിര്‍ത്താന്‍ ജനങ്ങള്‍ക്കു കഴിവുണ്ടാകണം, പൊതുയോഗങ്ങളില്‍ എല്ലാ ജനങ്ങളും പങ്കെടുക്കുകയും നല്ല നല്ല ആശയങ്ങള്‍ കൊണ്ടുവരുകയും വേണം. ക്നാനായക്കാര് വാങ്ങിയ പള്ളികളില്‍ സേവനം ചെയ്യുന്ന ക്നാനായ വൈദികര്‍ ക്നാനായ സമുദായത്തോടു കൂറുള്ളവരായിരിക്കണം, ജനങ്ങളുടെ പണവും, മറ്റു ആനുകൂല്യങ്ങളും വാങ്ങിയിട്ട് അവരെ ഭരിക്കുന്നവരാകാതെ അവരെ നയിക്കുന്നവരാകണം, ഒരു കുടുംബനാഥന്റെ സ്ഥാനത്തിരുന്ന്. അതുപോലെതന്നെ നമ്മുടെ ക്നാനായ പിതാക്കന്മാര് ക്നാനായ സമുദായം എക്കാലവും നിലനിന്നു കാണാന്‍ താല്പര്യമുള്ളവരായിരിക്കണം (സ്വന്തം നേട്ടം നോക്കാത്തവരായിരിക്കണം).
ആയിരത്തി എഴുന്നൂറ് വര്ഷം പഴക്കമുള്ള ഒരു ജനതയെ നശിപ്പിക്കാന്‍ ഒരു സഭാ സംവിധാനത്തിനും അധികാരമില്ല. ഒരു വ്യക്തിക്കോ, മെത്രാനോ,പുരോഹിതനോ കയ്യിലിട്ടു അമ്മാനമാടാനുള്ളതല്ല ക്നാനായവംശം. നമ്മുടെ വംശത്തെ സംരക്ഷിക്കാനുള്ള നിയമം, കാനോന്‍ നിയമത്തിനു മുകളില്‍ വന്നെങ്കിലെ നമ്മള്‍ നിലനില്‍ക്കൂ. നിര്‍ഭാഗ്യവശാല്‍ ഈ വംശം തകര്ന്നടിയാനാണ് മറ്റു സഭാ മേലദ്യക്ഷന്മാര്‍ ആഗ്രഹിക്കുന്നതും, ശ്രമിക്കുന്നതും. അതിനാല് ഇനിയുള്ള നീക്കം ആ വഴിക്കാകണം. ക്നാനായവംശം നില നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറണം, അമേരിക്കയില്‍ തകര്‍ന്നാല്‍ ഉടന്‍ കോട്ടയത്തും തകരും. അതുകൊണ്ട് സഭാനേതൃത്വം തെറ്റു ചെയ്‌താല്‍ അത് സ്നേഹത്തോടെ ചൂണ്ടിക്കാണിക്കാനും അവരെ അംഗീകരിച്ചു മുന്നോട്ടുപോകാനും നമ്മള്‍ തയാറാകണം (അംഗീകരിക്കരുതാത്ത വിഷയങ്ങളില്‍ അവരെ തിരുത്തണം)
സ്വാര്‍ത്ഥമതികളും, സ്വന്തനേട്ടത്തിനായിട്ടു ഒരു വലിയ പാരമ്പര്യം നശിപ്പിച്ച കുറച്ചു വ്യക്തികള്‍ക്കു തകര്‍ക്കാനുള്ളതല്ല ക്നാനായ സമുദായം, മറ്റൊരു സമുദായത്തില്‍ സ്വമനസ്യ ചേര്‍ന്നതിനു ശേഷം, “എനിക്കു തിരിച്ചു വരണം എന്റെ ഭാര്യക്കും മക്കള്‍ക്കും ഒപ്പം” എന്നു പറയുന്നത് ആ വ്യക്തി താന്‍ വിവാഹം കഴിച്ച സ്ത്രീയോടും അവളുടെ കുടുംബത്തോടും കാട്ടുന്ന അനീതിയും, നന്ദിയില്ലായ്മയും, വാക്കുമാറലും തന്നെയാണ്. അവര്‍ സ്വയം ചിന്തിക്കണം അവര് എന്താണ് ചെയ്യുന്നതെന്ന്.
No comments:
Post a Comment