പട്ടികള്‍ ഒരു പക്ഷെ ഞങ്ങളോട് പരിഭവിച്ചെക്കാം. എന്നാലും സത്യം പറയാതെ വയ്യ.
പട്ടി ചന്തക്കു പോയപോലെയായി ബിഷപ് അങ്ങാടിയത്ത് സിനഡ് നു പോയത്. പോയപോലെ വെറുംകയ്യോടെ തിരിച്ചു പോന്നു. അമേരിക്കന്‍ കുഞ്ഞാടുകള്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ പോയിക്കിട്ടിയത് മിച്ചം.
ഫാ മുത്തോലത്തെ തൊപ്പി വീശി അദ്ദേഹം വലയിലാക്കി. തൊപ്പി ഭ്രമത്തില്‍ കോട്ടയം രൂപതാ വിട്ടു ചിക്കാഗോ രൂപതയില്‍ ചേര്‍ന്ന് ആത്മാഹൂതി ചെയ്യുവാന്‍ വരെ അദ്ദേഹം തയ്യാറായി. എന്നിട്ടിപ്പോള്‍ എന്തായി? അദ്ദേഹം വഴിയാധാരമായി. യഥാര്‍ത്ഥ ക്നാനായക്കാര്‍ അദ്ദേഹത്തെ കാണുമ്പോള്‍ മൂക്ക് പൊത്തുകയാണ്. ചവുട്ടിയതുമില്ല പിടിച്ചതുമില്ല എന്ന പദമാണ് അദ്ദേഹത്തിന്. തികച്ചും ഒരു ടാര്‍ ബേബി!
അടുത്തത് നമ്മുടെ മായാവിയായ ചാന്‍സലര്‍ വേത്താനം. തൊപ്പി കിട്ടും മുമ്പേ തന്നെ പോപ്പിന്റെ ഗമയിലാണ് അദ്ദേഹത്തിന്‍റെ എടുപ്പും നടപ്പും. ചിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷത്തിന്റെ ഉത്ഘാടനത്തിനു പീലി വിരിച്ചാടുന്ന മയിലിനെ വച്ച നിലവിളക്ക് കൊളുത്താന്‍ വന്ന വെത്താനത്തിന്റെ മട്ടും മാതിരിയും ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ഏതായാലും മെത്രാന്‍ തൊപ്പി അദ്ദേഹത്തെ ബൈപാസ് ചെയ്തതോര്‍ത്ത് നമുക്ക് ദൈവത്തിനു നന്ദി പറയാം.
Praise the Lord!
No comments:
Post a Comment