കേരളത്തിന്റെ അഭിമാനമായ ശങ്കരാചാര്യര്‍ ചോദിക്കുന്നു:
വയസി ഗതേ ക: കാമവികാര:
ശുഷ്കേ നീരേ ക: കാസാര:
അതായത്, വയസ്സായിക്കഴിഞ്ഞാല്‍ കാമമെവിടെ, വെള്ളം വറ്റിപ്പോയാല്‍ തടാകമെവിടെ?
പാശ്ചാത്യ തത്വചിന്തകനായ ബെര്‍ട്രാന്‍ഡ് റസ്സല്‍ പറയുന്നതനുസരിച്ച്, ഒരു പ്രായം കഴിയുമ്പോള്‍ മനുഷ്യരുടെ എല്ലാ മോഹങ്ങള്‍ക്കും ശമനം ഉണ്ടായേക്കാം, എന്നാല്‍ അവന്റെ അവസാന ശ്വാസത്തോളം നിലനില്‍ക്കുന്നതാണ് അധികാരമോഹം.
തനിക്ക് ചുറ്റും ഇത്രയൊക്കെ കൊടുങ്കാറ്റ് ആഞ്ഞടിച്ചിട്ടും, ലിബിയയിലെ ഗദാഫിയ്ക്കോ, ഇറാഖിലെ സദാംഹുസൈനോ അധികാരം ഒഴിഞ്ഞുകൊടുത്തു തനിക്കും തന്റെ കുടുംബത്തിനും രക്ഷപ്പെടാം എന്ന് തോന്നിയില്ല. മാളത്തില്‍ കഴിയുന്ന എലിയെപ്പോലെ അവര്‍ ജീവനെയും, അധികാരത്തെയും സംരക്ഷിക്കാന്‍ നോക്കി ചരിത്രത്തിനു മുന്നില്‍ പരിഹാസ കഥാപാത്രങ്ങളാകുകയായിരുന്നു.
ക്നാനായ സമുദായത്തില്‍ അധികാരം സംരക്ഷിക്കാന്‍ വേണ്ടി അതുപോലെ അപഹാസ്യരായ അനേകര്‍ ഇല്ല. പക്ഷെ ഉള്ള ഒന്ന് അതിനെല്ലാം പകരം തീര്‍ക്കുന്നു. അത്ര നാണംകെട്ട രീതിയിലാണ് അദ്ദേഹം തന്റെ സ്ഥാനം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.
തന്റെ പ്രിയപ്രജകള്‍ എന്ന് കരുതിയിരുന്നവര്‍ എല്ലാം തനിക്കെതിരെ തിരിഞ്ഞു, കാശിന്റെ ബലത്തില്‍ മാത്രം അനുചരരായി നില്‍ക്കുന്നവര്‍ മറുകണ്ടം ചാടാന്‍ ഏറ്റവും പറ്റിയ അവസരം ഏതാണ് എന്ന് നോക്കിയിരിക്കുന്നു. എന്നിട്ടും, തന്റെ അരപ്പട്ട എന്നും തന്നോടൊപ്പം ഉണ്ടാകും എന്ന മിഥ്യാധാരണയിലാണ് നമ്മുടെ ബഹു. ശകുനിയച്ചന്‍.
അല്പമെങ്കിലും നാണമുള്ള ഒരാളാണെങ്കില്‍ ചികാഗോ ക്നായില്‍ വന്ന ഈ ഒരു പോസ്റ്റ് മാത്രം മതി, സ്ഥാനം ഒഴിഞ്ഞു ചതുപ്പുനിലം ലക്ഷ്യമാക്കി വണ്ടി കയറാന്‍.
പക്ഷെ, എങ്കില്‍ "വിനാശകാലേ വിപരീധ ബുദ്ധി" എന്ന് പറഞ്ഞവന്‍ വിഡ്ഢി ആയിപോകില്ലേ?.
ചിക്കാഗോ ക്നായില്‍ വന്ന
No comments:
Post a Comment