Tuesday, January 29, 2013

നാപ്കിനും ഗൂഡാലോചനയും


മാദാമ്മ നാപ്കിനെടുത്തു കൈ തുടച്ചത് ഇന്ന് അമേരിക്കയിലുടനീളം ചര്‍ച്ചാ വിഷയമായിരിക്കുകയാണല്ലോ. മാദാമ്മ നാപ്കിനെടുത്ത് കൈ തുടച്ചപ്പോള്‍ നമ്മുടെ മഫിയാ അച്ചന് പെട്ടെന്ന് കാര്യം മനസ്സിലായി – ലാറ്റിന്‍ പള്ളികളില്‍ തരി പോലും വിശ്വാസമില്ല!!

നാട്ടില്‍ ഗുണ്ടകളും രാഷ്ട്രീയനേതാക്കളും പോലീസ്‌, മാഫിയ നേതാക്കളുമായി അവിഹിതബന്ധം പുലര്‍ത്തുന്ന നമ്മുടെ മാഫിയ അച്ചന്‍ പെട്ടെന്ന് ലാറ്റിന്‍ പള്ളികളില്‍ വിശ്വാസം ഇല്ലെന്നു കണ്ടെത്തിയത് എങ്ങിനെയാണ്? അതിന്റെ പിറകില്‍ വലിയൊരു ഗൂഡാലോചന നടന്നിരുന്നു. അതിനുമുമ്പ്‌ ചില വസ്തുതകള്‍....

അമേരിക്കയില്‍ ജീവിക്കുന്ന ഏവര്‍ക്കുമറിയാം പ്രായമായ ഇവിടത്തെ ആളുകള്‍ അല്പം Extra Cautious ആണെന്ന്. അങ്ങിനെ പ്രായമായ ഒരു മാദാമ്മ കൈകൊടുത്തതിനു ശേഷം കൈതുടച്ചെങ്കില്‍ അത് ആ അമ്മച്ചിയുടെ ഒരു ശീലമായിരിക്കാം, അല്ലെങ്കില്‍ ഒരു സ്വഭാവമായിരിക്കാം. അല്ലാതെ ലാറ്റിന്‍ പള്ളിയില്‍ പോകുന്ന നിങ്ങള്ക്ക് എത്ര പ്രാവശ്യം ഇങ്ങനെ (അവിടെങ്ങും വിശ്വാസമില്ലെന്ന്) തോന്നിയിട്ടുണ്ട്?

ഇന്ന് നമ്മുടെ പള്ളിയില്‍ പോകുന്നതിനു പകരം പലരും ഒരു നല്ല കുര്‍ബ്ബാന കാണാന്‍ ലാറ്റിന്‍ പള്ളികളിലാണ് പോകുന്നതെന്ന് ഈ മാഫിയ അച്ചന് അറിയില്ലല്ലോ.

നമ്മുടെ ബഹു. മുത്ത്‌ ഉണ്ണുന്നതും ഉറങ്ങുന്നതും ജോലി ചെയ്യുന്നതും എല്ലാം ലാറ്റിന്‍ പള്ളിയിലാണെങ്കിലും പുള്ളിയ്ക്ക് ലാറ്റിന്‍ പള്ളിക്കാരെ കണ്ണിനു കാണത്തില്ല. ഇത് പുള്ളി പല പ്രാവശ്യം ബുള്ളറ്റിനിലൂടെയും പ്രസംഗങ്ങളിലൂടെയും അടിച്ചു നോക്കിയെങ്കിലും ആര്‍ക്കും വിശ്വാസം വരാത്തതുകാരണം വേറൊരു അച്ചനെക്കൊണ്ടുകൂടി ഇത് പറയിക്കുവാന്‍ നോക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. അങ്ങനെയിരുന്നപ്പോഴാണ് തന്റെ ഗൂഡാലോചനയില്‍ പങ്കു കൊള്ളാന്‍ പറ്റിയ ഒരു കൂട്ടുകക്ഷിയെ കിട്ടിയത്. പിന്നെ ഒന്നും നോക്കിയില്ല. ആതിഥേയന്റെ നിര്‍ദ്ദേശാനുസരണം ലാറ്റിന്‍ പള്ളികളില്‍ വിശ്വാസം പോയിട്ട് മരുന്നിനു “വി” പോലും ഇല്ലെന്നു മാഫിയ അച്ചനങ്ങ് തട്ടി വിട്ടു.  ഈ മാഫിയ അച്ചന്റെ ഒരു കാര്യം!

ഇവര്‍ക്കൊന്നും നാട്ടില്‍ ഒരു പണിയും ഇല്ലേ, എല്ലാ രണ്ടു മാസം കൂടുമ്പോഴും അമേരിക്കയിലേയ്ക്ക് കെട്ടിയെടുക്കാന്‍? ഇവിടെ കഴുതയെപ്പോലെ പണിയെടുക്കുന്ന ആളുകള്‍ എത്ര വിഷമിച്ചാണ് രണ്ടും മൂന്നും വര്ഷം കൂടുമ്പോള്‍ നാട്ടിലൊന്നു പോകുന്നത്! ഈ മാഫിയാ അച്ചനൊക്കെ എല്ലാ രണ്ടും മൂന്നും മാസം കൂടുമ്പോള്‍ അമേരിക്കയില്‍ വരാനുള്ള വരുമാനം എവിടെ നിന്നാണ്? ആ കണക്കൊക്കെ ഒന്ന് നോക്കിയാലറിയാം കാര്യങ്ങളുടെ കിടപ്പ്. സംഭവം മിക്കവാറും നമ്മുടെ മുത്തുകുട്ടന്റെ അഗാപേ പോലെ ആയിരിക്കും!

ഉടായിപ്പന്‍ ഇല്ലിനോക്കുഴി

ഇതും വായിക്കുക:

അവിലും പഴവും പിന്നെഹാന്‍ഡ് സാനിറ്റൈസ്സറും

No comments:

Post a Comment