Saturday, January 26, 2013

FLASH NEWS!!! ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഐക്യകണ്ഠേന പാസ്സാക്കിയ പ്രമേയം

13-01-2013ല്‍ കോട്ടയം കെ.സി.സി ഓഫീസില്‍ ചേര്‍ന്ന വര്‍ക്കിങ്ങ് കമ്മറ്റി ഐകകണ്‌ഠ്യേന പാസ്സാക്കിയ പ്രമേയം

അമേരിക്കയിലെ ക്‌നാനായ സമുദായത്തിന് അനുവദിച്ചിരിക്കുന്ന ഇടവകകള്‍, മിഷന്‍, റീജിയന്‍ നോണ്‍ എന്‍ഡോഗമസ് ആണെന്നുള്ള ചിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്റെ 20/12/12 ലെ ഇടയലേഖനം തള്ളികളയണമെന്ന് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് കോട്ടയം അതിരൂപതാ വര്‍ക്കിംഗ് കമ്മറ്റി ഏകകണ്ഠമായി അമേരിക്കയിലെ മുഴുവന്‍ ക്‌നാനായ സമുദായ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

ക്‌നാനായ സമുദായം എന്‍ഡോഗമസ് ആചാരം അനുഷ്ഠിക്കുന്ന സമുദായമാണെന്നും എന്‍ഡോഗമസ് ആചാരം ക്രൈസ്തവ വിശ്വാസത്തിനോ, കത്തോലിക്കാസഭക്കോ എതിരല്ല എന്നുള്ളതിന്റെ വ്യക്തമായ തെളിവാണ് 1911-ല്‍ വിശുദ്ധ പത്താം പീയൂസ് കോട്ടയം വികാരിയത്തും പിന്നിട് വന്ന മാര്‍പ്പാപ്പാമാര്‍ രൂപതയും, അതിരൂപതയും അനുവദിച്ചു തന്നിട്ടുള്ളതും.

1986ലെ റെസ്‌ക്രിപ്റ്റിലും പിന്നീട് അമേരിക്കയില്‍ സീറോ മലബാര്‍ രൂപത വന്നപ്പോഴും അമേരിക്കയിലെ ക്‌നാനായക്കാര്‍ക്കുവേണ്ടി പ്രത്യേക ഇടവകകള്‍, മിഷനുകള്‍, റീജന്‍ അനുവദിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേകം ക്‌നാനായ വൈദികരുടെ സേവനം അനുവദിക്കുകയും ചെയ്തിട്ട് അവസാനം നോണ്‍എന്‍ഡോഗമസ് ആണെന്നുള്ള പരാമര്‍ശം പരസ്പരവിരുദ്ധമാണ്. കഴിഞ്ഞ ഇരുപത്തേഴു വര്‍ഷമായി നടപ്പാക്കാത്ത ടി പരാമര്‍ശം ഇപ്പോള്‍ പൊടിതട്ടിയെടുത്ത് നടപ്പാക്കുവാന്‍ ശ്രമിക്കുന്നതില്‍ ദുരൂഹത കാണുന്നു. നോണ്‍എന്‍ഡോഗമസ് പാരിഷുകള്‍ ക്‌നാനായ സമുദായത്തിന് ആവശ്യമില്ല.

ക്‌നാനായ പാരിഷുകള്‍ ലോകത്തിന്റെ കുറെ ഭാഗത്ത് എന്‍ഡോഗമസും കുറെ ഭാഗത്ത് നോണ്‍ എന്‍ഡോഗമസും എന്ന വിവേചനം സാമാന്യ നീതിക്കു നിരക്കാത്തതാണ്.

ആയതിനാല്‍ ചിക്കാഗോ രൂപതാദ്ധ്യക്ഷന്റെ 20-12-2012ലെ ഇടയലേഖനത്തിലെ നോണ്‍എന്‍ഡോഗമസ് പരാമര്‍ശം പിന്‍വലിക്കണമെന്ന് മാര്‍ അങ്ങാടിയത്തു പിതാവിനോടു ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപതാ കമ്മറ്റി (ലോകമെമ്പാടുമുള്ള ക്‌നാനായ സംഘടനകളുടെ മാതൃസംഘടന) ഐകകണ്‌ഠ്യേന ആവശ്യപ്പെടുന്നു.

1986ലെ റെസ്‌ക്രിപ്റ്റിലെയും പിന്നീട് വന്ന ഉത്തരവുകളിലെയും അമേരിക്കയിലെ ക്‌നാനായ പാരിഷ്‌കള്‍, നോണ്‍ എന്‍ഡോഗമസ് ആണെന്നുള്ള പരാമര്‍ശം ഈ സമുദായത്തിന്റെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്നതും സമുദായത്തില്‍ അനൈക്യത്തിനും വിശ്വാസത്തകര്‍ച്ചയ്ക്കും കാരണമാകുമെന്ന് ഞങ്ങള്‍ ഭയക്കുന്നു. ആകയാല്‍ ടി പരാമര്‍ശം നീക്കി ലോകമെമ്പാടുമുള്ള ക്‌നാനായ ജനതയ്ക്ക് കേരളത്തിലെപ്പോലെ എന്‍ഡോഗമസ് പാരിഷ്‌കള്‍ ലഭിക്കുന്നതിന് മാര്‍ അങ്ങാടിയത്ത്, മാര്‍ മൂലക്കാട്ട്, കാര്‍ഡിനല്‍ മാര്‍ ആലഞ്ചേരി പിതാക്കന്മാര്‍ ഒന്നിച്ച് അടിയന്തിര നടപടികള്‍ എടുത്ത് ഈ സമുദായത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു.

ടി വിഷയത്തില്‍ കെ.സി.സി.എന്‍.എയുടെ തീരുമാനത്തില്‍ കെ.സി.സിയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.


അവതാരകന്‍:   പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ (പ്രസിഡന്റ് കെ.സി.സി)

അനുവാദകന്‍:   ശ്രി. ബിനോയി ഇടയാടി (ജോയിന്റ് സെക്രട്ടറി കെ.സി.സി)

No comments:

Post a Comment