Wednesday, January 23, 2013

ഗോവിന്ദം ഭജ മൂഢമതേ

പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാര കര്‍മ്മങ്ങളുടെ ചുമതലയുള്ള സര്‍വേശ്വരന്‍ ളോഹയിട്ട ചില വൈദികരെപ്പോലെ വെള്ളയടിച്ച ശവകുടീരമല്ല. കഴിഞ്ഞതും, ഇപ്പോള്‍ നടക്കുന്നതും വരാന്‍ പോകുന്നതുമായ കാര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ആ ശക്തി തന്റെ മക്കളെ പരിപാലിക്കാന്‍ പ്രതിജ്ഞാബദ്ധനാണ്. നോഹയുടെ പെട്ടകം ഉണ്ടാക്കി ഒരിക്കല്‍ മാനവരാശിയെ രക്ഷിച്ചു. ഇന്ത്യന്‍ വിശ്വാസമനുസരിച്ച്, അതിക്രമം പെരുകുമ്പോഴോക്കെ ഭഗവാന്‍ അവതരിക്കും. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോടു പറയുന്നു,

ഹേ ഭാരതാ, എപ്പോഴെല്ല‍ാം ധ‍ര്‍മ്മത്തിനു തളര്‍ച്ചയും അധ‍ര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ല‍ാം ഞാന്‍ സ്വയം അവതരിക്കുന്നു.”

(“യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം”).

ചില കാപാലികര്‍ കൂടി പഴംചാക്ക് തൂക്കി വില്‍ക്കുന്നത് പോലെ ക്നാനായ സമുദായത്തെ വില്‍ക്കാന്‍ വിലപേശിക്കൊണ്ടിരിക്കവേ ദശാവതാരത്തിന്റെ രൂപത്തിലല്ല, ഒരു സാധാരണ ക്നാനയക്കാരനായ ലുക്കാ ചാക്കാലപ്പടവില്‍ എന്നയാളുടെ രൂപത്തിലാണ് ദൈവം രക്ഷക്കെത്തിയത്.

പത്തു വര്‍ഷത്തിലേറെയായി, ചിക്കാഗോയില്‍ ഇരുന്നു അമേരിക്കയിലെ മൊത്തം ക്നാനയക്കാരുടെ കീശയില്‍ ഓട്ട വീഴിച്ചുകൊണ്ടിരുന്ന ഒരു കശ്മലന്‍, അവരുടെ ചിന്താശേഷികൂടി ഏറ്റെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ക്നാനായക്കാരന്റെ മോശ ആയി വേഷം കെട്ടാന്‍ ശ്രമിച്ചു.

കെസിസിഎന്‍എ വക്കീല്‍ നോട്ടീസ്‌ കൊടുത്ത വിവരം ഇതിനോടകം എല്ലാവര്ക്കും അറിയാം. അതിനു മറുപടി കൊടുക്കാനുള്ള അവസാന തിയതി (ജനുവരി ഇരുപത്) കഴിഞ്ഞു. അടുത്തത് കോടതി നടപടിയാണ്. അതിന്റെ ഭയത്തില്‍ - അങ്കലാപ്പ് പുറത്തു കാണിക്കാന്‍ സാധിക്കാതെ – അസ്വസ്ഥനായി തേരാപാരാ നടക്കുകയാണ് നമ്മുടെ വില്ലാദിവില്ലന്‍.

വക്രബുദ്ധികള്‍ക്ക് ഒരു കാലത്തും സത്യസന്ധതരെപ്പോലെ നേരെചൊവ്വേ ചിന്തിക്കാന്‍ സാധിക്കുകയില്ല. കോളറിഡ്ജ് (Samuel Taylor Coleridge) എന്ന ഇംഗ്ലീഷ് കവിയുടെ ഒരു പ്രസിദ്ധമായ പ്രയോഗം ഉണ്ട് - The Motive-Hunting of Motiveless Malignity.  ഇതിനെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നു: Coleridge's phrase is often taken to mean that Iago has no real motive and does evil only because he is evil.

ഒഥല്ലോ എന്ന വിഖ്യാത നാടകത്തിലെ വില്ലനായ ഇയാഗോയുടെ ദുഷ്പ്രവര്‍ത്തികള്‍ക്ക് പ്രത്യേക ലക്ഷ്യമൊന്നും തന്നെ ഇല്ലായിരുന്നുവത്രെ, അയാള്‍ ഈവിള്‍ ആയിരുന്നു എന്നതൊഴിച്ചാല്‍.

ഇതേ മാനസികാവസ്ഥയിലുള്ളൊരാള്‍ താന്‍ പിടിക്കപ്പെടുവാന്‍ പോകുന്നു എന്ന് മനസ്സിലായപ്പോള്‍, ഡോ. ഫോസ്റ്റസിനെപ്പോലെ Hide me from the heavy wrath of God എന്ന് പറഞ്ഞു പശ്ചാത്തപിക്കുന്നതിനു പകരം സൂത്രത്തില്‍ അമേരിക്കന്‍ നിയമത്തിന്റെ നൂലാമാലകളില്‍ നിന്ന് രക്ഷപ്പെടുവാന്‍ കുതന്ത്രങ്ങള്‍ മെനയുകയാണ് ചെയ്തത്! ആ ശ്രമങ്ങളുടെ പരിണിതഫലമാണ് ഈയിടെ അറ്റ്ലാന്റ നഗരത്തിലെ ക്നാനായ പള്ളിയില്‍, വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ വായിച്ച് യാതൊരു ചര്‍ച്ചയും ഇല്ലാതെ പാസ്സാക്കി എടുക്കാന്‍ ശ്രമിച്ച ഒരു “ശകുനി പ്രമേയം.” പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം ഈ പോസ്റ്റിന്റെ അവസാനം കൊടുക്കുന്നുണ്ട്. അതിലെ ഒരു വാചകം മാത്രം നമുക്ക് പരിശോധിക്കാം.

“ഇത്തരത്തിലുള്ള ഒരു വിനാശത്തിന് കാരണം, ക്നാനായ പള്ളികളിലെയും മിഷനുകളിലെയും അംഗത്വത്തെക്കുറിച്ചു മേല്‍പറഞ്ഞ സര്‍ക്കുലറില്‍ വ്യക്തത ഇല്ലാത്തതാണ്.”

എന്താണ് ഇദ്ദേഹം പറയുന്ന വിനാശം?

“ക്നാനായ പാരമ്പര്യങ്ങള്‍ക്കും സമുദായത്തിന്റെ നിലനില്‍പ്പിനും ഈ സര്‍ക്കുലര്‍ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് കാണിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കൊണ്ട് ഇമെയിലുകള്‍, ബ്ലോഗുകള്‍, യു-ട്യുബ്, വെബ്സൈറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് മീഡിയ നിറഞ്ഞു നില്‍ക്കുകയാണ്.”

ഇതെഴുതിയ വക്രബുദ്ധിയോട് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?

ക്നാനായ പാരമ്പര്യങ്ങള്‍ക്കും സമുദായത്തിന്റെ നിലനില്‍പ്പിനും ഈ സര്‍ക്കുലര്‍ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് കാണിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വിനാശമാണത്രേ!

സത്യത്തെ, ഡല്‍ഹിയിലെ പെണ്‍കുട്ടിയോട് കാണിച്ചതിലും മൃഗീയമായി ബലാല്‍സംഗം ചെയ്ത ക്നാനായ മീഡിയയിലെ “മടയലേഖനം” ആണ് “വിനാശം” അല്ലാത്തത്!!!

വായനക്കാരെ, ഇദ്ദേഹത്തിന്റെ ആത്മാവിന്റെ രക്ഷക്കായി നിങ്ങള്‍ ഇപ്പോഴേ പ്രാര്‍ഥിക്കുക!

അദ്ദേഹത്തോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇത്രമാത്രം –

“ഹേ മൂഢാ, ധനാഗമത്തിണ്റ്റെ തൃഷ്ണ നീ ത്യജിച്ച്‌ മനസ്സി നല്ല വിചാരം വളര്‍ത്തൂ. നിന്റെ കമ്മത്തിന്റെ ഫലമായി നിനക്ക്‌ എന്ത്‌ ലഭിക്കുന്നുവോ, അതുകൊണ്ട്‌ മനസ്സിനെ തൃപ്തിപ്പെടുത്തൂ.”

ഗോവിന്ദം ഭജ മൂഢമതേ!

(പ്രമേയത്തിന്റെ ബാക്കി ഭാഗങ്ങള്‍ വരുംദിവസങ്ങളില്‍ വിശകലനം ചെയ്യുന്നതാണ്..)

അറ്റ്‌ലാന്റയില്‍ പാസ്സാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട പ്രമേയം.

അഭിവന്ദ്യ പിതാവേ,

ക്നാനായ കാത്തലിക്ക് മിഷനുകളുടെയും ഇടവകകളുടെയും സ്ഥാപനത്തെക്കുറിച്ച് 2012 ഡിസംബര്‍ 20ന് ക്നാനായ വൈദികര്‍ക്കും നോര്‍ത്ത്‌ അമേരിക്കയിലെ ക്നാനായ കമ്മ്യൂണിറ്റിക്കുമായി അങ്ങ് എഴുതിയ സര്‍ക്കുലര്‍ കമ്മ്യൂണിറ്റിയിലാകെ വളരെ ഗുരുതരമായ എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്. ക്നാനായ പാരമ്പര്യങ്ങള്‍ക്കും സമുദായത്തിന്റെ നിലനില്‍പ്പിനും ഈ സര്‍ക്കുലര്‍ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് കാണിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കൊണ്ട് ഇമെയിലുകള്‍, ബ്ലോഗുകള്‍, യു-ട്യുബ്, വെബ്സൈറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് മീഡിയ നിറഞ്ഞു നില്‍ക്കുകയാണ്. ഇത്തരത്തിലുള്ള ഒരു വിനാശത്തിന് കാരണം, ക്നാനായ പള്ളികളിലെയും മിഷനുകളിലെയും അംഗത്വത്തെക്കുറിച്ചു മേല്‍പറഞ്ഞ സര്‍ക്കുലറില്‍ വ്യക്തത ഇല്ലാത്തതാണ്.

ഇവിടെ രണ്ടു പ്രശ്നങ്ങളാണുള്ളത്.

1. ഓറിയന്റ് കൊണ്ഗ്രിഗേഷനില്‍ നിന്ന് 1986-ല്‍ ലഭിച്ച റെസ്ക്രിപ്റ്റും അതിന്റെ അടിസ്ഥാനത്തില്‍ 2011 നവംബര്‍ 11-ന് അങ്ങേയ്ക്ക് ലഭിച്ച നിര്‍ദേശവും (Port No. 85/2011) ക്നാനായ സമുദായം അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ റെസ്ക്രിപ്റ്റും നിര്‍ദേശവും മാറ്റിക്കിട്ടാന്‍ അങ്ങയുടെ മാര്ഗ്ഗനിര്ദേശവും പിന്തുണയും ഞങ്ങള്‍ ഒന്നായി അപേക്ഷിക്കുന്നു.

2. മുകളില്‍ പറഞ്ഞ രണ്ടു ഡോക്യുമെന്റുകള്‍ക്കും അഭിവന്ദ്യ മാര്‍ മൂലക്കാട്ട് പിതാവ് നല്‍കിയ വ്യാഖ്യാനത്തെ തുടര്‍ന്നാണ് അങ്ങയോടും ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോമലബാര്‍ രൂപതയോടും ഞങ്ങള്‍ സഹകരിച്ചു വന്നത്. ഞങ്ങള്‍ക്ക് ഇതിനപ്പുറത്തേക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധ്യമല്ല. ക്നാനായ മിഷനുകള്‍ ക്നാനയക്കാര്‍ക്ക് മാത്രമല്ലെങ്കില്‍ ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയില്‍ ക്നാനായ സമുദായത്തിന് വേണ്ടി പ്രത്യേക മിഷനുകളും ദൈവാലയങ്ങളും സ്ഥാപിച്ചതില്‍ ഒരു അര്‍ത്ഥവും ഇല്ല. ക്നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ചവര്‍ മാത്രമാണ് ക്നാനായക്കാര്‍ എന്നതാണ് ഞങ്ങളുടെ പാരമ്പര്യം. ക്നാനായ മിഷനുകളും ഇടവകകളും ക്നാനയക്കാര്‍ക്ക് മാത്രമുള്ളതാണ്. ഒരു ക്നാനയക്കാരന്‍ ക്നാനായക്കാരല്ലാത്തതയാളെ വിവാഹം കഴിച്ചാല്‍ അയാളുടെ കുടുംബത്തെ ക്നാനായകുടുംബമായി പരിഗണിക്കില്ല. ഇത്തരം കുടുംബങ്ങള്‍ക്ക് കോട്ടയം അതിരൂപതയിലെ പള്ളികളില്‍ അംഗത്വം ഇല്ല. ഈ നടപടിക്രമം ഇവിടെ അനുവദിച്ചു കിട്ടുന്നതുവരെ മാത്രം ഞങ്ങള്‍ മൂലക്കാട്ട് പിതാവിന്റെ വ്യാഖ്യാനം അനുസരിക്കാന്‍ കോംപ്രമൈസ് ചെയ്തിരിക്കുകയാണ്.ഇതനുസരിച്ച്, ക്നാനയക്കാരല്ലാത്തവരെ വിവാഹം കഴിക്കുന്ന ക്നാനയക്കാര്‍ക്ക്, അയാള്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാല്‍ തുടരാം.ക്നാനയക്കാരല്ലാത്ത അവരുടെ ജീവിതപങ്കാളിയെയോ മക്കളെയോ ക്നാനായ ഇടവകകളുടെയോ മിഷനുകളുടെയോ അംഗങ്ങളായി അംഗീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ കോട്ടയം അതിരൂപതയിലെ കീഴ്വഴക്കം അനുസരിച്ച് ക്നാനായക്കാരല്ലാത്തവരുടെയും കൌദാശികമായ ആവശ്യങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള സമയങ്ങളിലെല്ലാം നിര്‍വഹിക്കാന്‍ സന്നദ്ധരുമാണ്. ഇതിനപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യാന്‍ നിര്‍വാഹമില്ല.

ഇതുതന്നെയാണ് അങ്ങ് ഇത്തവണ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളതെങ്കിലും വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ അങ്കലാപ്പ് അകറ്റാനും അനാവശ്യവും മൂല്യമില്ലാതതുമായ പ്രവര്‍ത്തികളും സന്ദേശങ്ങളുംഅവസാനിപ്പിക്കാനും ഇക്കാര്യം ഒന്നുകൂടി സുവ്യക്തമാക്കണം.

ക്നാനായ ദൈവാലയങ്ങളും ക്നാനായ മിഷനുകളും ക്നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ച ക്നാനായ കത്തോലിക്കര്‍ക്ക് മാതമുള്ളതാണെന്നു കൂടുതല്‍ വ്യക്തതയോടെ ഈ സര്‍ക്കുലര്‍ മാറ്റി എഴുതി ഈ ദുരവസ്ഥ ഇല്ലാതാക്കാന്‍ അങ്ങേയ്ക്ക് മാത്രമേ കഴിയൂ. ഏതെങ്കിലും കാരണവശാല്‍ ക്നാനായക്കാരല്ലാത്തവരെ വിവാഹം കഴിച്ച ക്നാനായക്കാര്‍ക്ക് ക്നാനായ മിഷനുകളിലോ പള്ളികളിലോ തുടരണമെങ്കില്‍ അവരുടെ കുടുംബാംഗങ്ങളുടെ അംഗത്വം തൊട്ടടുത്ത ക്നാനയേതര സീറോമലബാര്‍ പള്ളികളിലായിരിക്കും. എന്നാല്‍ അവരുടെ എല്ലാ കൌദാശിക ആവശ്യങ്ങളും കുടുംബ ഐഖ്യവും സൌകര്യവും കണക്കിലെടുത്ത് ക്നാനായ മിഷനിലോ പള്ളികളിലോ നടത്തികൊടുക്കാം. ഇവിധമാണ് അങ്ങയുടെ സര്‍ക്കുലര്‍ ഞങ്ങള്‍ മനസ്സിലാക്കിയത്.ഇതനുസരിച്ച് മാത്രമായിരിക്കും ഇത് നടപ്പിലാക്കുന്നതും.

No comments:

Post a Comment