Friday, January 18, 2013

പന്ത് മൂലക്കാട്ട് പിതാവിന്റെ കോര്ട്ടിലാണ്.....


പന്ത് മൂലക്കാട്ട് പിതാവിന്റെ മുന്‍പില്‍ ആണ്. ഗോള്‍ അടിക്കണമോ വേണ്ടയോ  എന്ന് തീരുമാനിക്കേണ്ടത് മൂലക്കാട്ട് പിതാവ് തന്നെ. ക്നാനായമോ സീറോയോ എന്ന ഭേദമില്ലാതെ ലോകത്തിലുള്ള ജനങ്ങള്‍ എല്ലാവരും, TV യില്‍ ലോകകപ്പ്‌ മാച്ച് കാണുന്നത് പോലെ, മൂലക്കാട്ട് പിതാവിനെ തന്നെ ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്നാനായ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുക എളുപ്പമുള്ള കാര്യമല്ല എന്നറിയാം. ഇത്തരം ഒരു സാഹചര്യം  ശത്രുക്കള്‍ക്കു പോലും ഉണ്ടാകരുതേ എന്ന് ആത്മാര്‍ത്ഥമായിട്ടു പ്രാര്‍ത്ഥിക്കുന്നു. ക്നാനായക്കാരുടെ ബിഷപ്പ് എന്ന് പറയുബോള്‍ തന്നെ അതില്‍ നിന്ന് മനസ്സിലാക്കാം ക്നാനായക്കാര്‍ക്ക് വേണ്ടി നിലകൊള്ളേണ്ട ആളാണെന്നു. അപ്പോള്‍ ആരോടാണ് കൂറ് വേണ്ടതെന്നു രണ്ടാമത് ഒന്നുകൂടി ആലോചിക്കേണ്ട ആവശ്യമേ വരുന്നില്ല.

എന്‍ഡോഗമി ഇല്ലെങ്കില്‍ ക്നാനായം ഇല്ല എന്നിരിക്കെ കൂടുതല്‍ ആലോചിച്ചു തല പുണ്ണാക്കേണ്ടതില്ല. അധികാരക്കൊതിയനായ മുത്തോലത്തച്ചന്‍ പറഞ്ഞത് കേട്ട് തെറ്റിപോയെങ്കില്‍ സാരമില്ല. തെറ്റ് ആര്‍ക്കും സംഭവിക്കാവുന്നതാണ്. തെറ്റിനെ മസ്സിലാക്കി അംഗീകരിക്കുന്നതും വീണ്ടും ആവര്ത്തിക്കാതിരിക്കുന്നതുമാണ് മിടുക്കും അറിവും വിവേകവും ഉള്ളവര്‍ ചെയ്യുന്നത്. അങ്ങിനെ ചെയ്യുന്നതുവഴി അങ്ങയുടെ മതിപ്പ് ഉയരുകയെയുള്ളൂ. വീണിടത്ത് കിടന്നു ഉരുളുന്നത് മഹനീയസ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ക്ക് ഭൂഷണമല്ല. അത് എളിമയുടെയും അറിവിന്റെയും കുറവായേ മറ്റുള്ളവര്‍ കരുതുകയുള്ളു.

ക്നാനായാത്തെ രക്ഷിക്കാനും നശിപ്പിക്കാനും സാധിക്കുന്ന ആള്‍ ക്നാനായക്കാരുടെ രക്ഷാധികാരിസ്ഥാനം വഹിക്കുന്ന മൂലക്കാട്ട് പിതാവാണ്. അദ്ദേഹത്തിന്റെ അടുത്ത ചുവടിനെ അനുസരിച്ചാണ് ക്നാനായക്കാരുടെ ഭാവി നിലകൊള്ളുന്നത്. ക്നാനായക്കാര്‍ ഒറ്റകെട്ടായി പ്രൌഡിയോടെ നിലകൊള്ളണമോ അതോ തമ്മില്‍ അടിച്ച് നശിക്കണമോ എന്നത് മൂലക്കാട്ട് പിതാവിന്റെ തീരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്!

അമേരിക്കയില്‍ ക്നാനായ ഇടവകകളും രൂപതയും ലഭിക്കുമെന്ന് കരുതി, പണത്തിനു വേണ്ടി ക്നാനായ സമുദായത്തെ കുരുതി കൊടുത്താല്‍ ഒരിക്കലും മായിക്കാനാവാത്ത തീരാകളങ്കമായിരിക്കും അങ്ങയുടെ പേരിലും ക്നാനായക്കാരുടെ പേരിലും വരുത്തി വയ്ക്കുന്നത്. അതിന്‍റെ പേരില്‍ സമുദായം പിളരുന്നത് ഇപ്പോള്‍തന്നെ കാണുവാന്‍ സാധിക്കുന്നുണ്ട്.

സമുദായത്തിന്റെ നിലനില്പ്പിനാണ് പ്രാധാന്യം കൊടുക്കുന്നതെങ്കില്‍ അതിനു തടസ്സമായി നില്‍ക്കുന്ന സമ്പത്തിനെ (ഇടവക, മിഷന്‍), എന്നിവ) തല്ക്കാലം ഉപേക്ഷിക്കുക. സമുദായം ഛിന്നഭിന്നമാകുന്ന ഇന്നത്തെ സാഹചര്യം ഇപ്പോള്‍ ഒഴിവാക്കുക. പിന്നീട് അനുകൂലമായ സാഹചര്യം വരുമ്പോള്‍ പള്ളിയും ഇടവകയും രൂപതയും ഒക്കെ നമുക്ക് ഉണ്ടാക്കി എടുക്കാവുന്നതേയുള്ളു. ജനങ്ങള്‍ അന്ന് കൂടെത്തന്നെ ഉണ്ടാവും. അതല്ലെങ്കില്‍ ഭാവിയില്‍ സംഭവിക്കുവാനിരിക്കുന്നവയ്ക്ക് മറ്റാരെയും പഴി പറയാതെ (ഇപ്പോള്‍ ആണെങ്കില്‍ പഴി ചാരുവാന്‍ അത് അര്‍ഹിക്കുന്ന മുത്തോലം ഉണ്ട്) സ്വയം ഉത്തരവാദത്വം എടുക്കുവാന്‍ തയ്യാറായി ഇറങ്ങിതിരിക്കുക.

സാഹചര്യങ്ങളുടെ ഗൌരവം മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനുള്ള കടപ്പാട് പിതാവിനുണ്ട്. ജനങ്ങളുടെ ഇഷ്ടം എന്തെന്ന് ഏതു വിഡ്ഢിക്കും ഇപ്പോള്‍ അറിയാം. മൂലക്കാട്ട് പിതാവ് സമുദായത്തിന് അനുകൂലമായി ഗോള്‍ അടിക്കുമെന്ന് നമുക്കെല്ലാം വിശ്വസിച്ചുകൊണ്ടു അതിനായി പ്രാര്‍ഥിക്കാം.
തനിക്ക് പറ്റിയ തെറ്റുകള്‍ സമ്മതിക്കുവാനും അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനും തയ്യാറായ Former cycling champion Lance Armstrong  പറയുന്നത് താഴെ വായിക്കുക

സ്നേഹപൂര്‍വ്വം 
മത്തായിചേട്ടന്‍.

Former cycling champion Lance Armstrong admits his guilt in an interview with Oprah Winfrey on her OWN network.

''I went and looked up the definition of cheat,'' he added a moment later. ''And the definition is to gain an advantage on a rival or foe. I didn't view it that way. I viewed it as a level playing field.''

'It's a major flaw, and it's a guy who expected to get whatever he wanted and to control every outcome. And it's inexcusable. And when I say there are people who will hear this and never forgive me, I understand that. I do. ...

''That defiance, that attitude, that arrogance, you cannot deny it.''

No comments:

Post a Comment