കൊച്ചി: സിസ്റ്റര്‍ അഭയക്കേസിലെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. തുടരന്വേഷണം ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്‌റ്റേ.
കേസില്‍ പ്രതികള്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സി.ബി.ഐക്കും കോടതി നോട്ടീസയച്ചു. തുടരന്വേഷണ ഹര്‍ജി തിരുവനന്തപുരം സി.ബി.ഐ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചത്.
No comments:
Post a Comment