Thursday, January 24, 2013

ചെറുകര തിരുന്നാള്‍ ആശംസകള്‍


പൈങ്ങളം ചെറുകരപ്പള്ളിയിലെ തിരുന്നാള്‍ വളരെ ഭംഗിയായി കഴിഞ്ഞു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്.

എന്നാല്‍ അതില്‍ ചെറുകരപള്ളി ഇടവകയില്‍ നിന്നും കേരളത്തിന്‌ വെളിയില്‍ പോയി ജോലി ചെയ്യുന്നവരെ മാറ്റി നിര്‍ത്തി എന്നൊരു ദുഃഖം ബാക്കി നില്‍ക്കുന്നു. അമേരിക്കയിലുള്ള ചെറുകര ഇടവകാംഗങ്ങള്‍ പള്ളിയുടെ നൂറാമത്തെ ശതാപ്തിയോട് അനുബന്ധിച്ചു നടക്കുന്ന തിരുനാള്‍ വിദേശത്തുള്ളവര്‍ക്ക് കൂടി കാണത്തക്ക വിധത്തില്‍ സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ അവരുടെ ആഗ്രഹത്തിന് യാതൊരു വിലയും നല്‍കാതെ തിരുന്നാള്‍ നടത്തുന്നത് നാട്ടില്‍ ഉള്ളവര്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞ വികാരിയുടെ മറുപടി തികച്ചും ഖേദകരമായിപ്പോയി.

നമ്മുടെ പൂര്‍വികര്‍ കാളപൂട്ടിയും പഞ്ഞം കിടന്നും കുഞ്ഞുങ്ങള്‍ക്ക്‌ നല്ല വിദ്യാഭ്യാസം കൊടുത്ത് അവരൊക്കെ ഓരോ നിലകളില്‍ വിദേശങ്ങളിലോക്കെ പോയി ജോലി ചെയ്യുമ്പോഴും തനിക്ക് മാമോദീസയും ആദ്യകുര്ബാനയും ഒക്കെ നല്‍കിയ പള്ളിയെ മറക്കാതെ പള്ളിക്കുവേണ്ടി കമ്മിറ്റിക്കാരും, വികാരിയച്ചന്മാരും ഒക്കെ ചോദിക്കുന്നമാത്രയില്‍ ലക്ഷങ്ങള്‍ സംഭാവന നല്‍കിയതിന്റെ പരിണിതഫലമാണ് ഇന്ന് നല്ല നിലയില്‍ പള്ളി നിലനില്‍ക്കുന്നത്.
അഞ്ചു ലക്ഷം രൂപ മുടക്കി നടത്തുന്ന തിരുന്നാളിന്റെ ബജറ്റില്‍ പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ കൂടി മുടക്കിയാല്‍ അധികമാകുമായിരുന്നില്ല. ഒരു ലക്ഷം രൂപയുടെ വെടിക്കെട്ട്‌ നടത്തിയപ്പോള്‍ അതില്‍ 85,000-ന്റെ വെടിക്കെട്ടും  15,000 രൂപ സംപ്രേഷണത്തിനും ചെലവാക്കിയിരുന്നെങ്കില്‍ വളരെ ഭംഗിയായിരുന്നേനെ. ഞങ്ങളുടെ കാരണവന്മാര്‍ ഞങ്ങളെ പഞ്ഞം കിടന്നു പഠിപ്പിച്ചപ്പോള്‍ ഒരു പള്ളിക്കാരും അവര്‍ക്ക് ആശ്വാസത്തിനായി എത്തിയില്ല.

ഏതായാലും അവിടെയുള്ളവര്‍ക്ക് വേണ്ടി നടത്തിയ തിരുന്നാള്‍ ഞങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് നല്ല മനസ്സോടുകൂടി ഞങ്ങള്‍ക്കുവേണ്ടി അറ്റവും മുറിയും ആണെങ്കിലും അപ്നാദേശിലൂടെ നല്‍കിയ ബിനോയി ഇടയാടിക്ക് എല്ലാവിധ നന്മകളും ആശംസിക്കുന്നു.

സ്നേഹപൂര്‍വം

ചെറുകര ഇടവകയിലെ ചില പ്രവാസികള്‍

ചെറുകര സെന്റ്‌ മേരീസ്‌ പള്ളിയെക്കുറിച്ച്: 
പാലാ, വലവൂര്‍, ചിറ്റാര്‍, ഇടനാട്, നെല്ലിയാനി, വള്ളിച്ചിറ, പുലിയന്നൂര്‍, തെക്കുംമുറി, പടിഞ്ഞാറ്റിന്കര, പാളയം, തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഇടവക ജനം വസിക്കുന്നതുമൂലം വളരെ വിശാലവും വിപുലവുമായ അതിരുകളാണ് ഈ ഇടവകയ്ക്കുള്ളത്.  പള്ളിയുടെ പ്ലാറ്റിനം ജുബിലി 1989ല്‍ ആഘോഷിച്ചു.
 
375 കുടുംബങ്ങളും 1785 അംഗങ്ങളും ഈ ഇടവകയിലുണ്ട്.  

No comments:

Post a Comment