“2003 ജൂലൈ നാലുമുതല്‍ ആറുവരെ റോമില്‍ നടന്ന ക്നാനായ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ പൗരസ്ത്യ തിരുസംഘത്തില്‍ സമര്‍പ്പിച്ച അപേക്ഷയിലും ചര്‍ച്ചയിലും വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കര്‍ക്ക് ഭാവിയില്‍ രൂപത ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ അതിനു എതിരുപറഞ്ഞില്ല. ക്നാനയ്ക്കാര്‍ക്ക് തനതായ സഭാസംവിധാനം രൂപതാതലത്തില്‍ നല്‍കുവാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനോട് നിര്‍ദ്ദേശിക്കണമെന്ന് കണ്‍വെന്‍ഷന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചപ്പോള്‍ നല്‍കിയ മറുപടി: പരിശുദ്ധ പിതാവ് നിങ്ങള്ക്ക് നിയോഗിച്ച മെത്രാന്‍ നിങ്ങളുടെ സമുദായാംഗമല്ലെങ്കിലും അദ്ദേഹത്തെ മുന്‍ വിധികൂടാതെ അനുസരിക്കുക. പ്രശ്നങ്ങളുണ്ടായാല്‍ ഞങ്ങളെ അറിയിക്കുക. അദ്ദേഹത്തെ അനുസരിക്കാതെ നിങ്ങളെ സഹായിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല.”
രണ്ടു ദിവസം മുമ്പ് വരെ ക്നാനായ റീജിയന്റെ വെബ്സൈറ്റില്‍ ഉണ്ടായിരുന്ന ക്നാനായ മിഷന്‍ ബുള്ളറ്റിനില്‍ (2003 ഡിസംബര്‍) ബഹുമാനപ്പെട്ട വികാരി ജനറല്‍ മുത്തോലത്തച്ചന്‍ എഴുതിയ വാക്കുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
“പ്രശ്നങ്ങളുണ്ടായാല്‍ ഞങ്ങളെ അറിയിക്കുക.”
![]() |
നെമെസിസ് ദേവതയുടെ നീതി നിര്‍വഹണം |
ഇന്ന് അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലറിന്റെ വെളിച്ചത്തില്‍ ക്നാനായ സമുദായത്തില്‍ വലിയ ഒരു പ്രശ്നം ഉണ്ടായിരിക്കുന്നു എന്ന് ബഹുഭൂരിപക്ഷം ക്നാനയകാര്‍ക്കും തോന്നുന്നു. എന്നിട്ടും ക്നാനയകത്തോലിക്കരുടെ സഭാനേതൃത്വം അനങ്ങുന്നില്ല; അവര്‍ ആലഞ്ചേരിപിതാവിന്റെ ദൃഷ്ടിയില്‍ നല്ല പിള്ളമാരാകാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. അവര്‍ക്ക് അവരുടെ സ്ഥാനമാനങ്ങളും പ്രമോഷനും, അരപ്പട്ടയും കൂമ്പന്‍തൊപ്പിയും ഒക്കെയാണ് വലുത്.
2003-ല്‍ അത്രയും സത്യം പറയാനുള്ള ആര്‍ജ്ജവം മുത്തോലത്തച്ചന്‍ കാണിച്ചു. എന്നാല്‍ കുറെ വര്ഷം കഴിഞ്ഞപ്പോള്‍, ക്നാനായക്കാരന്റെ കീശയിലെ കാശുകൊണ്ട് പള്ളികള്‍ വാങ്ങിക്കൂട്ടി അങ്ങാടിയത്തിന്റെ കാല്‍ച്ചുവട്ടില്‍ സമര്‍പ്പിച്ചാല്‍ തനിക്കെന്തോ ലഭിക്കും എന്ന് മനസ്സിലായപ്പോള്‍ ആ സത്യസന്ധത അദ്ദേഹം പാടെ കൈവിട്ടു.
തുടക്കത്തില്‍ കൊടുത്തിരിക്കുന്ന വാക്കുകള്‍ എഴുതിയ നമ്മുടെ സ്വന്തം മുത്തോലത്തച്ചന്‍ ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഹൂസ്റ്റണ്‍ പള്ളി കൂദാശമദ്ധ്യേ ചെയ്ത പ്രസംഗത്തില്‍ പറയുന്നത് ഇങ്ങനെയാണ് (ഈ വാക്കുകള്‍ ഹൂസ്റ്റണ്‍ പള്ളി കമ്മറ്റിക്കാര്‍ പാസ്സാക്കിയ പ്രമേയത്തില്‍ നിന്നെടുത്തതാണ്):
“ഈ ദേവാലയം ക്നാനയക്കാര്‍ക്കായി മാത്രം ഉള്ളതാണ്, ആരും പേടിക്കേണ്ട കാര്യമില്ല. കോട്ടയം രൂപത ഇന്ന് എങ്ങിനെ പോകുന്നുവോ അതുപോലെ തന്നെയേ അമേരിക്കയിലെ ക്നാനായ പള്ളികളും പോകൂ.”
ഇങ്ങനെ തന്റെ സ്വാര്‍ത്ഥതാല്പര്യം സംരക്ഷിക്കാനായി മറിച്ചും തിരിച്ചും രാവിലെയും വൈകിട്ടും ഓരോന്ന് പറയുന്ന വികാരി ജനറാളിനെ ഭയന്ന് അമേരിക്കയില്‍ സേവനം ചെയ്തിരുന്ന പല വൈദികരും തിരിച്ചുവരണോ എന്ന് സംശയിച്ചു നാട്ടില്‍ കഴിയുകയാണ്. അവരോടു ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്: “പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള് ഭയാനകം” സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നാട്ടില്‍ മറ്റൊരുവന്റെ അടിമയായി ജീവിക്കുന്നതിലും ഭേദമല്ലേ ജനിച്ച നാട്ടില്‍ നാട്ടുകാരുടെ സ്നേഹവും ആദരവും പിടിച്ചുപറ്റി അവിടെ കഴിയുന്നത്? പൗരോഹിത്യം ഉപേക്ഷിക്കേണ്ടി വന്നാലും മുത്തോലത്തിന്റെ അടിമയാകാതെ ജീവിക്കുവാന്‍ ശ്രമിക്കുക. അമേരിക്കയില്‍ വന്നാല്‍ തന്നെ വല്ല നഴ്സിംഗ്ഹോമില്‍ ജോലി ചെയ്തു ഉപജീവനം തേടുക. നിങ്ങളെക്കാള്‍ ഉന്നതമായ യോഗ്യതയുള്ളവര്‍ അങ്ങനെ ജീവിക്കുന്നുണ്ടെന്നും അവരുടെ വിയര്‍പ്പിന്റെ വിലയാണ് നിങ്ങള്‍ പിടിച്ചുവാങ്ങി തുലയ്ക്കുന്നതെന്നും മനസ്സിലാക്കി, അവരില്‍ ഒരുവനായി ജീവിക്കുക.
അമേരിക്കയിലെ ക്നാനായ ജനം നിങ്ങളുടെ കള്ളത്തരങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. പഴയ സ്നേഹ ബഹുമാനം ഒന്നും ഇനിയും കിട്ടിയെന്നു വരില്ല.
നെമെസിസ് ദേവത അവരുടെ നീതി നിര്‍വഹണം തുടങ്ങിക്കഴിഞ്ഞു. ആ ദേവതയുടെ കരങ്ങളില്‍ നിങ്ങളുടെ മേലധികാരിയെ സമര്‍പ്പിച്ചു അദ്ദേഹത്തിനുവേണ്ടി മുട്ടിപ്പായി പ്രാര്‍ഥിക്കുക.
No comments:
Post a Comment