Saturday, January 26, 2013

സ്നാപകനും പിതാക്കന്മാരും പിന്നെ മുത്തുവും - ദെനഹാക്കാല വിചിന്തനം


പരിശുദ്ധ സിംഹാസ്സനത്തില്‍ നിന്ന് സുപ്രധാന തീരുമാനം രൂപതാങ്കണത്തില്‍ എത്തുന്നതുപോലെ  കോട്ടയം അരമനയില്‍ നിന്നും ചിക്കാഗോയിലെ മുത്തുവിന്റെ ലത്തീന്‍ പള്ളി മുറിയില്‍ നിന്നും ഒരുമിച്ച് ഇന്ന്‍ രാവിലെ ഒരു അറിയിപ്പ് ഉണ്ടായി. വിട്ടുകൊടുക്കില്ല ഞങ്ങള്‍ ഒരിക്കലും. താഴാനോ വളയാനോ ഞങ്ങള്‍ക്ക് മനസ്സില്ലായെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ മൂലക്കാട്ട് തിരുമേനി മുതോലത്തോട് കല്‍പ്പിച്ചത് സ്നാപകന്റെ തല സ്വര്‍ണ്ണ താലത്തില്‍ കൊണ്ടുവരാന്‍ പറഞ്ഞപോലെ ഡോക്റ്റര്‍ ഷീന്‍സിന്റെ തല കൊണ്ടുവരാനാണ്. കേട്ടപാതി കേള്‍ക്കാത്ത പാതി ഇഷ്ട ജനങ്ങളെ വിളിച്ച് എന്ത് ചെയ്യണമെന്ന് ചര്‍ച്ച ചെയിതിരിക്കുന്നു. ചര്‍ച്ചയ്ക്ക് ഇടെയില്‍ നെടുമാക്രിയെന്ന തന്‍റെ പുതിയ പടത്തലവനോട് ഇന്നലെ ചിക്കാഗോ ക്നായില്‍ വന്ന ഒരുവണ്ടി പരാതികള്‍ ആരാണ് കൊടുത്തത് അതിനുള്ള അനുവാതം തന്നോട് ചോതിക്കാതെ ആര് കൊടുത്തു എന്ന് ആക്രോശിച്ചു. ഷീന്‍സിന്‍റെ തലയ്ക്കുമുന്‍പ് ചിക്കാഗോയില്‍ നിന്നും മൂന്നുപേരുടെ തലകള്‍ തനിക്ക് വേണം എന്ന് സമനില തെറ്റി ആജ്ഞാപിച്ചു........

No comments:

Post a Comment