Monday, January 28, 2013

പാപ്പച്ചി വല്യപ്പന് അനുമോദനങ്ങള്‍


കഴിഞ്ഞ ശനിയാഴ്ച ഞങ്ങള്‍ പ്രസധീകരിച്ച പാപ്പച്ചി വല്യപ്പന്റെ “ഈശ്വാരാ രക്ഷിച്ചിടണമെന്റാത്മാവിനെ!” എന്നാ പോസ്റ്റിനു ലഭിച്ച കമന്റാണ് ചുവടെ കൊടുക്കുന്നത്. പ്രസ്തുത കവിതയും ഇവിടെ തന്നെ ചേര്‍ക്കുന്നു.  Administrator.


എന്തുകൊണ്ടോ ഈ കവിത ഞാന്‍ പല പ്രാവിശ്യം വായിച്ചു . ഇതില്‍ കവി പ്രസക്തമായ പല ചോദ്യങ്ങളും ചോദിക്കുന്നുണ്ടെങ്കിലും ഏറ്റവും സുപ്രധാനമായിട്ടുള്ള ഒരു ചോദ്യമാണ് എനിക്കും ചോദിക്കുവാനുള്ളത് .ഇവിടെ കവിയുടെ ഭാവനയില്‍ ആണെങ്കില്‍ പോലും ചോദിക്കുന്ന ഈ ചോദ്യത്തിന് മുത്തോലത്ത് അച്ചനും അങ്ങാടിയത്ത് പിതാവും മൂലക്കാട്ട് പിതാവും ഉത്തരം തരാന്‍ ബാദ്ധ്യസ്ഥരാന് എന്നാണ് എനിക്ക് തോന്നുന്നത് .
"അധികാരചക്രം കറക്കുന്നവന്റധികാരമാണോ എന്റെ ആത്മാവ്? ചിന്തിച്ചിടേണം!" ഇന്ത്യയില്‍ ഞാന്‍ ജീവിച്ചപ്പോള്‍ എന്റെ ആത്മാവിനു വേണ്ടി പരികീര്‍ത്തനം ചെയ്യുവാനും പ്രാര്‍ഥിക്കുവാനും ക്നാനായക്കാര്‍ക്ക് വേണ്ടി മാത്രം സ്ഥാപിതമായിട്ടുള്ള പള്ളിയുടെ ഭാഗമായി എന്റെ ആത്മാവിനെ പരിപോഷിപ്പിക്കുവാന്‍ അവസരവും സ്വാതന്ത്ര്യവും നല്‍കിയ സഭ ഞാന്‍ അമേരിക്കയില്‍ വന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എടുത്തുമാറ്റുന്നത് ഒരു ഇരട്ടത്താപ്പ് നയമല്ലേ? അതും സീറോ മലബാര്‍ സഭ ഈരണ്ടു രാജ്യങ്ങളിലും നിലനില്‍ക്കുപോള്‍. റോം ആ സ്വാതന്ത്ര്യം നോര്‍ത്ത് അമേരിക്കയില്‍ അനുവദിക്കുന്നില്ല എന്ന ബാലിശമായ ഉത്തരം സീറോമലബാര്‍ സഭയുടെ ഇരട്ടത്താപ്പു നയത്തിന്റെ ഭാഗമാണ്. 

എന്റെ ആത്മാവിനെ ഇന്ത്യയില്‍ പരിപോഷിപ്പിച്ചപോലെ തന്നെ അമേരിക്കയിലും പരിപോഷിപ്പിക്കുവാനുള്ള എനിക്കില്ലേ? എന്തൊരു ന്യായമാണ്? മത സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ജനങ്ങള്‍ അമേരിക്കയിലേക്ക് കുടിയേറിയത്. ഈ രാജ്യത്തിന്റെ ഭരണകൂടം അത് അനുവദിക്കുന്നുമുണ്ട്. "നേറ്റിവ് അമേരിക്കനെ" നിലനിര്‍ത്തുവാന്‍ ഭരണകൂടവും കത്തോലിക്കാസഭയും പരമാവധി ശ്രമിക്കുന്നു.ഏതൊരു രാജ്യത്തിന്റെ സംസ്കാരത്തേയും ആചാരങ്ങളേയും ഉള്‍ക്കൊള്ളുവാനുള്ള നിയമം രാജ്യത്തിന്റെ ഭരണകൂടത്തിലും കത്തോലിക്കാസഭയുടെ രണ്ടാം സൂനഹദോസ്സിലും ഉള്ളപ്പോള്‍ ക്നാനായക്കാരോട് മാത്രം എന്തുകൊണ്ടീ വിവേചനം? ഐറിഷ്കാര്‍ സെന്റ്‌ പാട്രിക് സംസ്ക്കാരവും മെക്സികന്‌ Our Lady of Guadalupe സംസ്കാരവും ബ്രസീല്‍കാര്‍ Aparecida സംസ്കാരങ്ങള്‍ ഈ രാജ്യത്ത് നിലനിര്‍ത്തുവാന്‍ Feast ഉം Parade കളും നടത്തുകയും അതിനെ ഭരണകൂടവും സഭയും അനുകൂലിക്കുമ്പോള്‍ ക്നായിത്തൊമ്മന്റെ സംസ്കാരത്തിനും ആചാരത്തിനും എന്തുകൊണ്ട് ആണ് സഭ ഈ രാജ്യത്ത് എതിര്‍ക്കുന്നത്? അതും സഭ അംഗീകരിച്ച് കേരളത്തില്‍ നടക്കുന്ന ആചാരം. ഇത് സീറോമലബാര്‍ സഭയുടെ ഇരട്ടത്താപ്പ് നയമാണ്. ഇതിനെ അംഗീകരിച്ചു കൂടേ. 

ഇത് എന്റെ ആത്മാവിന്റെ സ്വാതന്ത്രത്തിലേക്കുള്ള സഭാധികാരികളുടെ കടന്നു കയറ്റമാണ്. ഒരു രാജ്യത്തെ ആചാരം അവിടുത്തെ ജനങ്ങളില്‍ സഭ അംഗീകരിക്കുകയും അതേ ജനങ്ങള്‍ മറ്റൊരു രാജ്യത്തേക്ക് മാറുമ്പോള്‍ ആ ആചാരങ്ങളെ അംഗീകരിക്കുവാതിരിക്കുകയും ചെയ്യുന്നത് സഭയുടെ ഇരട്ടത്താപ്പുനയമാണ്. വിവേചനകരമായിട്ടുള്ള സഭാധികാരികളുടെ ഈ കടന്നു കയറ്റം ഒരു ക്നാനായക്കാരനും അംഗീകരിക്കുന്നുമില്ല.

Congratulations to Pappichi Valliappan for the poem.

"SAVE THE KNANAYA HERITAGE"

ഈശ്വാരാ രക്ഷിച്ചിടണമെന്റാത്മാവിനെ!

സ്നേഹിക്കുന്നെന്റീശ്വരന്‍ സര്‍വ നന്മ്മയും നല്കി
സൗഹാര്‌ദമായി ജീവിക്കാന്‍ അവസരം നല്കി

പഞ്ചേന്ദ്രിയ കവചത്തിനുള്ളിലൊരാത്മാവും നല്കി
പരികീര്ത്തിനത്തിനായി ദേവാലയവും നല്കി‍

പരികര്മ്മതത്തിനായി വേദജ്ഞരേയും നല്കി
കര്മ്മം ചെയ്യാന്‍ അധികാരവും നല്കി

ഇന്നെന്റെ പഞ്ചേന്ദ്രിയങ്ങള്ക്ക് -
അധികാരിയായി മാറുന്നു ചില പരികര്മ്മികള്‍

എങ്ങോട്ട് പോകുന്നെന്റാത്മാവ് ഞാന്‍ അറിയാതെ
അധികാരികള്‍ മോഷ്ട്ടിക്കുന്നെന്റാത്മാവിനെ

കുതന്ത്രങ്ങള്‍ മെനഞ്ഞെടുത്ത് കര്മ്മത്തി -
നധികാരിയായി മാറുന്നവര്‍ ഓര്ത്തിടേണം

അധികാരചക്രം കറക്കുന്നവന്റധികാരമാണോ
എന്റെ ആത്മാവ്? ചിന്തിച്ചിടേണം!

ഈശ്വരാ! രക്ഷിച്ചിടണമെന്റാത്മാവിനെ
ഈ കുതന്ത്ര ഗുരുക്കളില്‍ നിന്ന്!!!!!!

പാപ്പച്ചി വല്യപ്പന്‍

No comments:

Post a Comment