വളരെ വിചിത്രം എന്ന് പറയട്ടെ ക്നനയക്കാരുടെ ശാപമാണോ അതോ ദുര്‍വിധിയോ ഇങ്ങനെ കുറെ ആത്മീയനേതാക്കളെ ഈ സമുദായത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഏല്‍പിച്ചത്! കഴിഞ്ഞ ആഴ്ച ബഹുമാനപെട്ട മുത്തോലത്തച്ചന്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ പാസാക്കുവാന്‍ അവതിരിപ്പിച്ച പ്രമേയം വായിച്ചപ്പോള്‍ തോന്നിപ്പോയത് ഈ മനുഷ്യന്‍ തന്നെ ആണോ ഇവിടുത്തെ ക്നനയക്കാരുടെ ആത്മീയ ഗുരുവായി ഇത്രകാലം ഈ ജനതയെ നയിച്ചത് എന്നാണ്! മുതോലതച്ചന്‍ ആ പ്രമേയത്തില്‍ പറഞ്ഞിരിക്കുന്ന ന്യായീകരണങ്ങള്‍ വായിച്ചാല്‍ ആര്‍ക്കും തോന്നുക അങ്ങാടിയത് പിതാവിന് ഒരു നല്ല ഇടയലേഖനം പോലും വ്യക്തമായി എഴുതുവാന്‍ അറിയില്ല, അല്ലെങ്കില്‍ ക്നനയാക്കാര്‍ക്ക് അതില്‍ പറഞ്ഞിരിക്കുന്നത് മനസ്സിലാക്കുവാന്‍ ഉള്ള ബോധം ഇല്ല; ഈ രണ്ടില്‍ ഏതോ ഒന്നാണ്! അതുകൂടാതെ ഇത് തിരുത്തി എഴുതി കൂടുതല്‍ വ്യക്തതോടെ അയക്കണം എന്നും ആവശ്യപ്പെടുന്നു. ഇവിടെ പ്രസക്തി ക്നാനായ സമുദായത്തിന് അതുമൂലം ഉണ്ടായിരിക്കുന്ന അസ്വീകാര്യത അല്ലെങ്കില്‍ ഉടലെടുത്തിരിക്കുന്ന അസ്വസ്ഥ ആശങ്ക ഒന്നും അല്ല. നേരെ മറിച്ചു ബ്ലോഗ് , യു-ട്യൂബ് മറ്റു മീഡിയ എന്നിവ വഴി പ്രചരിക്കുന്ന പ്രധിഷേധം അതിനുള്ള തയ്യാറെടുപ്പുകള്‍ എന്നിവ ആണ്. അത് കൊണ്ടാണത്രേ നോര്‍ത്ത് അമേരിക്കയിലെ എല്ലാ ക്നാനായ ഇടവകകളിലും ഈ പ്രമേയം പരിഷ് കൌണ്‍സില്‍ വഴി പാസാക്കി എടുക്കുവാന്‍ നോക്കുന്നത്. അതായതു ഓരോ ക്നാനായക്കാരനും സത്യം തിരിച്ചറിഞ്ഞപ്പോള്‍ ഇന്ന് ഉണ്ടായ വേദന മുറിവ് എന്നീ സത്യങ്ങളെ പുല്ലുവില കല്പിച്ചു വേണമെങ്കില്‍ അങ്ങാടിയത് പിതാവിന്റെ ലേഖനത്തെ ജനം പഠിച്ചു വരുന്നൂ അത് കൊണ്ട് ആരെങ്കിലും അത് തള്ളിക്കളഞ്ഞാല്‍ അതത്ര കാര്യമാക്കേണ്ട എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ഒരു ഉദ്യമം - ഒരു പ്രമേയരൂപത്തില്‍. മീഡിയ വഴി ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ ഇടയലേഖനത്തിലെ അവ്യക്തത മൂലമാണത്രേ. അല്ലാതെ ഓരോ ക്നനയക്കാരന്റെയും പ്രധിഷേധം അല്ല എന്ന് സാരം. 17 നൂറ്റാണ്ട് ഇതും ഉന്തിനടന്ന ക്നനയക്കാര്‍ക്ക് എന്താണ് ഇത്ര പ്രധിഷേധിക്കാന്‍ അല്ലേ? അവരുടെ വേദന മുത്തോലത്തച്ചന്റെ വേദന അല്ലല്ലോ. മുത്തോലത്തച്ചന്റെ വേദന ഈ ഇടയലേഖനത്തെ ക്നാനായസമുദയം ഒന്നടങ്കം തള്ളിക്കളഞ്ഞതു മൂലം ബ്ലോഗ്കള്‍ യു-ട്യൂബ് ഫേസ്ബുക്ക് എന്നിവയില്‍ വരുന്ന വാര്‍ത്തകളും അത് മൂലം അദ്ദേഹത്തിനും അങ്ങാടിയത് പിതാവിനും മൂലക്കാട്ട് പിതാവിനും ഉണ്ടാകുന്ന മാനഹാനി ഒക്കെ അല്ലെ. അല്ലാതെ കുഞ്ഞാടുകളുടെ വികാരത്തിനും ആശങ്കള്‍ക്കും ഇവിടെ എന്ത് പ്രാധാന്യം? അവര്‍ ആവശ്യം എന്ന് കണ്ടാല്‍ ഇനിയം സഹിക്കും ക്ഷമിക്കും. അവസാനം കുറെ കാലത്തെ മൌനത്തിനു ശേഷം പുതിയ എന്തെങ്കിലും ഒരു ഇടയലേഖനം അല്ലെങ്കില്‍ ഒരു പ്രഖ്യാപനം. ഇതിനിടയില്‍ തന്റെ കൂട് വിട്ടു കൂട് മാറി കളിക്കുന്ന സര്കസും തുടരാം. എല്ലാം സമുദായനന്മക്കു ആണത്രേ. ആര്‍ക്കാണ് ഇനി തിരുത്തി കിട്ടിയ ഇടയലേഖനത്തിന്റെ ആവശ്യം? ക്നാനായ പള്ളികളില്‍ അംഗത്വം ക്നനയക്കാര്‍ക്ക് മാത്രം എന്നുള്ളതില്‍ കുറഞ്ഞു ഒരു തിരുത്തലിനും ഈ ദൈവജനം തയ്യാറല്ല എന്നുള്ള കാര്യം എന്തേ ഇവര്‍ ഇത് വരെ മനസ്സിലാക്കാത്തത്? ആര്‍ക്ക് വേണ്ടി ആണ് അല്ലെങ്കില്‍ ആരെ പ്രീതി പെടുത്താന്‍ ഇവര്‍ ഈ വെട്ടിതിരുത്തലും ഫോര്‍മുലകളും വച്ചുനീട്ടുന്നത്. ഇത് ഒന്നോ രണ്ടോ പേരുടെ ആവശ്യം അല്ല. ഒരു മൊത്തം ജനതതിയുടെ ആവശ്യം ആണ്.
ഓരോരുത്തരും അവരുടെ ഇംഗിതത്തിനനുസരിച്ച് ഈ സമൂഹത്തിന്റെ അടിവേരു മാന്തുവാന്‍ ഇറങ്ങിതിരിച്ചാല്‍ മണ്‍മറഞ്ഞ പൂര്‍വികര്‍ പോലും അത് ചുമ്മാ രണ്ടു കയ്യും കെട്ടി നോക്കി നില്കുമോ? അല്ലെങ്കില്‍ ഈ സമുദായം എന്ന ഒന്ന് ഈ പ്രപഞ്ചത്തില്‍ ഇങ്ങിനെ ഉണ്ടാകാന്‍ പാടില്ലായിരുന്നു. മനുഷ്യര്‍ വ്യതസ്തമായ ജീവിതാന്തസ്സുകള്‍ തിരഞ്ഞെടുക്കുന്നു. അതില്‍ ഒന്ന് തിരഞ്ഞെടുത്തവര്‍ ആണ് വൈദികര്‍ സിസ്റെര്സ് അല്ലെങ്കില്‍ മെത്രാന്‍മാര്‍ ഒക്കെ. ഇവരും ഒക്കെ ഒരു പുരുഷനും സ്‌ത്രീയും വഴി ജന്മം എടുത്തവര്‍ ആണു. അവര്‍ ചില ഉന്നത സ്ഥാനങ്ങില്‍ എത്തി എങ്കില്‍ അത് വളരെ നല്ലത്. പക്ഷെ തങ്ങളെ വിശ്വസിക്കുന്ന ഒരു ജനത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി അവരുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്തു അതില്‍ നിന്ന് നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ തികച്ചും മാനുഷികവശങ്ങള്‍ ഉള്ളവര്‍ തന്നെ.
(ക്നാനായ വിശേഷങ്ങളില്‍ അനോണിമസ് കമന്റായി ലഭിച്ചതാണിത്)
No comments:
Post a Comment