Tuesday, January 15, 2013

സീറോമലബാര്‍ സിനഡിനയച്ച കത്ത്

സീറോമലബാര്‍ സഭയുടെ തലവനും കര്‍ദ്ദിനാളുമായ അഭിവന്ദ്യ ജോര്‍ജ് ആലഞ്ചേരി പിതാവിനും മറ്റ് സിനഡ് പിതാക്കന്മാര്‍ക്കുമായി, കോട്ടയം അതിരൂപതയില്‍പ്പെട്ട രണ്ടു അത്മായര്‍ ചേര്‍ന്ന് സിനഡ്‌ കൂടുന്നതിനു മുമ്പ്‌ എഴുതിയ കത്ത്.

അഭിവന്ദ്യരായ പിതാക്കന്മാരേ,

സീറോമലബാര്‍ സഭയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, വരുംനാളുകള്‍ ശുഭകരമായിത്തീരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കുന്നതിനുമായി പരിശുദ്ധാത്മനിയോഗത്താല്‍ പിതാക്കന്മാര്‍ എല്ലാവരും സമ്മേളിക്കുകയാണല്ലോ. കഴിഞ്ഞകാലഘട്ടങ്ങളെപ്പറ്റി പഠിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍, ഏതാണ്ട് 34 വര്‍ഷങ്ങള്‍ക്കപ്പുറത്ത് കോട്ടയം തെക്കുംഭാഗ രൂപതയ്ക്ക് കണ്ണൂരില്‍ ഒരു രൂപതകൂടി ലഭിക്കണം എന്നുള്ള ആവശ്യം സിനഡില്‍ അവതരിപ്പിച്ചിരുന്നു. ഈ ആവശ്യത്തിന്മേല്‍ സിനഡില്‍ ഇപ്രാവശ്യമെങ്കിലും ഒരു തീരുമാനമുണ്ടാകുമെന്ന് സമുദായം പ്രത്യാശിക്കുന്നു. കോട്ടയം അതിരൂപതാംഗങ്ങളില്‍ മൂന്നിലൊന്നും അന്‍പതിലധികം പള്ളികളിലായി മലബാര്‍ പ്രദേശത്താണ് അധിവസിക്കുന്നതെന്ന് സിനഡ് പിതാക്കന്മാര്‍ക്ക് അറിവുള്ള കാര്യമാണല്ലോ. സീറോമലബാര്‍ സിനഡിന്റെ അധികാര പരിധിക്കുള്ളിലുള്ള ഈ പ്രദേശത്ത് ഒരു സാമന്തരൂപത അനുവദിക്കാന്‍ നിയമപരമായി പിതാക്കന്മാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. സിറോമലബാര്‍ സിനഡിന് അതിനുള്ള അധികാരവും ഉണ്ട്.

സീറോമലബാറുകാര്‍ക്ക് ഡല്‍ഹിയില്‍ (ഫരീദാബാദ്) സ്വന്തമായി രൂപതയും മെത്രാനും ഉണ്ടായപ്പോള്‍ ഡല്‍ഹിയിലെ തെക്കുംഭാഗ കത്തോലിക്കരുടെ ഇന്നത്തെ സ്ഥിതി അത്യന്തം പരിതാപകരമായിരിക്കുന്നു. നിലവിലുണ്ടായിരുന്ന സ്വാതന്ത്ര്യംപോലും അവര്‍ക്കവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു. രൂപതാസ്ഥാപനത്തിനുമുന്‍പു കുര്‍ബാന ചൊല്ലിയിരുന്നിടത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു. അടിമത്വത്തിന്റെ നാടായ ഈജിപ്തില്‍ നിന്നും പുറത്തുകടന്ന് കാനാന്‍ദേശത്തുകഴിഞ്ഞ യഹൂദജനം തങ്ങളുടെ അടിമകളെ പീഡിപ്പിച്ചപ്പോള്‍ പ്രവാചകന്‍ പറയുന്നതിപ്രകാരമാണ്; ഒരുനാള്‍ നിങ്ങള്‍ ഈജിപ്തിന്റെ അടിമത്വത്തിലായിരുന്നു എന്നോര്‍ക്കണം. തെക്കുംഭാഗ വിഭാഗം സീറോമലബാറുകാരുടെ അധികാരത്തിന്‍കീഴില്‍ ഇന്നനുഭവിക്കുന്ന നിരോധനം ലത്തീന്‍ ഭരണത്തില്‍ അന്ന് നേരിട്ടിരുന്നില്ല. സ്വാതന്ത്ര്യം എന്നത് ഒരുവിഭാഗം സീറോമലബാറുകാരുടെ അവകാശം മാത്രമായി ചുരുക്കുന്നത് ശരിയാണോ? ഇസ്രായേല്‍ ജനം പീഡിപ്പിച്ചത് അടിമകളെ ആണെങ്കില്‍ വലിയ വിഭാഗമായ സീറോലബാര്‍ ഹയരാര്‍ക്കി പീഡിപ്പിക്കുന്നത് ന്യൂനപക്ഷമായ ക്‌നാനായ സഹോദരങ്ങളെയാണ്.

കോട്ടയം അതിരൂപതയില്‍ നിന്നും ഫരീദാബാദിലേക്ക് അയച്ച വൈദികനെ ക്‌നാനായ കോഡിനേറ്റര്‍ എന്നു വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ ഒറ്റ ക്‌നാനായക്കാരന്‍പോലുമില്ലാത്ത ഇടവകയില്‍ നിയമിച്ചിരിക്കുന്നു. ക്‌നാനായക്കാരുടെ കൂടാരയോഗത്തില്‍ സംബന്ധിക്കുന്നതിന് അദ്ദേഹത്തിന് സാധിക്കുന്നില്ല. ഇവിടെ ലത്തീന്‍ അടിമത്വം വേണോ സീറോമലബാര്‍ അടിമത്വം വേണോ എന്നതല്ല ക്‌നാനായക്കാരുടെ പ്രശ്‌നം. ഡല്‍ഹിയില്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി വേണ്ടത് സ്വതന്ത്ര ഇടവകകളും കൂടുതല്‍ ക്‌നാനായ വൈദികരെയുമാണ്. ഒരു വിശ്വാസി സമൂഹം അവരുടെ വൈദികരാല്‍ നയിക്കപ്പെടണം എന്നതാണ് സഭയുടെ നയംഎന്ന് സിനഡ് പിതാക്കന്മാരോട് പറയേണ്ടതില്ലല്ലോ.

2010 ഒക്‌ടോബറില്‍ മദ്ധ്യപൂര്‍വ്വ ദേശത്തുള്ള പിതാക്കന്മാരുടെ സിനഡില്‍ സീറോമലബാര്‍ സഭയുടെ പ്രതിനിധിയായ ബോസ്‌ക്കോ പുത്തൂര്‍ പിതാവ് മാര്‍പാപ്പയ്ക്ക് നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങള്‍ കോട്ടയം തെക്കുംഭാഗ അതിരൂപതയ്ക്ക്കൂടി അനുഭവിക്കാന്‍ ഭൂരിപക്ഷ പിതാക്കന്മാര്‍ അനുവദിക്കുകയാണെങ്കില്‍ സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായേനെ. പൂത്തൂര്‍ പിതാവ് അന്ന് നടത്തിയ പ്രസംഗത്തില്‍ ഇപ്രകാരം ആവശ്യപ്പെട്ടിരുന്നു; വിദേശങ്ങളിലെ പ്രാദേശീക രൂപതാദ്ധ്യക്ഷന്മാര്‍ക്ക് (ലത്തീന്‍) വ്യക്തിഗത സഭയുടെ പാരമ്പര്യത്തിനനുസൃതമായ അജപാലന ശുശ്രൂഷ നല്‍കുവാന്‍ കഴിയില്ലെന്നു മാത്രമല്ല, അവര്‍ അതിന് മതിയായ രീതിയില്‍ സജ്ജരുമല്ല............. അതിനാല്‍ സീറോമലബാര്‍ വിശ്വാസികളുടെ അജപാലന ശുശ്രൂഷ തങ്ങളുടെ സഭയെത്തന്നെ ഭരമേല്‍പ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതാണ് ഞങ്ങള്‍ക്കും പറയാനുള്ളത്. പ്രത്യേക ആചാരാനുഷ്ടാനങ്ങളും പാരമ്പര്യങ്ങളുമുള്ള തെക്കുംഭാഗ അതിരൂപതയ്ക്ക് അവരുടെ തന്നെ വൈദികരാല്‍ അജപാലന ശുശ്രൂഷ ലഭിക്കുവാന്‍ അവകാശമുണ്ട്. സഭ ആഗ്രഹിക്കുന്നതും അതു തന്നെയാണല്ലോ.

ഇവിടെ ഡല്‍ഹിയിലെ കാര്യങ്ങളെപ്പറ്റിപറയുമ്പോള്‍ ഫരീദാബാദ്‌രൂപതയുടെ കാര്യങ്ങള്‍ മാര്‍പാപ്പ നേരിട്ടാണ് നടത്തുന്നതെന്നും, സീറോമലബാര്‍ സിനഡിന് അവിടെ ഇടപെടാന്‍ സ്വാതന്ത്ര്യമല്ലന്നും പറയുന്നു. എന്നാല്‍, ഫരീദാബാദ് ബിഷപ്പിന് സീറോമലബാര്‍ സിനഡില്‍ വോട്ടവകാശമുണ്ടായിരിക്കുകയും കോട്ടയം അതിരൂപതയുടെ ആവശ്യത്തിന്മേലുള്ള വോട്ടെടുപ്പുകളില്‍ അദ്ദേഹത്തിനു അനുകൂലമായോ പ്രതികൂലമായോ വോട്ടുരേഖപ്പെടുത്താം എന്ന അവസ്ഥ നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, സിനഡിന്റെ അധികാര പരിധി എന്ന കേവലമായ വാദത്തിന് ഒരു സ്ഥാനവുമില്ല എന്നു കാണേണ്ടിയിരിക്കുന്നു. അന്യഭൂഖണ്ഡമായ വടക്കേഅമേരിക്കയിലെ ഷിക്കാഗോ രൂപതയില്‍ തെക്കുംഭാഗക്കാര്‍ക്കായി രൂപതാരംഭത്തില്‍ തന്നെ പ്രത്യേക വികാരി ജനറാളും സ്വതന്ത്ര ഇടവകകളും അനുവദിച്ചു നല്കിയത് സിനഡ് പിതാക്കന്മാര്‍ക്ക് അറിവുള്ള കാര്യമാണല്ലോ.

കോട്ടയം വികാരിയത്ത് അനുവദിച്ച 1911 കാലഘട്ടത്തിലെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്ക് പുറത്തേയ്ക്ക്തെക്കുംഭാഗക്കാരും  വടക്കുംഭാഗക്കാരും കേരളത്തിനു പുറത്തും വിദേശങ്ങളിലും ഇന്ന് എത്തപ്പെട്ടിരിക്കുന്നു. പ്രസ്തുത സാഹചര്യത്തില്‍ അജപാലന രംഗത്തുണ്ടായ പഴയ അതിര്‍വരമ്പുകളില്‍ കോട്ടയം അതിരൂപതയെ മാത്രം തളച്ചിടരുത് എന്ന് അപേക്ഷിക്കുന്നു.കാരണം നമ്മള്‍ പണ്ട് ഒരുമിച്ച് അടിമത്വം അനുഭവിച്ചവരാണല്ലോ. സീറോമലബാര്‍ സിനഡിലെ ഒരു അതിരൂപതയായ കോട്ടയം തെക്കുംഭാഗക്കാര്‍ ലോകത്തില്‍ എവിടെ താമസമാക്കിയാലും സീറോമലബാര്‍ സഭയ്ക്ക് അവരുടെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനും സ്വന്തം വൈദികരാല്‍ അജപാലന ശുശ്രൂഷ ലഭിക്കുന്നതിന് എതിര്‍പ്പില്ലന്നും ഈ സിനഡില്‍ പ്രഖ്യപിക്കുവാന്‍ പരിശുദ്ധാത്മനിറവാല്‍ പിതാക്കന്മാര്‍ക്ക് കഴിയട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഡോമിനിക്ക് സാവിയോ               റ്റോമി ജോസഫ്,
വാച്ചാച്ചിറയില്‍,                           കല്ലുപുരയ്ക്കല്‍
കുഴിമറ്റം പി.ഒ, പനച്ചിക്കാട്,                 ചിങ്ങവനം പി.ഒ
കോട്ടയം-686533                         കോട്ടയം
സീറോമലബാര്‍ സഭയുടെ തലവനും കര്‍ദ്ദിനാളുമായ അഭിവന്ദ്യ ജോര്‍ജ് ആലഞ്ചേരി പിതാവിനും മറ്റ് സിനഡ് പിതാക്കന്മാര്‍ക്കുമായി, കോട്ടയം അതിരൂപതയില്‍പ്പെട്ട രണ്ടു അത്മായര്‍ ചേര്‍ന്ന് എഴുതുന്നത്.

ഫോണ്‍-9446140026 944 614 0026                  ഫോണ്‍: 944 692 4328

No comments:

Post a Comment