ഗള്‍ഫ്‌കാര്‍ക്ക് ഈസ്റ്റ് കോസ്റ്റ് വിജയന്‍ എഴുതി ഉംഭായി ഈണമിട്ടു പാടുന്ന "മധുരമോ നൊമ്പരമോ" എന്നാ ഗസല്‍ പരിചിതമാണ്. കേള്‍ക്കാത്തവര്‍ക്കായി ഈ ഗാനത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു. ഈ ഗാനം ഒന്ന് കേട്ടു നോക്കുക. പ്രണയം എന്താണ് എന്ന് കവി ചോദിക്കുന്നു. ഈ ഗാനത്തില്‍ ആവര്‍ത്തിച്ചുള്ള ഒരു ചോദ്യമുണ്ട്:
“നിങ്ങള്‍ക്കറിയാമോ ഒന്ന് പറയാമോ?”
ഇത്രയും പറഞ്ഞത് അങ്ങാടിയത്തിന്റെ കല്പനയും എല്ലാ ക്നാനായ പള്ളിയോഗവും അത് തള്ളികളഞ്ഞ അവസ്ഥയില്‍ ഇനി എന്താണ് കത്തോലിക്കാസഭയുടെ അടുത്ത കീഴ്വഴക്കം എന്ന് ഒന്ന് പറയാമോ?
“നിങ്ങള്‍ക്കറിയാമോ ഒന്ന് പറയാമോ?”
സഭാചരിത്ര്യത്തില്‍ ഇങ്ങനെ ഒന്ന് കേട്ടിട്ടുണ്ടോ? ചാച്ചനു ഓര്‍ക്കുവാന്‍ പോലും പറ്റുന്നില്ല. കല്‍പനകള്‍ എഴുനേറ്റുനിന്ന് കേട്ട് അനുസരിച്ച വിശ്വാസികള്‍ ഇന്ന് അനുസരിക്കുന്നില്ല. എന്ന് മാത്രമല്ല അവഞ്ജയോടെ തള്ളികളയുന്നു. കാലത്തിന്റെ ഒഴുക്ക് മനസ്സിലാകാത്ത അധികാരിവര്‍ഗം. ഇവിടെ ആര്‍ക്കു ആരോടാണ് പ്രണയം? എന്തിനോടാണ് പ്രണയം?. എന്തിനാണ് വൈദികര്‍ക്കും മൂലക്കാടനും മറ്റു ചിലര്‍ക്കും മൌനം? ഡോളര്‍ കണ്ടിട്ടുള്ള പ്രണയം, അല്ലങ്കില്‍ സ്വന്തം കസേര അല്ലേ അധികാരികള്‍ക്ക് പ്രിയം? വിശ്വാസികള്‍ ഒന്ന് ചിന്തിച്ചു നോക്കുക.
എവിടെ എങ്കിലും മെത്രാന്റെ കല്‍പന വിശ്വാസികള്‍ തള്ളി കളഞ്ഞിട്ടുണ്ടോ? ഒരു വീട്ടില്‍ അപ്പന്‍ പറഞ്ഞാല്‍ മക്കള്‍ അനുസരിക്കണം രണ്ടു പേര്‍ക്കും പരസ്പര വിശ്വാസം നഷ്ട്ടപ്പെട്ടാല്‍ അടുത്ത നടപടി ഒന്നുകില്‍ മക്കളെ പുറത്താക്കുക അല്ലങ്കില്‍ അപ്പന്‍ വീട് വിട്ടു സന്യാസത്തിനു പോകുക. സന്യാസത്തിനു എന്ന് പറഞ്ഞു പോയ അച്ചന്‍ മെത്രാന്‍ പദവി കിട്ടിയപ്പോള്‍ സന്യാസം ഉപേക്ഷിച്ചു ഹെലികോപ്ട്ടര്‍ മാര്‍ഗം വന്നു എന്നത് ചരിത്രസംഭവം. സോറി അതും അനുസരണം. പോപ്പിനോടുള്ള കീഴ്വഴക്കം. ഈ മെത്രാനെക്കൊണ്ട് ചാച്ചന്‍ തോറ്റു മക്കളെ..... ഇതാണ് എളിമ. കണ്ടു പഠിക്കൂ ക്നനയക്കാരെ........
ഇവിടെ എന്താണ് നടക്കുവാന്‍ പോകുന്നത്? അതോ കീരിയും പാമ്പും പോലെ ഒരു കൂട്ടില്‍ കിടന്നു രണ്ടു പേരും കടികൂടുമോ? സ്വന്തം മക്കളെ ഓര്‍ത്തും സമാധാനം ഓര്‍ത്തും മക്കളെയും കൂട്ടി ഈ രണ്ടാന്‍ അപ്പന്റെ അടുക്കല്‍ നിന്നും സിറോമലബാര്‍ എന്ന വീട്ടില്‍ നിന്നും പുറത്തു വന്നു അറിയാവുന്ന കുരിശും വരച്ച് ഉണ്ടാക്കുന്ന പണം മക്കള്‍ക്കുവേണ്ടി ചിലവഴിച്ചു സമാധാനത്തില്‍ കഴിയുന്നതല്ലേ ക്നാനായക്കാര്‍ക്ക് നല്ലത്? ബാങ്ക് വീടും പള്ളിയും എടുത്തുകൊണ്ടു പോയാല്‍ വീട്ടിലെ കാരണവര്‍ അങ്ങാടിയുടെയും മുത്തോലത്തിന്റെയും കടിയും തീരും. അങ്ങാടി ഇല്ല എങ്കില്‍ നമ്മുടെ സ്വന്തം സന്യാസി മെത്രാന് സ്വസ്ഥമായി അമേരിക്കയില്‍ വന്ന് തെണ്ടുകയും - സോറി ചാച്ചനു വീണ്ടും തെറ്റി, വാര്‍ദ്ധക്യസഹജമാണ്; ക്ഷമിക്കുക - ഭിക്ഷാടനം നടത്തുകയും ചെയ്യാം. എല്ലാവരും ഹാപ്പി ആകും. ചട്ടിയില്‍ ഡോളര്‍ കൂടുതല്‍ വീണാല്‍ മോക്ഷപ്രാപ്തി വേഗത്തില്‍ ആകും.
ആര്‍ക്കു ആരോടാണ് പ്രണയം " അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്ക് സ്നേഹം" എന്നതുപോലെ ക്നാനയക്കാരനോടോ ഡോളറി നോടോ മേത്രാന്മാര്‍ക്കും അച്ചന്മാര്‍ക്കും സ്നേഹം?
ഡോളറിനോട്...................
“നിങ്ങള്‍ക്കറിയാമോ ഒന്ന് പറയാമോ?”
ചാച്ചന്‍
No comments:
Post a Comment