Thursday, January 24, 2013

മലക്കം മറിയന്‍ അവറാച്ചാ!!! – പാപ്പച്ചി വല്യപ്പന്‍

(രീതി: മങ്ങിയൊരന്തി വെളിച്ചത്തില്‍
ചെന്തീ പോലൊരു മാലാഖാ.....)

അങ്ങാടിക്കരിശം കയറിയ നേരത്ത്
എഴുതി ഇറക്കിയൊരു ലേഖനമേ
വായിച്ചൊരുനാള്‍ സങ്കരക്നാ പള്ളികളില്‍
കുഞ്ഞാടുകള്‍ക്കായി ഇടയന്‍ സന്ദേശം!

തെക്ക് വടക്കന്‍ മിശ്രിതമായി
പള്ളികള്‍ എല്ലാം വാഴ്ത്തീടും
ക്നായിത്തൊമ്മന്‌ എതിരായി
കൂട്ടിഅടിച്ചൊരു ഇടയലേഖനമേ!

യൂദാസ്സിന്‌ പണി ചെയ്യാനായി
മെത്രാന്‍ സ്ഥാനം നേടാനായി
നാണം കെട്ടൊരു വീജീയും
അങ്ങാടിക്കൊപ്പം ചെക്കേറി!

കത്തിയെരിഞ്ഞതു കണ്ടില്ലേ
ഇടയന്‍ലേഖന ചിതാഗ്നി കണ്ടില്ലേ
മണ്‍കുടമേന്തി വരുമോ നീ
ലേഖനഭസ്മം വാരാനായി!

ചാരം വാരി പൂശിക്കോ
പ്രാന്ജേട്ടന്‍ മ്മാര്‍ക്കൊപ്പം നീ
മൊഴിചൊല്ലുന്നു നിങ്ങളെ എല്ലാം
സങ്കരമായി തീരട്ടെ !!!

മലക്കം മറിയന്‍ അവറാച്ചാ
നേരും നെറിയും കെട്ടവനേ
ഞങ്ങള്‍ക്കിനി നിന്നേ വേണ്ടല്ലോ
പോകൂ ഞങ്ങടെ മുന്നീന്ന് !!!!!!

No comments:

Post a Comment