അണ്ണാന്‍ കുഞ്ഞും തന്നാലായ കഥ നാമൊക്കെ കേട്ടിട്ടുണ്ട്. സീതാദേവിയെ രക്ഷിക്കാനായി എല്ലാവരും ഒത്തൊരുമിച്ച് ലങ്കയിലേക്ക് ചിറ കെട്ടുമ്പോള്‍ അണ്ണാന്‍ കുഞ്ഞിന് സ്വാര്‍ത്ഥനായ് ഇരിക്കാന്‍ കഴിഞ്ഞില്ല. കേരളനാട്ടില്‍ മാത്രമല്ല മലയാളി എത്തിനില്‍ക്കുന്ന ഓരോ മുക്കിലും മൂലയിലും നിറസാനിധ്യമായ ക്നാനായസമൂഹം ഇന്ന് നിര്‍ണായക പ്രധിസന്ധി നേരിടുന്നു. തങ്ങളുടെ അടിസ്ഥാനശിലയായ തനിമ എന്ന മാതാവ് അപഹരിക്കപ്പെടുന്ന അവസ്ഥയില്‍ ആണിപ്പോള്‍. ഒരു പത്തു വര്‍ഷത്തിനു ശേഷം തങ്ങളുടെ സമുദായം എങ്ങിനെയാകുമെന്ന കടുത്ത ഉത്കണ്ഠയില്‍ ഇവര്‍ നില്‍ക്കുന്നു. ഈ ഒരവസ്ഥയില്‍ അണ്ണാന്‍കുഞ്ഞും തന്നാലായതുപോലെ ഓരോ ക്നാനായക്കാരനും തന്നാലായത് ചെയ്യാന്‍ മുന്നിട്ടിറങ്ങുന്നു. അതൊരു ദാക്ഷിണ്യമല്ല, മറിച്ചു ഒരു മകന്‍റെ കടമയാണ്, വളര്‍ത്തി വലുതാക്കി പാത തെളിയിച്ച മുന്‍തലമുറയോട് ചെയ്യുന്ന ഉത്തരവാദിത്വം.
ചിക്കാഗോ ക്നായില്‍ വന്ന പുതിയ പോസ്റ്റ്. വായിക്കുവാന്‍
No comments:
Post a Comment