Friday, August 31, 2012

Sneha Sandesham (സ്നേഹ സന്ദേശം) സെപ്റ്റംബര്‍ 2012 ലക്കം


കത്തോലിക്കാസഭ ആത്മീയരംഗത്ത്‌ മാത്രമല്ല, വിദ്യാഭ്യാസമേഖലയിലും ആതുരശുശ്രൂഷരംഗത്തും വിലയേറിയ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. നിരവധി കത്തോലിക്കാസ്ഥാപനങ്ങള്‍ ഇതിനു മതിയായ തെളിവാണ്. കോട്ടയം അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ വേണ്ട വിധത്തില്‍ വളരുന്നുണ്ടോ? അരനൂറ്റാണ്ടു പിന്നിടുന്ന കാരിത്താസ്‌ ആശുപത്രിയുടെ വളര്‍ച്ച സംതൃപ്തികരമായിരുന്നോ?

സമുദായംഗങ്ങളുടെ സ്വപ്നമായിരുന്നു ഒരു മെഡിക്കല്‍ കോളേജ്. സര്‍ക്കാര്‍ അനുമതി കിട്ടിയിട്ടും മുമ്പോട്ട്‌ പോകണമോ എന്നറിയാതെ സഭാനേതൃത്വം തീരുമാനത്തിലെത്താനാവാതെ നില്‍ക്കുന്നു. ഇതിനെക്കുറിച്ച്‌ സമുദായംഗങ്ങളുടെയിടയില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ച ഉണ്ടാകുന്നില്ല.

അവഗണിക്കപ്പെടുന്നു എന്ന തോന്നലുമായാണ് മലങ്കര കത്തോലിക്കരില്‍ ചിലരെങ്കിലും കോട്ടയം അതിരൂപതയുടെ ഭാഗമായി കഴിഞ്ഞ തൊണ്ണൂറു വര്ഷം കഴിഞ്ഞത്. അവര്‍ വിട പറയാനൊരുങ്ങുകയാണ്. അതിന്റെ പശ്ചാത്തലം ഞങ്ങള്‍ പരിശോധിക്കുന്നു.

ഓണാഘോഷം തകൃതിയായി നടക്കുന്നതിനിടയില്‍ ഇതാ സ്നേഹ സന്ദേശത്തിന്റെ സെപ്റ്റംബര്‍ ലക്കം ലോകമെമ്പാടുമുള്ള ക്നാനായമക്കള്‍ക്കായി തയ്യാറായിരിക്കുന്നു.


No comments:

Post a Comment