Thursday, August 23, 2012

ഇംഗ്ലണ്ടില്‍ ക്നാനായ ബാലന്റെ അത്യുജ്വല വിജയം

ഇംഗ്ലണ്ടിലെ ജി.സി.സി.(കേരളത്തിലെ SSLC-യ്ക്ക് സമാനം) ഫലം പുറത്തു വന്നപ്പോള്‍ കിടങ്ങൂര്‍ ഇടവകാംഗം കോയിത്തറ ഷാജുവിന്റെയും ആനിയുടെയും മക്കള്‍ ഉന്നത വിജയം നേടി.

ഇരട്ട സഹോദരന്മാരില്‍ ഒരാളും, ജന്മനാ കാഴ്ചശക്തി ഇല്ലാത്തവനും വിഗാന്‍ മലയാളികളുടെയെല്ലാം പ്രിയങ്കരനുമായ ടോയല്‍ പൊതുപരീക്ഷയിലെ എല്ലാ (പതിനൊന്നു) വിഷയങ്ങള്‍ക്കും A* (A-Star) വാങ്ങി യു.കെ.യിലെ മൊത്തം മലയാളികള്‍ക്ക് പൊതുവിലും, ക്നാനായസമുദായത്തിന് പ്രത്യേകിച്ചും അഭിമാനിക്കാനുള്ള വകയാണ് നല്‍കിയിരിക്കുന്നത്.

താന്‍ പഠിച്ചിരുന്ന വിഗാന്‍ St Peters RC High School ലെ എല്ലാ വിഷയങ്ങള്‍ക്കും A* ലഭിച്ച  നാല് കുട്ടികളില്‍ ഒരാളായ ടോയല്‍  മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി, വിധിയെപോലും തോല്‍പ്പിച്ചാണ്  ഈ ഉന്നത വിജയം നേടിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള ക്നാനയസമുദായംഗങ്ങളുടെ പേരില്‍ ക്നാനായ വിശേഷങ്ങള്‍ ടോയലിനു അകംനിറഞ്ഞ അനുമോദനങ്ങള്‍ നല്‍കുന്നു.

ടോയലിന്റെ മാതാവ് വിഗാന്‍ ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി ചെയ്യുന്ന ആനി മേമ്മുറി എടാട്ടുകാലയില്‍ കുടുംബാംഗം ആണ്. ടോയലിന്റെ സഹോദരന്‍ ജോയല്‍.

കോയിത്തറ ഷാജുവിനും കുടുംബത്തിനും അഭിനന്ദനങ്ങള്‍. ഒപ്പം ടോയലിനും സഹോദരനും എല്ലാ നന്മകളും. 
From Left: Joyal, Toyal


From Left: Toyal, Joel Shaju & Annie



No comments:

Post a Comment