Sunday, August 19, 2012

ക്നാനയകാര്ക്ക് മെഡിക്കല്‍ കോളേജ്



തെള്ളകം കാരിത്താസ് ആശുപത്രിക്കു മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കോട്ടയം അതിരൂപതയ്ക്ക് ഒരു മെഡിക്കല്‍ കോളേജ് അനുവദിച്ചിരിക്കുന്നു.

1962ല്‍ തറയില്‍ തിരുമേനി വെള്ളാപ്പള്ളി കുടുംബം സൌജന്യമായി നല്‍കിയ ആറേക്കര്‍ സ്ഥലത്ത് ജര്‍മ്മന്‍ ജീവകാരുണ്യ സംഘടനയായ കാരിത്താസിന്റെ ധനസഹായത്തോടെ ആരംഭിച്ച ഈ ആശുപത്രി ഇതുവരെ മെഡിക്കല്‍ കോളേജ് ആകാത്തതില്‍ പല സമുദായംങ്ങള്‍ക്കും അമര്‍ഷം ഉണ്ടായിരുന്നു. അതിരൂപതാധികൃതരുടെ കാര്യക്ഷമത ഇല്ലായ്മയായാണ് ഇത് പരക്കെ വിശേഷിക്കപെട്ടിരുന്നത്.

കേരളത്തിലെ മറ്റു ജില്ലകളുമായി താരതമ്യം ചെയ്‌താല്‍ കോട്ടയം ജില്ലയില്‍ ആവശ്യത്തിന് ആതുരാലയങ്ങള്‍ ഉണ്ടായിരുന്നില്ല.

കാരിത്താസ്‌ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥമാകുന്നതോടെ കോട്ടയത്ത്‌ രണ്ടു മെഡിക്കല്‍ കോളേജ് ആകുമെന്നും വേണ്ടത്ര ചികിത്സാ സൗകര്യം ജില്ലയിലെ നിവാസികള്‍ക്ക് ലഭിക്കുമെന്നും പ്രതീക്ഷിക്കാം.

 ചെറിയ തോതില്‍ ആരംഭിച്ച കാരിത്താസ്‌ ആശുപത്രി അന്‍പതുവര്‍ഷം കൊണ്ട് 610 കിടക്കളുള്ള മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രിയായി മാറി. വിവിധ സ്‌പെഷ്യല്‍റ്റികളിലായി 40 ഡിപ്പാര്‍ട്ട്‌മെന്‍റുകള്‍ ഇപ്പോഴുണ്ട്. നൂറിലേറെ വിദഗ്ധ ഡോക്ടര്‍മാരും ആയിരത്തിലേറെ മറ്റു ജീവനക്കാരുമുണ്ട്. 2004ല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും 2012ല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും പ്രവര്‍ത്തനമാരംഭിച്ചു.

രണ്ടു നഴ്സിങ് കോളജുകളും ഒരു ഫാര്‍മസി കോളജും ഇപ്പോഴുണ്ട്. 1100 വിദ്യാര്‍ഥികളാണു പ്രതിവര്‍ഷം ഇവിടെനിന്നു പഠിച്ചിറങ്ങുന്നത്. കേരളത്തിലെ ആദ്യ ഡയാലിസിസ് സെന്‍ററുകളിലൊന്ന് കാരിത്താസിന്‍റേതാണ്. ദക്ഷിണേന്ത്യയിലെ ആദ്യ ഹൈബ്രിഡ് കാത്ലാബ് ആന്‍ഡ് ഓപ്പറേഷന്‍ റൂമും ഇവിടെയാണു സ്ഥാപിച്ചത്. കോട്ടയത്തിനു പുറമേ ഡല്‍ഹിയിലും മുംബൈയിലും മാത്രമേ ഈ സംവിധാനം ഇപ്പോഴുള്ളൂ.

കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് (പേട്രണ്‍, മാര്‍ ജോസഫ് പണ്ടാരശേരി (ട്രസ്റ്റ് ചെയര്‍മാന്‍), ഫാ. തോമസ് ആനിമൂട്ടില്‍ (ഡയറക്ടര്‍) എന്നിവരടങ്ങിയ ഭരണസമിതിക്കാണ് ആശുപത്രിയുടെ നടത്തിപ്പു ചുമതല. മെഡിക്കല്‍ കോളജ് എന്ന് ആരംഭിക്കുമെന്നതു സംബന്ധിച്ചു വൈകാതെ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അവലംബം: യാഹൂ മലയാളം ന്യൂസ്‌ 

ഈ വിഷയത്തെക്കുറിച്ചുള്ള മറ്റു റിപ്പോര്‍ട്ടുകള്‍:

¥øÈâxÞIßæa çØÕÈÎßµÕßW µÞøßJÞØßÈí ¥ÉâVÕçÈG¢ 

No comments:

Post a Comment