Wednesday, August 15, 2012

മൂന്നു നഴ്സുമാര്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി


കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ കോളെജില്‍ 114 ദിവസമായി നടത്തി വരുന്ന സമരം അവസാനിപ്പിച്ചില്ലെന്നു നഴ്സുമാര്‍. ആശുപത്രി മാനെജ്മെന്‍റ്, നഴ്സിങ് സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി ആര്‍ഡിഒ നടത്തിയ പ്രശ്നപരിഹാര ചര്‍ച്ച സമവായമാകാത്ത സാഹര്യത്തിലാണിത്. ബോണ്ട് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്നാണു നഴ്സുമാരുടെ പ്രധാന ആവശ്യം.

രാവിലെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടു മൂന്നു നഴ്സുമാര്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. തുടര്‍ന്നു സമരക്കാര്‍ക്കു പന്തുണയുമായി നാട്ടുകാര്‍ സംഘടിച്ചതു സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ലാത്തി വീശി. ആംബുലന്‍സ് നാട്ടുകാര്‍ തല്ലിതകര്‍ത്തു. പൊലീസിനും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേയും കല്ലേറുണ്ടായി.

വ്യാഴാഴ്ച ജില്ലാ കലക്റ്ററും ലേബര്‍ ഓഫിസറും ചര്‍ച്ച നടത്തുമെന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ സമരക്കാരെ അറിയിച്ചു. ഇത് സമരക്കാര്‍ നിരാകരിച്ചു. വൈകിട്ടോടെ ആത്മഹത്യ ഭീഷണി മുഴക്കി കൂടുതല്‍ നഴ്സുമാര്‍ കെട്ടിടത്തിനു മുകളില്‍ കയറി. പ്രദേശത്തു സംഘര്‍ഷം നിലനില്‍ക്കുകയാണ്.

No comments:

Post a Comment