ഇത്രയും കണ്‍വെന്‍ഷന്‍ ഫോട്ടോ കാണാന്‍ അവസരമൊരുക്കിയ കെസിസിഎന്‍എ ഭാരവാഹികള്‍ക്കും, ക്നാനായ വിശേഷങ്ങള്‍ക്കും നന്ദി.
പടങ്ങളെല്ലാം ശ്രദ്ധയോടെ നോക്കികണ്ടു. ഒരാളുടെയെങ്കിലും മുഖത്ത് കോട്ടയം അരമനയില്‍ നിന്ന് അരപ്പട്ട കെട്ടിയവര്‍ വരാത്തതിന്റെ ദുഃഖം കാണാന്‍ സാധിച്ചില്ല! സത്യത്തില്‍ അവര്‍ വരാത്തതുകൊണ്ട് ജനത്തിന് കൂടുതല്‍ ആവേശമായിരുന്നു എന്നാണു തോന്നിയത്. പൂച്ച വന്നില്ലെങ്കിലും തട്ടാന് പൊന്നുരുക്കാന്‍ എന്ത് പ്രശ്നം?
അവര്‍ വരാതിരുന്നതിന് നമുക്കവരോട് നന്ദി പറയുകയും, അങ്ങനെ ലാഭിച്ച തുക കൊണ്ട് എന്തെങ്കിലും പുണ്യപ്രവര്‍ത്തി ചെയ്യുകയും ആവാം. വരാതിരുന്നതല്ല, വരാനിരുന്ന മറ്റു ചില പിതാക്കന്മാരെ പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമം. That really shows their attitude.
ക്നാനയക്കാര്‍ എല്ലാം മണ്ടന്മാരാണെന്നും ഇതൊന്നും ആര്‍ക്കും മനസ്സിലാകുന്നില്ലെന്നും കരുതുന്നുവെങ്കില്‍, പിതാക്കന്മാരെ, നിങ്ങള്‍ക്ക് ഹാ കഷ്ടം!
ചിങ്ങവനം തിരുമേനി യാത്രതിരിക്കുന്ന അന്ന് വെള്ളിയാനച്ചന്‍ അവരുടെ അരമനയില്‍ ചെന്ന് രണ്ടു മണിക്കൂര്‍ പിന്തിരിപ്പിക്കല്‍ ശ്രമം നടത്തിയത് പാട്ടാകുമെന്നു നിങ്ങള്‍ ഓര്‍ത്തില്ല, അല്ലെ? പാവം വെള്ളിയാന് മൂലക്കാടന്‍ പറഞ്ഞാല്‍ അനുസരിക്കാതിരിക്കാന്‍ പറ്റുമോ? “കക്ഷി ഇവിടെയുണ്ട്” എന്ന് ഒന്ന് ഫോണ്‍ ചെയ്തു പറഞ്ഞാല്‍ എന്താകും അദ്ദേഹത്തിന്റെ സ്ഥിതി.
ഇത്തരം ബലഹീനതകള്‍ മുതലെടുക്കരുത് പിതാവേ....
ജേക്കബ് കുര്യാക്കോസ്, യു.എസ.എ.
No comments:
Post a Comment