കര്‍ണാടകത്തിലെ നിലവാരമില്ലാത്ത നഴ്‌സിങ് കോളേജുകള്‍ അടച്ചുപൂട്ടാന്‍ നീക്കം. അടിസ്ഥാനസൗകര്യമില്ലാതെ നൂറു കണക്കിന് നഴ്‌സിങ് കോളേജുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി ആലോചിക്കുന്നതെന്ന് ആരോഗ്യ-വിദ്യാഭാസമന്ത്രി എസ്.എ. രാംദാസ് പറഞ്ഞു.
നഴ്‌സിങ് കോളേജുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കും. എല്ലാ കോളേജുകളിലും സമിതി നേരിട്ട് പരിശോധന നടത്തും. കാമ്പസ്, അടിസ്ഥാനസൗകര്യങ്ങള്‍, ലാബ് സംവിധാനം എന്നിവ വീഡിയോയില്‍ പകര്‍ത്തും. തുടര്‍ന്ന് കോളേജുകളെ പ്രാഥമികസൗകര്യങ്ങളുടെയും നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ എ, ബി, സി എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായി തിരിക്കും. മതിയായ സൗകര്യമുള്ള കോളേജുകളെയാണ് എ വിഭാഗത്തില്‍ പ്പെടുത്തുന്നത്. ബി വിഭാഗത്തില്‍ വരുന്ന കോളേജുകള്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍ദേശം നല്‍കും. സി വിഭാഗത്തിലെ കോളേജുകളുടെ അംഗീകാരം റദ്ദാക്കും. ഒരു മാസത്തിനകം സമിതിയുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാതൃഭൂമി വാര്‍ത്ത. തുടര്‍ന്ന് വായിക്കുക>>>>>>>
No comments:
Post a Comment