പ്രിയപ്പെട്ട ഷിജു ചേട്ടന്,
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ? ഇവിടെ ഞാന്‍ സുഖമായിപ്പോകുന്നു. ഇവിടുത്തെ മലയാളി അസോസിയേഷന്‍കാര്‍ ഉണ്ടാക്കിയ തുഞ്ചത്തെഴുത്തച്ഛന്‍ അവാര്‍ഡ് എനിക്ക് കിട്ടുമെന്നു ഞാന്‍ പറഞ്ഞായിരുന്നല്ലോ, അതെനിക്കു തന്നെ കിട്ടി. ഇപ്പോ എല്ലാ മലയാളികള്‍ക്കും എന്നോടു വലിയ ബഹുമാനമാണ്. അവള്‍ക്കും തരക്കേടില്ലാത്ത ബഹുമാനമുണ്ട്. ഷിജു ചേട്ടന്‍ ഇപ്പോഴും സൂപ്പര്‍മാര്‍ക്കറ്റിലെ പണീം കൊച്ചിനെ നോട്ടോം തന്നെയാണോ ? നാട്ടില്‍ എങ്ങനെ കഴിഞ്ഞയാളാ ഷിജു ചേട്ടന്‍, ഇവിടെ വന്നപ്പോ എല്ലാ മലയാളികളെയും പോലെ ചേട്ടനും ഏഴാംകൂലിയായിപ്പോയല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കു സങ്കടമുണ്ട്. ചേച്ചിക്ക് എന്നും നൈറ്റ് ഷിഫ്റ്റായതുകൊണ്ട് കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും ചേട്ടനോട് ഇപ്പോള്‍ ഒരു ബഹുമാനവുമില്ലെന്നും കഴിഞ്ഞ മെയിലില്‍ ചേട്ടന്‍ പറഞ്ഞായിരുന്നല്ലോ. എനിക്ക് അതു മനസ്സിലാകും. ഞാനും ഇവിടെ പട്ടിയെപ്പോലെ കഴിഞ്ഞിരുന്നതാണ്. ഇപ്പോള്‍ നോക്കൂ, എനിക്കിവിടെ വലിയ പേരാണ്, നാട്ടിലും തരക്കേടില്ലാത്ത പേരുണ്ട്. അവള്‍ക്ക് പേടി കലര്‍ന്ന ബഹുമാനവുമുണ്ട്. അതുകൊണ്ട് ചേട്ടന്‍ ഒന്നുമാലോചിക്കേണ്ട, ഞാന്‍ ചെയ്തതുപോലെ എത്രയും പെട്ടെന്ന് ഒരു ഓണ്‍ലൈന്‍ പത്രം തുടങ്ങണം.
നമ്മള്‍ കോട്ടയത്തുകാര്‍ പത്രമുതലാളിമാരാകാന്‍ ജനിച്ചവരാണ് ഷിജു ചേട്ടാ. പ്രീഡിഗ്രിയ്ക്ക് മലയാളം സെക്കന്‍ഡ് ലാംഗ്വേജിനു തോറ്റ എനിക്ക് ഇവിടെ എഴുത്തച്ഛന്‍ പുരസ്‌കാരം കിട്ടിയെങ്കില്‍ എംഎ മലയാളം പാസ്സായ ഷിജു ചേട്ടന് ജ്ഞാനപീഠം കിട്ടും. മലയാളി അസോസിയേഷന്‍കാര് അവിടെയുമുണ്ടല്ലോ. ഒരു ഓണ്‍ലൈന്‍ പത്രം തുടങ്ങിയാല്‍ ഷിജു ചേട്ടനും എന്നെപ്പോലെ വലിയ പത്രമുതലാളിയാവാം. ധൈര്യമായി മുന്നോട്ടുപോകൂ ഷിജു ചേട്ടാ, ഒന്നും ആലോചിക്കാനില്ല................
ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗില്‍ വന്ന ഈ പോസ്റ്റ് തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment