Saturday, August 11, 2012

KKCAയുടെ ഓണാഘോഷം സെപ്റ്റംബര്‍ പതിനാലിന്

കടന്നുപോയ ഒരു സുവര്‍ണ്ണകാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി ഒരു ഓണക്കാലം കൂടി വരവായി. താലപ്പൊലികളേന്തിയ ബാലികാബാലന്മാരോടും, മുത്തുക്കുട ചൂടിയ വനിതകളോടുമൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലി തമ്പുരാനെ സ്വീകരിക്കാന്‍ കുവൈറ്റിലെ ക്നാനായമക്കളും ഒരുങ്ങുന്നു.

സെപ്റ്റംബര്‍ പതിനാലാം തിയതി കെയ്ത്താന്‍ കാര്‍മ്മല്‍ ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടത്തുന്ന ഓണാഘോഷപരിപാടിയുടെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഓണം ബ്രോഷറും, സമ്മാനകൂപ്പണുകളും മറ്റും അടങ്ങുന്ന കിറ്റ് വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ കെ.എ., Advisory Board അംഗങ്ങളയായ സ്റ്റീഫന്‍ തോട്ടിക്കാട്ടിലിനും സാബു പാറയ്ക്കനും നല്‍കി.

ഓണാഘോഷപരിപാടിയുടെ വിജയത്തിനായി സംഘടനാംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവും സഹകരണവും ജനറല്‍ സെക്രട്ടറി ജോബി പുളിക്കൊലില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്‌ അയച്ചു തന്നത്: Clintis George, Web Master (P.R.O)

No comments:

Post a Comment