ക്നാനായ വിശേഷങ്ങള്‍ ഈയടുത്തയിടെ നടത്തിയ രണ്ടു അഭിപ്രായ വോട്ടെടുപ്പുകളുടെ കാലാവധി കഴിഞ്ഞു. ഇതിന്റെ ഫലം ചുവടെ ചേര്‍ക്കുന്നു.
“കുന്നശ്ശേരി പിതാവിനെക്കുറിച്ചു പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞത് നിങ്ങള്‍ വിശ്വസിക്കുന്നുവോ?” എന്ന ഒന്നാമത്തെ ചോദ്യത്തിന് ലഭിച്ച പ്രതികരണമനുസരിച്ചു, 55 ശതമാനം വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍, 45 ശതമാനം ആളുകള്‍ മാത്രമാണ് ഇത് വിശ്വസിക്കുന്നതായി രേഖപ്പെടുത്തിയത്.
“പ്രൊഫ. ത്രെസ്യാമ്മയ്ക്കെതിരെ മാനനഷ്ട കേസ് കൊടുക്കണമോ?” എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. ഇവിടെയും വോട്ട് ചെയ്തവരില്‍ 55 ശതമാനം പേര് കേസ് കൊടുക്കണമെന്ന അഭിപ്രായക്കാരാണ്. 45 ശതമാനം ആളുകളാണ് കേസ് കൊടുക്കേണ്ടതില്ല എന്ന് ചിന്തിച്ചത്.
ഇത്തരം അഭിപ്രായ വോട്ടെടുപ്പുകള്‍ കൊണ്ട് ക്നാനായ സമുദായത്തിന്റെ ഭാവി നിര്ണ്ണയിക്കപെടുകയില്ല എന്ന് സമ്മതിക്കുന്നതോടൊപ്പം, സമുദായംഗങ്ങളുടെ വികാരം അറിയാനുള്ള ഒരു നല്ല മാര്‍ഗമാണ് ഇതെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.
വോട്ടെടുപ്പില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി.
No comments:
Post a Comment