Wednesday, August 1, 2012

മാധ്യമവിചാരണയും മനുഷ്യാവകാശലംഘനവും


ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌
കോട്ടയം അതിരൂപത
പൊതുസമ്മേളനം

കോട്ടയം തിരുനക്കര മൈതാനം
2012 ഓഗസ്റ്റ്‌ 6 തിങ്കള്‍ 4 p.m.


പ്രിയ സുഹൃത്തേ,

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ 2012 ഓഗസ്റ്റ്‌ ആറാം തിയതി തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് മാധ്യമവിചാരണയും മനുഷ്യാവകാശ ലംഘനവും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പൊതുയോഗം സംഘടിപ്പിക്കുകയാണ്. സിസ്റ്റര്‍ അഭയ കേസിന്റെ മറവില്‍ അടിസ്ഥാനരഹിതവും അപ്രസക്തവുമായ ആരോപണങ്ങള്‍ ഉന്നയിച്ചു ആദരണീയവ്യക്തികളെ തേജോവധം ചെയ്യുന്ന മാധ്യമവിചാരണകളെ വിശകലനം ചെയ്യുന്നതിനും വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും പൊതുസമൂഹത്തില്‍ അഭിപ്രായം രൂപീകരിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തില്‍ ഏവരുടെയും സാന്നിദ്ധ്യ-സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

രാഷ്ട്രീയ-സാമൂഹ്യ-മാധ്യമ രംഗത്തെ പ്രമുഖ വ്യക്തികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നതാണ്.


എന്ന്

ബാബു കദളിമറ്റം             പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
പ്രസിഡന്റ്‌ (ഇന്‍-ചാര്‍ജ്)        ജനറല്‍ സെക്രട്ടറി 

No comments:

Post a Comment