Sunday, August 19, 2012

യു.കെ.കെ.സി.എ. നിലവില്‍ ഉണ്ടോ?


ജൂണ്‍ മാസം മുപ്പതാം തിയതി കണ്‍വെന്‍ഷന്‍ നടത്തിയ യു.കെ.കെ.സി.എ. നിലവില്‍ ഉണ്ടോ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ തെറ്റ് പറയുവാന്‍ കഴിയുമോ? വെബ്സൈറ്റ് ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നത് പഴയ ഫോട്ടോയും പിന്നെ മേമ്പൊടിക്ക് ഈ വര്‍ഷത്തെ ഏതാനും ചില ഫോട്ടോയും മാത്രം. അതില്‍ ഒരു റിപ്പോര്‍ട്ട്‌ ഉണ്ട്. അത് അവസാനിക്കുന്നത് ഇങ്ങനെ ആണ്

"സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഒരുമയുടെയും പ്രതീകമായിരുന്ന റാലി കാണികളുടെ മനസുകളില്‍ ഇനിയും ഏറെ നാള്‍ ത്രസിച്ചു നില്‍ക്കും"

എത്ര നാള്‍ നമ്മള്‍ ഇങ്ങനെ ത്രസിച്ചു നില്‍ക്കുംഇനിയും നമ്മളുടെ നേതാക്കന്മാര്‍ ഉറക്കത്തിലോ അതോ ഉറക്കം നടിക്കുന്നുവോ എന്നതാണ് സംശയം.

ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി പോലും മുഴുവന്‍ ആളെയും കൂട്ടി കൂടുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്ന് അറിയുന്നു. ത്രസിച്ചു നിന്നു എന്ന് പറയുന്ന റാലിയെ ചുറ്റിപ്പറ്റി മാഞ്ചെസ്റ്റര്‍ സെക്രട്ടറി ഒരു മുന്‍ യു.കെ.കെ.സി.എ ഭാരവാഹിക്ക് നോട്ടീസ് കൊടുത്തു. ഏഴു ദിവസത്തിനകം മറുപടി ഇല്ലങ്കില്‍ പുറത്താക്കും എന്നായിരുന്നു ഭീഷണി.. എന്തുണ്ടായി?

ഒരു ചുക്കും നടന്നില്ല.

ഈ മുന്‍ ഭാരവാഹി നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍ക്കെതിരെ യു.കെ.കെ.സി.എ. മുന്‍പാകെ പരാതി കൊടുത്തു എന്നും അറിയുന്നു. അത് സ്വീകരിച്ച യു.കെ.കെ.സി.എ. നേതാക്കന്മാര്‍ അതിന്റെ മുകളില്‍ അട ഇരിക്കുന്നു. മാഞ്ചെസ്റ്റര്‍ സെക്രട്ടറി പണ്ട് ജോയ്പ്പാനെയും സണ്ണിയെയും പുറത്താക്കി. ഇപ്പോള്‍ എന്തേ നടപടി വൈകുന്നു??. പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ലേ? അതോ പല്ല് കൊഴിഞ്ഞുപോയോ?

നൂറ്റിയമ്പതു ഫാമിലി എന്ന് പറഞ്ഞു നടന്ന മാഞ്ചെസ്റ്റര്‍ യുണിറ്റ് വിറ്റ ടിക്കറ്റ്‌ നാല്പതില്‍ താഴെ  മാത്രം!

പണം കൊടുക്കണ്ട ദിവസത്തിനകം അവര്‍ പണം കൊടുത്തില്ല എന്നും അറിയുന്നു എങ്കില്‍ യു.കെ.കെ.സി.എ. നേതാക്കന്മാര്‍ അവരോടു ഫാമിലി ടിക്കറ്റ്‌ ഒന്നിന് ഇരുപത്തി അഞ്ചു പൌണ്ട് വച്ച് വാങ്ങി മറ്റു യുനിറ്റുളോട് നീതി കാണിക്കണം. ഫാമിലി സ്പോന്സര്മാര്‍ മുഴുവനും പണം അടച്ചില്ല എന്നും കേള്‍ക്കുന്നുണ്ട്. ഇതൊക്കെ അറിയണമെന്ന് ജനത്തിന് ആഗ്രഹമുണ്ട്. ജനാധിപത്യ രീതിയില്‍ പോകുന്ന ഒരു സംഘടനയാണെങ്കില്‍ ജനത്തിനു ഇതൊക്കെ അറിയുവാന്‍ അവകാശവും ഉണ്ട്. സത്യമേന്തായാലും സാജന്‍ (പടിക്കമ്യാലില്‍) പുറത്തു പറയണം

ഇതൊക്കെ നാട്ടില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സത്യങ്ങള്‍ എന്തുകൊണ്ട് ജനത്തെ അറിയിക്കുന്നില്ല. പിന്നെ എന്തിനു നമുക്ക് ഒരു വെബ്സൈറ്റ്. അതോ കണ്‍വെന്‍ഷന്‍ കഴിഞ്ഞു ഈ സംഘടന അടുത്ത ഇലക്ഷന്‍ വരെ (അല്ലെങ്കില്‍ അടുത്ത പിരിവിനു ആളെത്തുന്നത് വരെ) മരവിപ്പിച്ചോ, അതോ പിരിച്ചു വിട്ടോ? അതുമല്ലങ്കില്‍ നമ്മുടെ നേതാക്കന്മാരുടെ ശേഷി കുറഞ്ഞു പോയോ അതോ അവര്‍ ആരെ എങ്കിലും ഭയക്കുന്നുവോ?

ചാക്കോ മത്തായി 

No comments:

Post a Comment