Friday, August 17, 2012

കയറൂരി വിട്ട മൂരിക്കുട്ടന്‍ - തരിച്ചു നില്ക്കുന്ന വിശ്വാസികള്‍


പരിശുദ്ധ അമ്മയുടെ നാമത്തില്‍ വലിയ പെരുന്നാള്‍. ആഘോഷങ്ങള്‍ പൊടിപൊടിച്ചു. വികാരിയും പള്ളി ഭാരവാഹികളും കുറച്ചു ദിവസങ്ങളായി പെരുത്തും തിരുന്നാള്‍ അവലോകന  തിരക്കിലാണ്. തങ്ങള്‍ക്ക് പുറത്തു വിടാന്‍ കഴിയുന്ന അഭിമാനകരമായ വിവരങ്ങള്‍ അശ്ലീലബ്ലോഗിലൂടെ കുറേശെയായി തട്ടിവിട്ടുകൊണ്ടിരിക്കുന്നു. പരിശുദ്ധ അമ്മയില്‍ നിന്ന് തന്റെ വിശ്വാികള്‍ എന്ത് നേടി എന്നതിലല്ല മറിച്ച് ഈ സംരംഭത്തില്‍ എത്ര ചക്രം ഒപ്പിച്ചു എന്നതിലാണ് അവലോകനം മുഴുവന്‍...............

ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ദൈവമായി ചുമതലപ്പെടുത്തിയ ഇവര്‍ സ്വന്തം ഭര്‍ത്താക്കന്മാരുടെ തെമ്മാടിത്തരങ്ങള്‍ക്കു കൂട്ട് നിന്ന് ഓശാന പാടുമ്പോള്‍ അടുത്ത തലമുറയെ എങ്ങിനെ ആക്കിതീര്‍ക്കും എന്നതിലല്ല വിഷയം. മറിച്ച് ഒരു സമൂഹത്തിലെ അപചയം സ്ത്രീപുരുഷഭേന്യേ എല്ലാവരിലും ഒരുപോലെ ആയിരിക്കും എന്നോര്‍ക്കുമ്പോള്‍ കണ്ണടച്ച് പാലുകുടിച്ച് കിറിനക്കി വീട്ടില്‍ എത്തുന്ന ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ പ്രിയതമകളും അങ്ങിനെയല്ലയെന്ന് എങ്ങിനെ ഉറപ്പിക്കും.......

No comments:

Post a Comment