അതിനുവേണ്ടി പ്രവര്‍ത്തിച്ചവരെ നന്ദിയോടെ ഓര്‍ക്കുന്നു അതോടൊപ്പം വിട്ടുനിന്നവരെയും നമ്മള്‍ ഓര്‍ക്കുന്നത് നല്ലതാണ്.
നൂറ്റാണ്ടുകള്‍ കൊണ്ട് വളര്‍ന്ന് പന്തലിച്ച ഈ സമുദായം ഒരു ദിവസം കൊണ്ടോ രണ്ടു ദിവസം കൊണ്ടോ ഒരു അച്ചനോ മെത്രാനോ തീരുമാനിച്ചാല്‍ നശിപ്പിക്കാന്‍ സാധിക്കില്ല. നല്ല നേതൃത്വം എപ്പോഴും ഗുണകരമാണ്. നല്ലതിനെ എപ്പോഴും സ്വീകരിക്കാന്‍ ക്നനയക്കാര്‍ മുന്‍പില്‍ തന്നെ ആയിരുന്നു. അതിന്‍റെ വ്യക്തമായ തെളിവാണ് സ്വന്തം കുടുംബം രക്ഷിക്കാന്‍ വേണ്ടി വീടും കൂടും വിട്ടു പുറപ്പെട്ട ഓരോ ക്നാനയക്കാരനും.
ഇതു എഴുതാന്‍ കാരണം എണ്ണായിരത്തോളം വരുന്ന ക്നാനയക്കാരുടെ പ്രതിനിധീകരിച്ച് താമ്പ കണ്‍വെന്‍ഷനില്‍ സംസാരിച്ച മാത്തുക്കുട്ടിയുട പ്രസംഗപാടവത്തെ സ്മരിക്കുകയാണ്. കാരണം വളരെ വ്യക്തമായി മാത്തുക്കുട്ടിട്ടി അവിടെ സംസാരിച്ചു. "പണ്ട് കാലത്ത് സമുദായത്തില്‍ പഠിപ്പും വിവരവും ഉണ്ടായിരിന്നത് അച്ചന്മാര്‍ക്ക് മാത്രമായിരുന്നു" എന്നാല്‍ അവര്‍ പറയുന്നത് അതെ പടി കേള്‍ക്കണം എന്ന് ഇന്നുപറഞ്ഞാല്‍ അതിനു ബുദ്ധിമുട്ടുണ്ട്. കാരണം അവരെക്കാള്‍ വിവരവും പഠിപ്പും ഉള്ള അല്മായര്‍ ധാരാളം ഉണ്ട് എന്നുള്ള കാര്യം അവരും മനസ്സിലാക്കണം എന്ന്‌പറഞ്ഞു. അച്ചന്മാരും അല്‍മായരും ഒന്നിച്ചു നിന്നാല്‍ മാത്രമേ നന്നായി മുന്നോട്ടു പോകാന്‍ സാധിക്കൂ.
ഒരുപക്ഷ ഇതു മാഞ്ചെസ്റ്ററിലെ സജിയച്ചനും അമേരിക്കയിലെ മുത്തോലത്തച്ചനും നന്നായി മനസ്സിലാക്കേണ്ട കാര്യമാണ്. മറ്റു പല സ്ഥലങ്ങളിലും ഈവിധ പ്രവര്‍ത്തി ചെയ്യുന്ന അച്ചന്മാര്‍ക്കും വേണ്ടി മാത്തുകുട്ടി നല്‍കുന്ന ഒരു നല്ല സന്ദേശം കൂടിയാണിത്.
എന്നാല്‍ മാത്തുക്കുട്ടിക്ക് ഇത് എത്രത്തോളം തന്‍റെ സ്വന്തം കര്‍മമണ്ഡലത്തില്‍ പ്രയോഗിക്കാന്‍ സാധിക്കുന്നു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു
കാരണം ഇങ്ങനെ ഉള്ള കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ സമുദായത്തോട് സ്നഹവും കൂറും ഉള്ളവര്‍ തത്സമയം ലോകത്തിന്റെ എവിട ആണെങ്കിലും കാണും. എന്നാല്‍ അതിനു എതിര് സംസാരിക്കുന്നവരെ സമുദായവിരുദ്ധര്‍ ആണ് എന്ന് വരുത്തുന്ന പ്രവണത ശരിയല്ല തെറ്റ് കണ്ടാല്‍ തെറ്റാണ് എന്ന് ചൂണ്ടികാണിക്കേണ്ട സമയത്ത് അത് കാണിക്കണം. നാലു മാസം മുന്‍പ് ഇതുപോലെ തന്നെ സജിയച്ചന്‍ (മാഞ്ചെസ്റ്റര്‍) ഇവിടെകുറെ സമുദായ വിരുതര്‍ ഉണ്ടെന്നു പറഞ്ഞു. ഒരു പത്രപ്രസ്താവന ഇറക്കിയിരുന്നു. അങ്ങനെ ഒരു പ്രസ്താവന അച്ചന്‍ ചെയ്യണമയിരുന്നോ????? നിങ്ങള്‍ ഓരോരുത്തരും ചിന്തിക്കുക. അച്ചന്‍ സേവനം ചെയ്യുന്നത് ക്നാനയകാര്‍ക്ക് വേണ്ടിയല്ല; അതിനു വേണ്ടിയല്ല ഈ രാജ്യത്തേയ്ക്ക് വന്നതും. ഇതൊക്ക ഒരു സമുദായത്തിന്റെ വളര്‍ച്ചയുടെ ഭാഗമാണോ? ഇവിടെയുള്ള ക്നാനായസഹോദരങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ ഇവര്‍ എത്രമാത്രം കാനരന്മാകുന്നു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്ന് കാലം മാറി, നാം ഓരോരുത്തരും വളര്‍ന്നു, സമുദായം വളര്‍ന്നു, കുടുംബം വളര്‍ന്നു, എന്നാല്‍ സാധാരണക്കാരന്റെ ബുദ്ധി വളര്‍ന്നില്ല എന്ന് നമ്മുടെ സഭാധികാരികള്‍ ചിന്തിക്കാന്‍ പാടില്ല. സഭ വളര്‍ന്നതിനു അനുസരിച്ചു അവന്‍റെ ബുദ്ധിയും വളര്‍ന്നു എന്നതിറെ വ്യക്തമായ ഉദാഹരണം ആണ് ഇന്ന് ഓരോ ദിവസവും കാണുന്ന കാര്യം.
എന്തുകൊണ്ട് നമ്മുടെ പിതാക്കന്മാര്‍ ആരും അമേരിക്കയില്‍ കണ്‍വെന്‍ഷന്‍ കൂടാന്‍ പോയില്ല. ഓരോ ക്നനയക്കാരനും അറിയാന്‍ ആഗ്രഹം ഉണ്ട്. അതോ ഇത്രയും വളര്‍ന്നു കഴിഞ്ഞപ്പോള്‍ ഇനി അമേരിക്കക്കാരെ തള്ളിപറയുകയാണോ?? ഒരു പക്ഷെ ഇനി ഒരിക്കലും ഇവര്‍ ആരും അമേര്ക്കയ്ക്ക് പോകില്ലായിരിക്കും. അതോ അടുത്ത വര്ഷം പുതിയ പ്രസിഡന്റ് ചെന്ന് കൈമുത്തിയാല്‍ ഓടി വരുമോ?? നമുക്ക് കാത്തിരുന്നു കാണാം.
.
നന്നായാല്‍ ഒന്നായി..... ഒന്നായാല് നന്നായി - അടുത്ത കണ്‍വെന്‍ഷന്‍ വാക്യം ഇതാകട്ടെ.
രാജു തോമസ്
Dear Raju,
ReplyDeleteI heard about his speech as well. He was very realistic and his statement നന്നായാല് ഒന്നായി..... ഒന്നായാല് നന്നായി was excellent. The problem he is going to face is, there are two groups forming in his committee. It looks like Since he is elected മാഞ്ചെസ്റ്ററിലെ സജിയച്ചന് is not happy and he is using our VAYALAR and some of his london friends to make a division in the committee. IF മാത്തുക്കുട്ടി can keep an eye on VAYALAR and sajji achan’s അന്ടിതന്ഗീയ്കള്, he can do something for UKKCA. I see some qualities in him. He needs to control his temper as well. He should tell in his committee നന്നായാല്‍ ഒന്നായി..... ഒന്നായാല് നന്നായി. Dear committee members please work together with Lavy and Mathewkutty. നന്നായാല്‍ ഒന്നായി..... ഒന്നായാല് നന്നായി. if not തമ്മില്‍ അടിച്ചു മരിയ്ക്കൂ.