ഉഴവൂര്‍ പള്ളി പരിഷ് യോഗം പുതിയ ബജറ്റ് അവതരിപ്പിച്ചു. നാല് കോടി എഴുപതു ലക്ഷം രൂപ ചെലവും അഞ്ചര കോടി വരവും ഉള്ള ബജറ്റ്. (വാര്‍ത്തക്ക് ഉഴവൂര്‍ ബീറ്റ്‌സ് നോക്കുക). അങ്ങനെ ലാഭം 80 ലക്ഷം പള്ളിക്ക്.
എങ്ങനെ വന്നാലും നേട്ടം പള്ളിക്ക്. കൊട്ട് ചെണ്ടക്കും പണം മാരാര്‍ക്കും
നിലവിലുള്ള സ്കൂള്‍ പൊളിച്ചുപണിയണം എന്ന് ചിലര്‍ക്ക് നിര്‍ബന്ധം. അതിന്റെ തടികൊണ്ടുള്ള തട്ട് മാറ്റുകയോ ബലപ്പെടുത്തുകയോ ചെയ്തിട്ടു പഴയ കെട്ടിടം എങ്ങനെ ഉപയോഗ്യമാക്കാം എന്ന് ചിന്തിച്ചാല്‍ എന്താണ് തെറ്റ്?. ഇതുപോലെ പണ്ട് പഴയ പള്ളിമുറിക്കു പകരം പുതിയത് വന്നു. ഇപ്പോഴത്തെ വികാരിയച്ചന്‍ വന്നുകഴിഞ്ഞു പഴയ പള്ളിമുറി വീണ്ടും പണം മുടക്കി അടിപൊളിയാക്കി. എന്ത്കൊണ്ട് ഈ ബുദ്ധി നിലവിലുള്ള സ്കൂള്‍ കാര്യത്തില്‍ ഇല്ല എന്ന് അറിയില്ല.
പിരിവിനു പോകുമ്പോള്‍ ഓരോ കാരണം വേണമല്ലോ?
നാട്ടിലുള്ളവര്‍ ജോലി തേടി വിദേശത്ത് പോയി. ബാക്കി ഉള്ള വിശ്വാസികള്‍ മക്കളെയും കൂട്ടി ഇന്ഗ്ലിഷ് മീഡിയം സ്കൂള്‍ തേടി പോകുന്നു.
ഇനി പുറത്തുനിന്നും വന്ന തൊഴിലാളികളുടെയും മറ്റു മതക്കാരുടെയും മക്കളെ പഠിപ്പിക്കുവാന്‍ നമ്മള്‍ സ്കൂള്‍ പണി തീര്‍ക്കണം. സ്കൂള്‍ നടത്തുന്നതും ജോലിക്ക് ആളെ വയ്ക്കുന്നവരും തന്നെ സ്കൂള്‍ പണിയണം കാരണം പണം വാങ്ങി നിയമനം നടത്തുന്നു. വിശ്വാസിക്ക് ഇതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഇല്ല എന്ന് തീര്‍ത്തു പറയുവാന്‍ കഴിയും ഇനി സ്കൂള്‍ പള്ളി തന്നെ പണിയണം എന്ന് ആര്‍ക്കെങ്കിലും വാശി ഉണ്ടെങ്കില്‍ എന്തുകൊണ്ട് പള്ളി ലോണെടുത്തു പണി തീര്‍ത്തു കൂടാ? ലോണ്‍ തുകയും പലിശയും കാലാകാലങ്ങളില്‍ പള്ളിയുടെ വരുമാനത്തില്‍ നിന്നും അടച്ചു തീര്‍ക്കണം.
അതിനു പകരം പിരിവിനു വിശ്വാസിയുടെ മുകളില്‍ കയറുന്നത് എന്ത് നീതിയാണ്, ബേബിസാറെ? വിശ്വാസികളും ലോണ്‍ എടുത്തും കടം വാങ്ങിയും ഒക്കെ അല്ലെ കാര്യങ്ങള്‍ നടത്തുന്നത്. അതുമല്ലെങ്കില്‍ പണം ഉള്ള വിശ്വസികളോട് പലിശ ഇല്ലാതെ പള്ളി ലോണ്‍ വാങ്ങി പണം പള്ളിക്ക് ഉണ്ടാകുന്ന മുറക്ക് പണം വാങ്ങിയവരുടെ പേരുകള്‍ നറുക്കിട്ട് എടുത്തു ഓരോരുത്തര്‍ക്കും കൊടുത്തു തീര്‍ത്തു കൂടെ? കൈ നനയാതെ മീന്‍ പിടിക്കുന്നത് ഇനി ഉള്ള കാലം വിജയിക്കുമോ, അതുമല്ലങ്കില്‍ നീതിക്ക് നിരക്കുന്നതാണോ?
അതോ കിടങ്ങൂര്‍ നിവാസികളുടെ അടുത്ത് പയറ്റിയ അടവ് ഉഴവൂരിലും നടത്തി പിതാവിന്റെ നല്ല പുസ്തകത്തില്‍ പേര് ഒന്ന് കൂടി ഉറപ്പിക്കുവാന്‍ വികാരി അച്ചന്‍ നോക്കുന്നതോ ഇതിന്റെ പുറകില്‍?
ഇനി പ്രാഞ്ചിയേട്ടന്മാര്‍ ആയിട്ടുള്ള ഉഴവൂര്‍ക്കാരെ സമീപിക്കുക.. അവരുടെ ഫോട്ടോ സ്കൂളിന്റെ ഭിത്തിയില്‍ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ഒപ്പം വക്കും എന്ന് പറഞ്ഞാല്‍ അവര്‍ നിങ്ങളുടെ കെണിയില്‍ വീഴും.
ചില പ്രാഞ്ചിയേട്ടന്മാര്‍ പഠിച്ചപ്പോള്‍ ഒത്തിരി വിവരം ഉള്ളതുകൊണ്ട് ഹൈസ്കൂളില്‍ എത്തികാണില്ല അല്ലങ്കില്‍ സ്കൂളില്‍ ഒത്തിരി വര്ഷം കിടന്നും ഇഴഞ്ഞും പഠിച്ചവര്‍ ആയിരിക്കും അതിന്റെ ഓര്‍മയ്ക്ക് അവരുടെ ഫോട്ടോ ഭിത്തിയില്‍ വക്കുന്നത് എന്തുകൊണ്ടും ഭൂഷണം ആയിരിക്കും.
Stephen Thom
No comments:
Post a Comment