Saturday, August 25, 2012

കള്ളോളം നല്ലൊരു വസ്തു.......


ചെറുപ്പത്തിലെന്നല്ലഇപ്പോഴുംഏറ്റവും പ്രയാസമേറിയ കണ്ടുപിടിത്തങ്ങളെക്കുറിച്ച്ചോദിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്ന ഒരു കാര്യമുണ്ട് - തെങ്ങിന്റെ ചൊട്ടയില്‍ നിന്ന് കള്ള് ഊറ്റിയെടുക്കുന്ന വിദ്യ!

കരിക്കും തേങ്ങയും കുലനിറഞ്ഞു നില്‍ക്കുന്ന തെങ്ങിന്റെ തലപ്പില്‍ നിന്ന് കള്ള് ഊറ്റിയെടുക്കാമെന്ന് കണ്ടുപിടിച്ചു കളഞ്ഞില്ലേ ഏതോ ഒരു പഹയന്‍! എത്ര ആലോചിച്ചിട്ടും അതൊരു അതിശയം തന്നെയാണ് എനിക്കിപ്പോഴും.  ഈ വിദ്യ കണ്ടുപിടിച്ചവന്‍ ഒരു ഭയങ്കരന്‍ തന്നെ. പൈതഗോറസിനെപ്പോലെ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെപ്പോലെപുതിയത്കണ്ടെത്താന്‍ അസാധാരണമായ കഴിവുള്ള ഒരു ബുദ്ധിരാക്ഷസന്‍.

തെങ്ങിന്റെ ചൊട്ടയുടെ ഒരറ്റം ചെത്തിക്കളയുക, അവിടെ ചെളിതേയ്ക്കുക, നാല്ക്കാലിയുടെ കാലിലെ എല്ലുകൊണ്ട്ചൊട്ടയില്‍ അടിച്ച് പതം വരുത്തുക, ചൊട്ടയുടെ അറ്റത്ത് പ്രത്യേക രീതിയില്‍കലം കമഴ്ത്തിവച്ച് കള്ള് ഊറ്റിയെടുക്കുക. അങ്ങനെ അതിവിചിത്രമായ നടപടികളിലൂടെയാണ് കള്ളിന്റെ ജനനം. ഇതിനായി തലപുകച്ച് തെങ്ങില്‍ കയറിയമഹാനും മഹാപാപിയുമായ ആ 'ശാസ്തജ്ഞന്‍' നല്ല മധുരക്കരിക്ക് കുടിച്ചിട്ട്സന്തോഷത്തോടെ ഇറങ്ങിപ്പോന്നെങ്കില്‍ എത്ര നന്നായിരുന്നു. പക്ഷേ, ആറ്റം ബോംബ് പോലെ, കള്ളുചെത്തുന്ന വിദ്യയും യാഥാര്‍ത്ഥ്യമായി. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല...................

കുട്ടനാട്ടിലെ കള്ളിനെയും കള്ളുകുടിയെയുംകുറിച്ച് മനോഹരമായ ഒരു റിപ്പോര്‍ട്ട്‌. മാതൃഭൂമി പ്രസധീകരിച്ചത്.

No comments:

Post a Comment