Tuesday, August 14, 2012

മാന്ത്രികവിളക്കുമായി മാന്ത്രികകത്തനാര്‍


തന്‍റെ മനസ്സിന്‍റെ വൈരൂപ്യം പുറത്തറിയിക്കാതിരിക്കാന്‍ ഡബിള്‍ കോട്ട് പെയിന്റ് മുഖത്തടിച്ച് നമ്മുടെ മാന്ത്രികകത്തനാര്‍ ഇതാ അത്ഭുത വിളക്കുമായി മുന്നോട്ട്. ചിക്കാഗോയിലെ ആയിരത്തോളം കുടുംബങ്ങളെ പൊട്ടന്‍ കളിപ്പിക്കാന്‍ ഈ അത്ഭുതവിളക്കിലെ മന്ത്രജാലം ഇന്നും ധാരാളം. അമ്മമാരുടെ ദിനത്തില്‍ തുടങ്ങി മലയാളംക്ലാസ്സ്, പാട്ട്ക്ലാസ്സ്, പള്ളിയുടെ രണ്ടാം വാര്‍ഷീകം, കൊടിമരം, സെമിത്തേരി SHRINE, FATHERS DAY, ഫീസ്റ്റ്, BIRTHDAY, പെരുന്നാള്‍, എന്നിങ്ങനെ കഴിഞ്ഞ മൂന്നു മാസത്തിനിടെ എത്രയെത്ര നിലവിളക്ക് തെളിക്കല്‍!

മങ്ങി കറുത്ത് പോയ പള്ളിയുടെ മുഖവാരത്തിന്റെ സ്വര്‍ണ്ണ പെയിന്റ് പെരുന്നാളിന്റെ മുന്പായി നമ്മുടെ നാരായണന്‍ കുട്ടപ്പനെകൊണ്ട് വീണ്ടും അടിപ്പിച്ചു ഒരു തിരികൊളുത്തലും പെയിന്റ് വെഞ്ചിരിപ്പും വീണ്ടും വിശ്വാസികള്‍ പ്രതീക്ഷിച്ചതാണ്. നാരായണന്‍ കുട്ടപ്പന്റെ പെയിന്റ് വര്‍ക്കിനും ആലഞ്ചേരി പിതാവിന്റെ ബ്ലെസ്സിങ്ങിനും മിനിമം വാറണ്ടി നമ്മള്‍ പ്രതീക്ഷിച്ചാല്‍ ആര്‍ക്കു നമ്മളെ കുറ്റപ്പെടുത്താന്‍ കഴിയും.

അവധിക്കാലം കഴിഞ്ഞ് പള്ളികളില്‍ അടുത്ത രണ്ട് ആഴ്ചക്കുള്ളില്‍ കുട്ടികളെയും കൂട്ടി  തിരിച്ചെത്തുന്ന  വിശ്വാസസമൂഹത്തെ പറ്റിക്കാന്‍ പുതിയ  കര്‍മ്മപരിപാടികളുമായി ചിക്കാഗോയിലെ  രണ്ട് പള്ളികളിലും  വികാരിമാര്‍ രംഗത്ത് വന്നിരിക്കുന്നു. നിരന്തരമായി പണമില്ല ഇനിയും തരുക ഇനിയും തരുക എന്ന് പള്ളി പ്രസംഗങ്ങളിലും ന്യൂസ്‌ ബുള്ളറ്റിനുകളിലും തട്ടിവിടുന്നവര്‍ ഒരു മില്ല്യനില്‍ അധികം കടമുള്ള ST . MARY 'S പള്ളിയിലെ നാരായണന്‍ കുട്ടപ്പനെ കൂട്ട് പിടിച്ച് നടത്തുന്ന സാമ്പത്തീക അഴിമതിയെ പറ്റിയും അനാവശ്യ ചിലവുകളെയും പറ്റിയും ധൂര്‍തിനെ പറ്റിയും മിണ്ടാതിരിക്കുന്നു. വിശ്വാസികളെ പറ്റിക്കാന്‍ കടം വീട്ടുന്നതിന് മുന്‍പ് എത്ര ലക്ഷങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പിരിച്ചു മുടുപ്പിച്ചു ധൂര്‍ത്ത് അടിച്ചത്.

പ്രവാസികളുടെ ആദ്യത്തെ ഇടവകയെന്ന് പേര് പറഞ്ഞ് MAYWOOD SACRED HEART CHURCH -ഇല്‍ എത്ര മില്ലയാനാണ് ഈ മാന്ത്രിക കത്തനാര്‍ നാളിതുവരെ വിവരം കെട്ട വിശ്വാസികളെ ഉപയോഗിച്ച് നഷ്ടപെടുത്തിയത്. കറുപ്പിനെക്കാള്‍ മാരകമായ വിശ്വാസലഹരിയില്‍ മുങ്ങി താണ് രക്ഷപെടാന്‍ കഴിയാത്ത നമ്മളില്‍ ഭൂരിപക്ഷത്തെയും മാരക പാപങ്ങളാല്‍ സമൂഹത്തിന് ഭാരമായ പ്രാഞ്ചിയേട്ടന്‍മാരെയും കൂടെ നിര്‍ത്താന്‍ കഴിയുന്നടിത്തോളം കാലം ഇനിയും ഈ കത്തനാരുടെ കൊലചതിയും കൊലവിളിയും തുടര്‍ന്നുകൊണ്ടേയിരിക്കും.

വിശ്വാസലഹരിയില്‍ മതിമറന്ന നമ്മളില്‍ പല സാധുക്കളും സാമ്പത്തികമായി ബുധിമുട്ടുന്ന കാര്യം പലരില്‍ നിന്നും അറിയാന്‍ കഴിയുമ്പോള്‍ ഇവിടെ  നടക്കുന്ന വിശ്വാസതട്ടിപ്പ് തുറന്ന് പറയാതെ പറ്റില്ല. 1200 കുടുംബങ്ങളില്‍ അധികം ഉള്ള ചിക്കാഗോയില്‍ ഒരു കാരണത്താലും കുട്ടികളുടെ വേദപഠനം അടക്കം 200 ഡോളറില്‍ അധികം ഒരു വര്‍ഷം പള്ളിക്ക് കൊടുക്കേണ്ടതില്ല. ഒരു വൈദികന് വേണ്ടി സാലറിയും മറ്റ് ആനുകൂല്യങ്ങളും ആയി മൂവായിരം ഡോളര്‍ ആണ് ഇടവക ചിലവിടുന്നത്‌. MAYWOOD പള്ളിയില്‍ വൈദീക മന്ദിരത്തിന്റെ വാടകയും അനുബന്ധ ചെലവുകളും ഏകദേശം രണ്ടായിരത്തോളം വേറെയും ഉണ്ട്.

സകല ചെലവുകളും കഴിഞ്ഞ് രണ്ടായിരത്തിലധികം ഡോളര്‍ പരിപൂര്‍ണ്ണമായും മിച്ചമുള്ള നമ്മുടെ വികാരിമാര്‍ നാട്ടിലെ പഴഞ്ചന്‍ രീതികളുടെ മറ പിടിച്ച് പ്രതിമാസം പതിനായിരം ഡോളറില്‍ അധികമായി കിട്ടുന്ന വിശുദ്ധകര്‍മങ്ങളുടെ വരുമാനം നമ്മുടെ ഇടവകയില്‍ നിന്ന് തട്ടിയെടുക്കുകയാണ്. ഈ പണം കൃത്യമായി പള്ളിയുടെ അവകാശമാണ്. കിട്ടുന്ന പണം മുഴുവന്‍ സ്വന്തമാക്കാന്‍ ഇവരാരും പാരമ്പര്യ അവകാശത്തിലൂടെ കിട്ടിയ ശബരിമലയിലെ മേല്‍ശാന്തിക്കാരനോ ഗുരുവായൂരെ തന്ത്രിമാരോ അല്ല. ചാരിറ്റി കൊടുക്കാനാണെങ്കില്‍ നമ്മുടെ ഇടവകയുടെ പേരില്‍ തന്നെ നമുക്ക് കൊടുക്കാം. നമ്മുടെ നാട്ടിലെ സഹോദരങ്ങള്‍ അറിയട്ടെ നമ്മള്‍ അവരെ എത്ര സ്നേഹിക്കുന്നു എന്ന്. അല്ലാതെ നമ്മള്‍ നമ്മുടെ TAX EXCEMPT സ്റ്റാറ്റസ് മാറ്റി എന്തിനാണ് മാന്ത്രികകത്തനാരുടെ പേരിനും പെരുമക്കുമായി നമ്മുടെ കഷ്ട്പ്പാടിന്റെ വില പാഴാക്കുന്നത്.

പ്രായം കൂടുന്തോറും പക്വത കൈവന്നു സ്വന്തം ജീവിതത്തിലും തന്റെ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയിലും സുഗന്ധം പരത്തേണ്ട ഈ മാന്ത്രികന്‍ നമ്മുടെ ഇടയിലെ അല്പന്മാരായ പ്രാഞ്ചിയേട്ടന്മാരെ കൂടെ കൂട്ടി തന്റെ മീഡിയ ഭ്രാന്തു മൂപ്പിക്കുകയാണ്. രാജാവ് നഗ്നനെന്ന് വിളിച്ചു പറയാന്‍ കഴിയാത്ത ബുദ്ധിഭ്രംശം സംഭവിച്ച ഒരു വിശ്വാസസമൂഹം ഉള്ളിടത്തോളം കാലം ഈ അത്ഭുതവിളക്കുമായി മാന്ത്രികകത്തനാര്‍ ചൂഷണം തുടര്‍ന്നുകൊണ്ടേയിരിക്കും.

ദേ പോയി ദാ വന്നു.........

1 തൊണ്ണൂറു ശതമാനം തലമുടി നരച്ച നിലവിളക്കിന്റെ മദ്ധ്യസ്ഥന്‍ തലമുടി കറപ്പിക്കാന്‍ ഉപയോഗിക്കുന്ന വസ്തുവിന്റെ പേര്‍ എന്ത്?

2 നിലവിളക്കിന്റെ മദ്ധ്യസ്ഥന്‍ മുഖം വെളുപ്പിക്കാന്‍ എത്ര കോട്ട് പുട്ടി ഉപയോഗിക്കുന്നുണ്ട്?

3 ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം നടത്തിയിട്ടുള്ള ഒരു വ്യക്തി ആര്?

ശരി ഉത്തരം മേല്പറഞ്ഞ വ്യക്തിയെ ആദ്യം അറിയിക്കുന്ന ആളെ പ്രത്യേക പാരിതോഷികം നല്‍കി ആദരിക്കുന്നതാണ്


ചിക്കാഗോ  കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

No comments:

Post a Comment