Sunday, August 19, 2012

വക്താവ് നയം വ്യക്തമാക്കണം


കോട്ടയം രൂപതയുടെ വക്താവ് എന്നവകാശപ്പെടുന്ന ഒരു വക്കീല്‍ ടി.വി.യില്‍ പ്രത്യക്ഷപ്പെടുകയും ജോമോനെയും ഒരു പ്രൊഫസര്‍ മാഡത്തെയും ഇപ്പോള്‍ കേസുകൊടുത്തു മൂക്കില്‍ കയറ്റും എന്നു പറയുകയും ചെയ്തിട്ട് മാസം ഒന്നാകാറാകുന്നു. പിന്നെ ഒന്നും കേട്ടില്ല. ടി.വി.യില്‍ ഒന്നും കാണുന്നുമില്ല. ക്രിമിനലായും സിവിലായും കേസ് കൊടുക്കും എന്നാണു പറഞ്ഞത്.

പൊന്നു വക്താവേ ഒരു കേസ് കൊടുക്കണം എങ്കില്‍ കഷി തന്നെ അതിനു സമ്മതിക്കണം. ഇവിടെ ഡിമെന്‍ഷ്യ പിടിച്ചു എന്ന് സി.ബി.ഐ.യോട് പറഞ്ഞു പോയ കുന്നശ്ശേരിപിതാവ് എങ്ങനെയാ കേസ് കൊടുക്കുന്നത്? അത് തന്നയോ നാട്ടില്‍ ഒരു കേസ് തീരുവാന്‍ വര്ഷം എത്ര വേണം. കേസ് തീരുമ്പോള്‍ മൂലക്കാടന്‍ വരെ മണ്ണിന്റെ അടിയില്‍ ആയെന്നിരിക്കും, അപ്പോഴാ കുന്നശേരി പിതാവ്! വിവരം ഇല്ലങ്കില്‍ വായടച്ചു വീട്ടില്‍ ഇരിക്കുക. അവസാനം തിരുനക്കര മൈതാനത്ത് വച്ച് മാധ്യമങ്ങളെ വിചാരണ ചെയ്തു. അവിടെ അങ്ങയെ കണ്ടതും ഇല്ല. അതോ എന്റെ കണ്ണിന്റെ കാഴ്ച കുറവ് കൊണ്ടാണോ?

എന്നാല്‍ പത്രത്തിലും ബ്ലോഗുകളിലും എല്ലാം വെള്ളിയാനച്ചനെ കുറിച്ച് എഴുതുന്നത്‌ അങ്ങ് കാണുന്നില്ലേ? എന്നിട്ടും എന്തേ ഒന്നും മിണ്ടാതെ അവിടെ ഇരിക്കുന്നു?. അതോ അങ്ങ് മെത്രാന്മാര്‍ക്കുവേണ്ടിയുള്ള വക്താവ് മാത്രമാണോ? കുത്തക, ബൂര്‍ഷ പത്രങ്ങള്‍ ഇതുപോലെ എഴുതുമ്പോള്‍ അങ്ങിലെ രക്തം തിളക്കുന്നില്ലേ? അതും പാവം കണ്ണിനു കാഴ്ച കുറവുള്ള വെള്ളിയാന്ച്ചന്‍... വികലാംഗരോട് ഒരു സഹാനുഭൂതി വേണ്ടേ വക്കീലെ?

കാഴ്ച ഇല്ലാത്തവര്‍ കൈകൊണ്ട് സ്പര്‍ശിച്ചു നോക്കുകയോ മണം പിടിക്കുകയോ ഒക്കെ ചെയ്താല്‍ നമുക്ക് കുറ്റം പറയുവാന്‍ പറ്റുമോ അതല്ലേ കാര്യങ്ങള്‍ മനസിലാക്കുവാന്‍ അവശേഷിക്കുന്ന മാര്‍ഗം? അങ്ങനെ ഒക്കെ നടന്ന ഒരു സംഭവം ആണ് അമേരിക്കയില്‍ നടന്നു എന്ന് കേള്‍ക്കുന്നത്. അല്ലാതെ പീഡിപ്പിക്കുവാന്‍ നോക്കിയതല്ല. കുന്നശേരിക്ക് ഡിമെന്‍ഷ്യ  വെള്ളിയാന് കാഴ്ചക്കുറവും. ഈരണ്ടു പേരും അരമനയില്‍ ഒരുമിച്ചു ഉണ്ടായിരുന്നപ്പോള്‍ ഒരു പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മിനിമം രണ്ടു സിസ്റെര്സ് ഒരുമിച്ചു വേണം അരമനയില്‍ പോകുവാന്‍ എന്ന് പറഞ്ഞതില്‍ തെറ്റില്ല. ഡിമെന്‍ഷ്യ പിടച്ചയാളും കുരുടനും കൂടി ഒരാളുടെ നേരെ തിരിഞ്ഞാലോ എന്ന് കരുതികാണും. രണ്ടു .......ക്ക് രണ്ടു എല്ല് കൊടുക്കുന്നതല്ലേ ബുദ്ധി? ഇല്ലങ്കില്‍ തമ്മില്‍ കടിപിടി കൂടില്ലേ?.

ഒരു ക്നനയക്കാരന്‍ ആയതുകൊണ്ട് അല്ലെ പത്രങ്ങളും ബ്ലോഗുകളും നമ്മളെ ഇത്രക്കും താറടിക്കുന്നത്? നമ്മളുടെ വികാരം ഉണരണ്ടേ? പറ്റിയാല്‍ കോട്ടയം നഗരത്തില്‍ ഒരു പ്രകടനവും തിരുനക്കരെ മറ്റൊരു യോഗവും നടത്താവുന്നതാണ്. ബാബുസാര്‍ അതിനു പറ്റിയ ആളുമാണ്.

ഇനിയും വൈകരുത്.

- ഒറ്റക്കണ്ണന്‍ 

No comments:

Post a Comment