Thursday, August 16, 2012

മെത്രാന്മാരും വൈദികരും ഇങ്ങനെയും അധഃപതിക്കണോ?


ബലഹീനതകള്‍മുതലെടുക്കരുത് പിതാവേ.... എന്ന പോസ്റ്റാണ്  ഈ കുറിപ്പിന് കാരണം.

വെള്ളിയാനച്ചന് അമേരിക്കയില്‍ വച്ച് സംഭവിച്ചത് നിര്‍ഭാഗ്യകരമാണ്. ആ സംഭവത്തില്‍ ദുഖിക്കുന്നവരാണ് ക്നാനയമക്കള്‍ എല്ലാവരും തന്നെ. അദ്ദേഹത്തെ അമേരിക്കയില്‍ നിന്നും രക്ഷപ്പെടുത്തി, കോട്ടയത്ത്‌ അഭയം കൊടുത്തിരിക്കുന്നതില്‍ ഓരോ ക്നാനയക്കാരനും ഉള്ളില്‍ സന്തോഷിക്കുന്നുണ്ട്.

അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വരുമ്പോള്‍ പക്ഷെ, ക്നാനായ സമുദായംഗംങ്ങള്‍ നാണക്കേട് അനുഭവിക്കുന്നുണ്ട്. എന്നിട്ടും സഭാധികാരികള്‍ യാതൊരു ഉളിപ്പും ഇല്ലാതെ അദ്ദേഹത്തെ സകല പൊതുപരിപാടികള്‍ക്ക് അവതരിപ്പിക്കുന്നതും, ധ്യാനിപ്പിക്കാന്‍ വിടുന്നതും, ഇത്തരം വൃത്തികെട്ട അസൈന്‍മെന്റ് കൊടുത്തു മറ്റു അരമനകളിലേയ്ക്ക് വിടുന്നതും മോശമാണെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ലല്ലോ!

മെത്രാന്മാരും വൈദികരും ഇങ്ങനെയും അധഃപതിക്കണോ?

കേരളത്തിലെ മാധ്യമങ്ങള്‍ മാത്രമല്ല, ദേശീയ/അന്തര്‍ദേശീയ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.



സഭാധികാരികള്‍ അല്പം കൂടി മാന്യത പാലിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഒരു ക്നാനായ സമുദായസ്നേഹി.

No comments:

Post a Comment