ചിക്കാഗോ പള്ളിയിലെ മാതാവിന്റെ തിരുനാള്‍ നോട്ടീസ് കണ്ടു. ഒരു പാവം വിശ്വാസി ആയ എനിക്ക് ചില കാര്യങ്ങള്‍ അങ്ങില്‍ നിന്നും അറിയുവാന്‍ ആഗ്രഹം ഉണ്ട്.
ഇത് ക്നാനായ പള്ളി തന്നെ ആണോ? മാറി കെട്ടിയവര്‍ക്കും ഇവിടെ മെമ്പര്‍ഷിപ് ഇല്ലേ? പിന്നെ എങ്ങനെയാണ് ഈ പള്ളിയെ നമ്മള്‍ ക്നാനായ പള്ളി എന്ന് വിളിക്കുന്നത്? അതോ പാലാ രൂപതയിലെ അവശ -ക്രൈസ്തവരെ പോലെ നമ്മുടെ ഈ പള്ളിയില്‍ മാറികെട്ടിയവര്‍ “കീച്ചാതി” ആണോ? (അതോ നേരെ തിരിച്ച് മാറികെട്ടാത്തവനാണോ കീച്ചാതി?)
അങ്ങാടിയത് പിതാവ് ആണ് രൂപത മെത്രാന്‍ എങ്കില്‍ പിന്നെ മൂലക്കാട് പിതാവിന്റെ ഫോട്ടോ എന്തിനു നോട്ടീസ് അടിച്ചപ്പോള്‍ വച്ചു? അദേഹത്തിന് ഇവിടെ ഒരു കാര്യവും ഇല്ല എന്ന് പറഞ്ഞിട്ടും ഫോട്ടോ വച്ച് നാണം കെടുത്തുവാനും മാത്രം വിരോധം മൂലക്കാടനോട് അങ്ങേക്ക് ഉണ്ടോ?
നാട്ടില്‍ നിന്നും കൊണ്ടുവന്നു എന്ന് പറയുന്ന കൊടിമരം ഏതു പറമ്പില്‍ നിന്ന ലക്ഷണമൊത്ത തേക്കിന്‍ തടി ആയിരുന്നു? അത് എണ്ണത്തോണിയില്‍ ഇട്ടു പ്രശ്നം ഒക്കെ നോക്കി കൊണ്ടുവന്നതാണോ അതോ ഈ കൊടിമരം നമ്മുക്ക് ഒരു പ്രശ്നമായി മാറുമോ?
ഈ തിരുനാളില്‍ നടക്കുന്നത് “മദ്യ” സ്ഥലത്തല്ലേ? അല്ലാതെ പരിശുദ്ധ അമ്മയുടെ പുണ്യഭൂമിയില്‍ ആണോ? പിന്നെ അവിടെ വന്നാല്‍ എങ്ങനെ ദൈവാനുഗ്രഹം പ്രാപിക്കും?
പരിപാടികളില്‍ പങ്കെടുത്താല്‍ ദൈവാനുഗ്രഹം കിട്ടും എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. കൊടിമരം വെഞ്ചരിച്ചാല്‍, ലേലം വിളിച്ചാല്‍ എന്ത് ദൈവാനുഗ്രഹം ഉണ്ടാകും എന്ന് ഒന്ന് പറഞ്ഞു തരണം. അതോ കൊടിമരം വഴി ആണോ അനുഗ്രഹം ഭൂമിയിലേക്ക് ഇറങ്ങുന്നത്?
പരിശുദ്ധ അമ്മ സ്തുതിച്ചപ്പോള്‍ പറഞ്ഞത് "സമ്പന്നരെ വെറും കൈയ്യോടെ പറഞ്ഞുവിട്ടു” എന്നാണ്. എങ്കില്‍ പിന്നെ ഈ പ്രാഞ്ചി ഏട്ടന്മാര്‍ക്കു എന്ത് കിട്ടും? പരിശുദ്ധ അമ്മയുടെ പേര് പറഞ്ഞു സ്വന്തം പേര് വളര്‍ത്താന്‍ നോക്കുന്ന ഇവരെ കൂട്ട് പിടിക്കണോ വികാരി അച്ചാ?
ഈ അവസരത്തില്‍ ഒരു കാര്യം കൂടി അറിയുവാന്‍ ആഗ്രഹം ഉണ്ട്. അങ്ങാടിയത്ത് പിതാവ് വരുന്നതിനു യാത്രപ്പടി എത്രയാ? പണ്ട് ഒരു ഊമക്കത്ത് അങ്ങ് പള്ളിയില്‍ വായിച്ച് വിശ്വാസിയെ പേടിപ്പിച്ചു. ആരാണ് അത് എഴുതിയത് എന്ന് വല്ല വിവരവും കിട്ടിയായിരുന്നോ? അച്ചന്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല. വല്ല ക്ലൂ കിട്ടി എങ്കില്‍ പഴയ പ്രസിഡന്റ് ചേട്ടനെ ഏല്‍പ്പിക്കുക. ഏതായാലും ആ ചേട്ടന്‍ കോടതിയില്‍ പോകണം വക്കീലിനെ കാണണം. ഒരു കേസ് കൂടെ ആ കൂട്ടത്തില്‍ വാദിച്ചാല്‍ ചിലപ്പോള്‍ ഫീസ് കുറെ കുറയുമായിരിക്കും. രണ്ടിലും പ്രതികള്‍ ആയിട്ടുള്ളവര്‍ ഉണ്ടങ്കില്‍ ഒരു പോക്കിന് രണ്ടു കാര്യവും നടത്തി പോരാമല്ലോ? ഇതൊക്കെ അച്ചന്റെ നമ്പര്‍ അല്ലെ അച്ചാ. വിവരമുള്ള വിശ്വാസിക്ക് ഒക്കെ മനസ്സില്‍ ആകും. പിതാക്കന്മാരെ നേരിട്ട് തെറി പറയാതെ അങ്ങ് നടത്തുന്ന നാടകങ്ങള്‍ അല്ലെ ഇതെല്ലാം എന്ന് ആരറിഞ്ഞു
ശംഭോ മഹാ ദേവ.
സൈമണ്‍
No comments:
Post a Comment