Tuesday, August 28, 2012

കോട്ടയം അതിരൂപത വിദ്യാഭ്യാസ ഫണ്ട്


2008-09 മുതല്‍ കോട്ടയം അതിരൂപത വിദ്യാഭ്യാസഫണ്ടിലേയ്ക്ക് സമാഹരിച്ച തുകയുടെ സംക്ഷിപ്തവിവരം അപ്നാദേശ് വെബ്സൈറ്റില്‍ പ്രസധീകരിച്ചിട്ടുണ്ട്.

ലഭ്യമായ വിവരമനുസരിച്ച് നാലേമുക്കാല്‍ കോടി രൂപ ഫണ്ടിലേയ്ക്ക് ലഭിച്ചു. അമേരിക്കയില്‍ നിന്ന് ഒരു കോടി അറുപത്തിനാല് ലക്ഷം രൂപ പിരിഞ്ഞുകിട്ടിയപ്പോള്‍ യു.കെ.യില്‍ നിന്ന് വെറും ആറു ലക്ഷം രൂപയാണ് ലഭിച്ചത്. പയ്യാവൂര്‍ പള്ളി പണിയുവാനായി പിരിവിനു വന്ന വൈദികന് ഇതിന്റെ പല മടങ്ങ്‌ തുക ലഭിച്ചിരുന്നു എന്നാണു ഓര്‍മ്മ.

കഴിഞ്ഞവര്‍ഷം 124 ഇടവകകളിലെ 247 കുട്ടികള്‍ക്കായി Rs. 59,35,000 സ്കോളര്‍ഷിപ്പ്‌ ആയി നല്‍കിയിട്ടുണ്ട്‌.

സ്കോളര്‍ഷിപ്പ്‌ ലഭിച്ച കുട്ടികളുടെ പേരുവിവരം പറയാത്തത് അവര്‍ക്ക് അവമാനം വന്നുഭവിക്കും എന്നത് കൊണ്ടായിരിക്കാം. എന്നിരുന്നാലും, ഓരോ ഇടവകയില്‍ നിന്നും എത്ര പേര്‍ക്ക് വീതം തുക നല്‍കി എന്ന് പരസ്യപ്പെടുതിയിരുന്നെങ്കില്‍ നന്നായിരുന്നേനെ.

കത്തോലിക്കാസഭയുടെ പ്രവര്‍ത്തനശൈലി വച്ച് നോക്കുമ്പോള്‍, ഇത്രയുമെങ്കിലും പരസ്യമാക്കിയത് ശ്ലാഘനീയമാണ്.  സാധാരണഗതിയില്‍ “കാശ് തന്നിട്ട് സ്ഥലം വിട്ടോ, കൂടുതല്‍ ചോദ്യമൊന്നും വേണ്ട” എന്നതാണല്ലോ സഭാധികൃതരുടെ നിലപാട്.

സ്വകാര്യ മാധ്യമങ്ങളുടെയും ബ്ലോഗുകളുടെയും നിരന്തര ഇടപെടലുകള്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് കാരണമായിട്ടുണ്ട് എന്ന് വിശ്വസിക്കാം.

എളിയ തുടക്കം എന്ന നിലയില്‍ അധികൃതര്‍ക്ക്‌ അഭിനന്ദനങ്ങള്‍.

ലിങ്കുകള്‍::



No comments:

Post a Comment