Monday, August 20, 2012

സര്ക്കാര്‍ അനുമതി ലഭിച്ചിട്ടും മെഡിക്കല്‍ കോളേജ് ഇല്ലാത്ത നമ്മള്‍....

മലയാള മനോരമയില്‍ വന്ന വാര്‍ത്തയനുസരിച്ച്, ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം കോട്ടയം അതിരൂപത മെഡിക്കല്‍ കോളേജിനായി സമര്‍പ്പിച്ച അപേക്ഷ സ്വീകരിക്കുകയും, അനുമതി നല്‍കുകയും ചെയ്തു.

എന്നാല്‍ വിശ്വസനീയമായ കോട്ടയം അതിരൂപതാ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരം ഇങ്ങനെയാണ്.

മെഡിക്കല്‍ കോളേജിനായി അതിരൂപതാധികൃതര്‍ മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അടുത്തയിടെ, പാസ്റ്ററല്‍ കൌണ്‍സില്‍ ചേര്‍ന്ന് നമുക്ക് മെഡിക്കല്‍ കോളേജ് വേണ്ട എന്ന് തീരുമാനം എടുത്തു. ഈ തീരുമാനമനുസരിച്ച് മുമ്പ്‌ സമര്‍പ്പിച്ചിരുന്ന അപേക്ഷ പിന്‍വലിച്ചില്ല എന്ന് വേണം കരുതാന്‍.. ഇതൊന്നുമറിയാതെ മന്ത്രിസഭായോഗം അനുമതി നല്‍കുകയായിരുന്നു.

മന്ത്രിസഭയുടെ ഈ തീരുമാനം കൊണ്ട് ഫലത്തില്‍ ക്നാനായ സമുദായത്തിന് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല.

അമ്പതു വര്ഷം പൂര്‍ത്തിയാക്കുന്ന കാരിത്താസ്‌ ആശുപത്രി ആശുപത്രിയായി തന്നെ തുടരും. മെഡിക്കല്‍ കോളേജ് എന്ന നമ്മുടെയെല്ലാം സ്വപ്നം സ്വപ്നമായും തുടരും.

No comments:

Post a Comment