Saturday, August 18, 2012

ടി പി വധവും KCCNAയും.


വിശ്വസിക്കുന്ന ആശയങ്ങളെ മുറുകെ പിടിച്ചതിനു, മൂല്യചുതിക്ക് കൂട്ട് നില്‍ക്കാതിരുന്നതിനു, സത്യം വിളിച്ചു പറഞ്ഞതിന്, ഒരായുസ് മുഴുവന്‍ ഏതൊരു പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ചോ, ആ പ്രസ്ഥാനം തന്നെ നിഷ്കരുണം അമ്പത്തി  ഒന്ന് വെട്ടുകള്‍ കൊണ്ട് ശരീരവും മുഖവും വൈകൃതം ആക്കി ഒരു പച്ച ആയ മനുഷ്യറെ ശരീരത്തില്‍ സംഹാരതാണ്ഡവം ആടിയപ്പോള്‍ മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത മലയാളിസമൂഹം വിറങ്ങലിച്ചു പോയി. ഭയപ്പാടു കൊണ്ട് സാംസ്ക്കാരികനേതാക്കള്‍ പലരും അഭിപ്രായം പറഞ്ഞില്ല, പക്ഷെ പൊതുസമൂഹം ഇത് ചെയ്തവരെ വെറുത്തു, അവര്‍ ജനഹൃദയങ്ങളില്‍ നിന്നും ഇറങ്ങി പോയി.

പതിനേഴു നൂറ്റാണ്ട് പന്നുപോലെ കാത്തു സൂക്ഷിച്ച ഒരു പാരമ്പര്യത്തെ, സ്വന്തം പിതാവും, വല്യപ്പനും പറഞ്ഞു തന്ന സത്യത്തെ ചവറ്റുകൊട്ടയില്‍ തള്ളുവാന്‍ പറഞ്ഞപ്പോള്‍ മനസ്സില്ല എന്ന് പറഞ്ഞതിന് , ഒന്നുമില്ലായ്മയില്‍ നിന്നും അമേരിക്കയിലെ ഏറ്റവും വലിയ പ്രവാസിസംഘടന ആക്കി മാറ്റിയ KCCNA യുടെ കടക്കല്‍ കത്തി വെക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിന്, ഇന്നിവിടെ ജീവിച്ചിരിക്കുന്ന ഓരോ ക്നാനായക്കാരനും ഇന്ന് വരെ ഉള്ള ആയുസ് വരെ സംരക്ഷകര്‍ എന്ന് വിചാരിച്ചവര്‍ രാത്രി എന്നോ പകല്‍ എന്നോ വ്യത്യാസം ഇല്ലാതെ അമേരിക്കയിലെ ക്നാനായക്കാരന്റെ സംഘടനയെ തലങ്ങും വിലങ്ങും വെട്ടിയപ്പോള്‍ ഓരോ ക്നാനായക്കാരനും സത്യത്തില്‍ വിറങ്ങലിച്ചു പോയി. ഒരുവേള സ്തബ്ദരായി നിന്നു, കഴിഞ്ഞ 25 വര്ഷം കൊണ്ട്വളര്‍ത്തി എടുത്ത ഒരു പ്രസ്ഥാനത്തെ, 17 നൂറ്റാണ്ട് പഴക്കം ഉള്ള പാരമ്പര്യത്തെ തള്ളി പറയുന്നവര്‍ ആരായാലും അവരെ ക്നാനായക്കാരനും തള്ളി പറയും എന്ന ഒരു പൊതുവികാരത്തിലേക്ക് എത്താന്‍ ക്നാനായക്കാരന് അധികം സമയം വേണ്ടി വന്നില്ല. ലോകത്താകമാനം ഉള്ള ഓരോ ക്നാനായക്കാരനും അമേരിക്കയില്‍ സംഭവിക്കുന്നത്‌ ശ്വാസം അടക്കി പിടിച്ചു നിരീക്ഷിക്കുകയും, പിന്തുണ ആയി മുന്നോട്ടു വരികയും ചെയ്തു.

No comments:

Post a Comment