Wednesday, August 29, 2012

ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതി


ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതി പ്രവാസികളുടെ ഇടയിലും പ്രധിഷേധം ശക്തമാകുന്നു

സിറിള്‍ പനങ്കാല
നോട്ടിംഗം, യു.കെ.

കേരളത്തിന്റെ വികസനം എന്ന് പറഞ്ഞുകൊണ്ട്, ആരുടെയൊക്കെയോ താല്പര്യം സംരക്ഷിക്കുവാന്‍, കേരളത്തിന്റൈ സന്തുലിതാവസ്ഥയെയും സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യത്തെയും തച്ചുടച്ചുകൊണ്ട് കേരള സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്ന പ്രധിഷേധത്തിനു പ്രവാസി മലയാളികളുടെ ശക്തമായ പിന്തുണ.

കേരളത്തിന്റെ സാഹചര്യത്തിന് അനുയോജ്യമായ വികസന പദ്ധതികളെ പറ്റി ആലോചിക്കുന്നതിനു പകരം വന്കിട മുതലാളിമാര്ക്കും  രാഷ്ട്രിയകാര്ക്കും  മാത്രം ഉപകാരപെടുന്ന ഈ പദ്ധതിയില്‍ നിന്നും സര്ക്കാര്‍ പിന്തിരിയണമെന്ന് അവര്‍ അഭ്യര്ഥിച്ചു

ഇന്ത്യന്‍ റയില്‍വേപദ്ധതി വിശദമായി പഠിയ്ക്കുകയും ഹൈസ്പീഡ് റെയില്‍ പദ്ധതി പരിഗണിയ്ക്കാവുന്നതാണെന്നും എന്നാല്‍ അതിനായി റെയില്‍വേ മുതല്‍ മുടക്കാന്‍ തയ്യാറല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ മുന്നോട്ടു വച്ച പദ്ധതി ഏറ്റെടുക്കാവുന്നതാണെന്നും എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ തന്നെ കേന്ദ്രം ധാരാളം മുതല്‍ മുടക്കുകള്‍ നടത്തിയിട്ടുള്ളതിനാലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്‍ മുതല്‍മുടക്കുകള്‍ക്കുള്ള ആവശ്യകത ഉയര്‍ന്നു വരുന്നതിനാലും പുറത്തു നിന്നു കടമെടുക്കുന്നതിനു സംസ്ഥാനങ്ങള്‍ക്ക് കാര്യമായ നിയന്ത്രണമുള്ളതിനാലും കേരള ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ മുതല്‍ മുടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നും കേന്ദ്രത്തിന്റെ സാമ്പത്തിക ഏജന്‍സികള്‍ പറയുന്നു. ഇന്ത്യയില്‍ അതിവേഗറയില്‍ വരുന്നത് എല്ലാവരും സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതിന്റെ കനത്ത സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ ആരും തയ്യാറുമല്ലാത്ത ഘട്ടത്തിലാണ് കേരള സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ട് വന്നത്.

എമേര്ജിംഗ്‌കേരള പദ്ധതിയില്‍ ഉള്‌പെ്ട്ട അതിവേഗറെയില്‍ ഇടനാഴി പദ്ധതി പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് കുടിയിറക്കാന്‍ പോകുന്നത്. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നീളുന്ന ഈ പാതക്ക് 110 മീറ്റര്‍ വീതയില്‍ 550 കിലോമീറ്റര്‍ ആണ്‌ നീളം ഉള്ളത് അതായതു ഏതാണ്ട് പതിനയ്യായിരത്തോളം ഏക്കെര്‍ ഭൂമിയാണ് ഇതിനായി സര്ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നത്. ഒരു ഏക്കറില്‍ നാലു വീട് വച്ച് കണക്കാക്കിയാല്‍ പോലും അറുപതിനായിരത്തോളം വീടുകള്‍ മാത്രം പൊളിച്ചു മാറ്റപ്പെടുന്നു. അതുകൂടാതെ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, വിവിധ സ്ഥാപനങ്ങള്‍, എന്തിനേറെ ഇന്ത്യയിലെ ആദ്യത്തെ വിശുദ്ധയായ അല്‌ഫോന്‍സാമ്മയുടെ
ജന്മഗ്രഹം പോലും പൊളിച്ചുമാറ്റിയാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ സര്ക്കാര്‍ ശ്രമിക്കുന്നത്. 1.18 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ ഈ പദ്ധതിക്ക് പറഞ്ഞിരിക്കുന്ന ചെലവ്. 2013 ഏപ്രില്‍ ആരംഭിച്ചു രണ്ടു ഘട്ടമായി 2020ല്‍ പൂര്ത്തിയാക്കുവനാണ് തീരുമാനിച്ചിരിക്കുന്നത്.  ഇതില്‍ യാത്ര ചെയ്യുന്നതിനുള്ള യാത്രാകൂലി നിശ്ചയിചിരിക്കുന്നത് കിലോമീറ്ററിനു അഞ്ചു രൂപയാണ് അതായതു 550 കിലോമീറ്റര്‍ യാത്രചെയ്യാന്‍ 2750 രൂപ ചെലവ് വരുന്നു, ഇത് സാധാരണക്കാരന് എത്രത്തോളം പ്രപ്യമെന്നു നമുക്ക് ചിന്തിക്കാവുന്നതെയുളൂ.

ജനത്തിന്റെു സ്വത്തിനും ജീവനും സംരക്ഷണം നല്‌കേണ്ട സര്ക്കാര്‍ സ്വാര്‌ത്ഥതാല്പര്യങ്ങള്ക്ക്  വേണ്ടി അവരുടെ അന്തകരകുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഒരു മനുഷ്യായുസ്സില്‍ അവന്റെ കഷ്ടപടുകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും നേടിയെടുത്ത സര്വ്വ സ്വത്തും ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്ന അതി ഭീകരമായ കാഴ്ചകളാണ് സര്‍വ്വേ കടന്നു പോയ പദ്ധതിപ്രദേശത്തെ ഓരോ മനുഷ്യന്റെയും മനസിലുള്ളത്. തങ്ങളുടെ ദാരിദ്ര്യത്തില്‍ നിന്നും മിച്ചം പിടിച്ചുകൊണ്ടു തന്റെ മക്കളെ പഠിപ്പിച്ചു നല്ലനിലയിലാക്കി അവരില്‍ നിന്നും തങ്ങളുടെ ജീവിതനിലവാരം അല്പം ഉയര്ന്നു. ഇനിയെങ്കിലും അല്പം സന്തോഷത്തോടുകൂടി ജീവിക്കാം എന്ന് ചിന്തിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇടിത്തീയായി ഇങ്ങനെയൊരു വാര്ത്ത! ഇവരിലേക്ക് എത്തുന്നത്. പലരുടെയും ഉറക്കം നഷ്ടപ്പെട്ട് മാനസികമായി തളര്ന്നിരിക്കുകയാണ് ഇപ്പോള്‍.

ഈ പദ്ധതിയെപറ്റി താഴെതട്ടിലുള്ള ഒരു ജനപ്രധിനിധിക്കു പോലും ഒന്നും അറിയില്ല എന്നതാണ് രസകരമായ വസ്തുത. സര്വ്വേ നടത്തുന്നതിന് മുന്പായി ജനങ്ങള്ക്ക്  ബോധവല്ക്കരണം നടത്തുന്നതിനുള്ള ഒന്നും സര്ക്കാറിന്റ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ബഹുമാനപെട്ട ഉമ്മന്ചാ്ണ്ടി സര്ക്കാരിന്റെ, സാധാരണക്കാരായ ആളുകള്ക്ക് അപ്രാപ്യമായ ഈ  സ്വപ്നപദ്ധതിക്കു വേണ്ടി, സാധാരണക്കാരായ ആളുകളുടെ സ്വപ്നമായ വീടും കൃഷിസ്ഥലങ്ങളും തകര്ത്തു കൊണ്ട് മുന്നോട്ടു പോകാനാണ് സര്ക്കാര്‍ ശ്രമിക്കുന്നത്. ഇത് നീതിബോധവും സമൂഹമനസാക്ഷിയും ഉള്ള കേരള സമൂഹം അഗീകരിക്കില്ല.

വിദേശരാജ്യങ്ങളിലെ വികസനം കണ്ട് ഇതിനെ അനുകൂലിക്കുന്നവര്‍ അവിടെ വികസനത്തിന് വേണ്ടി ആരെയും കുടിയൊഴിപ്പിക്കുന്നില്ല എന്ന യാഥാര്ത്ഥ്യം മനപൂര്‍വ്വം വിസ്മരിക്കുകയാണ്. കേരളത്തിലെ ഇപ്പോളുള്ള റോഡുകളുടെയും ഹൈവേകളുടെയും അവസ്ഥ ദൃശ്യമാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്. അതിനു ഒരു പരിഹാരം കാണുവാന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല??. നാട്ടിലെ റോഡ് നന്നാക്കാത്തതിനു   മഴയെയും വെയിലിനേയും കുറ്റം പറയുന്നവര്‍ മറ്റു രാജ്യങ്ങളിലും മഴയും വെയിലും ഉണ്ട് എന്നകാര്യം മറക്കുന്നു.

ഇന്ന് പദ്ധതിക്കെതിരെ  കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രധിഷേധം ഉയര്ന്നു കഴിഞ്ഞു കോട്ടയം ജില്ലയിലെ കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ ശക്തമായ പ്രധിഷേധപരിപാടികളാണ് നടന്നു വരുന്നത്. കോട്ടയം ജില്ലയില്‍ തന്നെ പതിനായിരത്തിലധികം കുടുംബങ്ങള്‍ ആണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. കടുത്തുരുത്തിയില്‍ നടന്ന പ്രധിഷേധ റാലിയിലും കോട്ടയം കളക്ടറേറ്റില്‍ നടന്ന ധര്ണ്ണ യിലും,ഓണം ഉപേഷിച്ചുകൊണ്ട് കോട്ടയം ഗാന്ധി പ്രതിമയുടെ മുന്പില്‍ നടത്തിയ നിരാഹാര സമരത്തിലും ആയിരങ്ങളാണ് പങ്കെടുത്തത് . ഇത് കൂടാതെ കോഴിക്കോട് ജില്ലയിലും തൃശൂര്ജില്ലയിലും ചെങ്ങന്നൂരും സമരത്തിന്റെ അലയടികള്‍ ഉയര്ന്നു കഴിഞ്ഞു. ഈ പദ്ധതിയുടെ സര്വ്വേ  പൂര്ത്തിയായി കഴിയുമ്പോള്‍ കേരളം മുഴുവന്‍ ആഞ്ഞടിക്കുന്ന ജനകിയ സമരങ്ങള്‍ ഉണ്ടാകും എന്നകാര്യത്തില്‍ യാതൊരു സംശയവും ഇല്ല.



No comments:

Post a Comment