ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ക്നാനായ സമുദായംഗങ്ങള്‍ക്ക് പൊതുവേയും, ഉഴവൂര്‍ കോളേജ് പൂര്‍വ-വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ചും, സുപരിചിതനായ ഡോ. സ്റ്റീഫന്‍ ആനാലില്‍ ലണ്ടനില്‍ എത്തി. ഇന്നലെ എത്തിയ അദ്ദേഹം രണ്ടാഴ്ചയോളം ഈ രാജ്യത്തുണ്ടാകും .
കോട്ടയം ജില്ലയിലെ പ്രശ്‌സതമായ കോളജുകളിലൊന്നായ സെന്റ് സ്റ്റീഫന്‍സ് ഉഴവൂരില്‍ നിന്ന പഠിച്ചിറങ്ങിയ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇംഗ്ലണ്ടിലുണ്ട്. പൂര്‍വവിദ്യാര്‍ഥികളെ ഒരുമിച്ചുകാണാനും അവര്‍ താല്‍പര്യപ്പെടുന്നപക്ഷം സെന്റ് സ്റ്റീഫന്‍സ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമം പോലെ ഒരു പരിപാടി സംഘടിപ്പിക്കാനും തല്‍പര്യമുള്ളതായി അദ്ദേഹം പറഞ്ഞു.
1983-ല്‍ ഉഴവൂര്‍ കോളജില്‍ അധ്യാപകനായി ചേര്‍ന്ന അദ്ദേഹം 2006-ല്‍ പ്രിസിപ്പളായിരിക്കെ വി.ആര്‍്എസ്. എടുക്കുകയായിരുന്നു. മുംബൈയിലെ പ്രശ്‌സതമായ ഇന്‍സ്റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് കംപ്യൂട്ടര്‍ സ്റ്റഡീസിന്റെ പ്രിന്‍സിപ്പല്‍, പൂനയിലെ മാസ്‌റ്റേഴ്‌സ് ഫിനാന്‍സ് മാനേജ്‌മെന്റ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കൊമേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, മുബൈ യൂണിവേഴ്‌സിറ്റിയിലെയും മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയിലെയും റിസര്‍ച്ച് ഗൈഡ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
അദ്ദേഹത്തിന്റെ ലോക്കല്‍ ഫോണ്‍ നമ്പര്‍: 0796 086 6185.
ഇമെയില്‍: stephen_analil@yahoo.com
No comments:
Post a Comment