Thursday, August 2, 2012

ഇതെന്താ ക്നാനായ തട്ടിപ്പോ?


യു.കെയില്‍ ബിസിനസ്‌ പങ്കാളിത്തവും മെഡിക്കല്‍ പ്രവേശനവും വാഗ്‌ദാനം ചെയ്‌ത് കോടികള്‍ തട്ടിയെടുത്ത കോട്ടയം തടത്തില്‍ ജോബി ജോര്‍ജ്‌ മുഖ്യപ്രതിയായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ജോബിയ്ക്കെതിരായ അന്വേഷണം ആദ്യ ഘട്ടം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാള്‍ നടത്തിയിരിക്കുന്ന മുഴുവന്‍ സാമ്പത്തിക തിരിമറികളും എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭാര്യയുടേയും മാതാപിതാക്കളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മാത്രമല്ല വിശ്വസ്തനായി ഒപ്പം നിന്ന ഡ്രൈവര്‍ ഉള്‍പ്പെടെ മറ്റ് പലരുടേയും അക്കൗണ്ടുകള്‍ വഴി ഇയാള്‍ വന്‍തുകകള്‍ കൈമാറ്റം ചെയ്തിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജോബിയുടെ തട്ടിപ്പ് സംബന്ധിച്ച ക്രിമിനല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ പോലീസിന് മുന്നില്‍ നേരിട്ട് ഹാജരാകാനായി ഇപ്പോള്‍ അമേരിക്കയിലും ഓസ്‌ട്രേലിയയിലുമുള്ള ഇയാളുടെ ബിസിനസ് പാര്‍ട്ട്‌ണര്‍മാരായ ജയിംസ് തെക്കനാടന്‍, റെജി പാറയ്ക്കല്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി അറിയുന്നു.

2 comments:

  1. പുഷ്പവൃഷ്ടിയും താരനിശയുമായി ജോബി ആര്‍ഭാടം കാണിച്ച്‌ പെരുന്നാള്‍ നടത്തിയ ഇടവക പള്ളിയിലെ വികാരിയുടെ മൊഴിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.

    http://www.dailymalayalam.co.uk/index.php?p=news_details&catid=4&newsid=15206

    ReplyDelete
  2. വിദ്യാഭ്യാസ ഫണ്ട്‌ മറ്റൊരു തട്ടിപ്പല്ലായിരുന്നോ? ഇന്നുവരെ കണക്കു പുറത്തു വന്നിട്ടുണ്ടോ? പിതാക്കന്മാര്‍ക്കു ആകാമെങ്കില്‍ എന്തുകൊണ്ട് വിശ്വാസിക്ക് ആയി കൂടാ? തിരുനാള്‍ നടത്തിയപ്പോള്‍ അച്ചന്മാര്‍ക്ക് എന്ത് സന്തോഷം ആയിരുന്നു. ഇപ്പോഴും തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരുടെ പണം വാങ്ങി കീശയില്‍ ഇടുവാന്‍ എന്ത് ഉത്സാഹം.
    എവിടെ ഒക്കെ ആണ് ഇപ്പോള്‍ പിരിവ്. പള്ളികളില്‍ നടക്കുന്നത് വിശ്വാസ വളര്‍ച്ചയോ അതോ നിര്‍മാണ പ്രവര്‍ത്തനം മാത്രമോ എന്ന് ചിന്തിച്ചു നോക്കുക. അരീക്കര, ഒളശ, പിറവം, പൂതാളി, രാജപുരം, കിടങ്ങൂര്‍, കൈപുഴ ഇങ്ങനെ നോക്കിയാല്‍ പിരിവില്ലാത്ത ഒറ്റ പള്ളിയും ഇല്ല.
    ബ്ലേഡ്കാരന്റെയും മദ്യവ്യവസായിയുടെയും തട്ടിപ്പുകാരന്റെയും പണം വാങ്ങി പള്ളി പണി നടത്തുകയും തിരുനാള്‍ നടത്തുകയും ചെയ്യ്യുന്നത് തെറ്റോ ശരിയോ എന്ന് ഇനി എങ്കിലും ഓര്‍ക്കുന്നത് കൊള്ളാം.

    ReplyDelete