25 വര്ഷം പൂര്‍ത്തിയാക്കിയ KCCNA-യുടെ കൂട്ടായ്മയിലേക്ക് അസാന്നിധ്യം കൊണ്ടും, വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടും ശ്രദ്ധേയമായ കോട്ടയം അരമനയും മെത്രാന്മാരും ഒരു മിനിറ്റ് ശ്രദ്ധിക്കുക.
കഴിഞ്ഞ 9 കണവന്ഷനുകള്‍ കഴിഞ്ഞപ്പോഴും നടത്തിയ സ്ഥലങ്ങളില്‍ ഒരു വന്‍തുക നഷ്ടപരിഹാരം നല്‍കിയാണ് K C C N A അവിടെ നിന്നും ഇറങ്ങി പോന്നത്.
ഒരിക്കല്‍ കണവന്ഷന്‍ നടത്തിയ സ്ഥലങ്ങളില്‍ വീണ്ടും KCCNA ക്ക് കണ്‍വെന്‍ഷന്‍ നടത്താന്‍ സ്ഥലം കൊടുക്കില്ല എന്ന് അവര്‍ ഇതിനു മുന്‍പ് പ്രത്യേകം KCCNA യെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഓരോ കണ്വന്ഷനുകളിലും അറസ്റ്റു ചെയപ്പെട്ടവരും ജയിലില്‍ ആയവരും എത്രയെന്ന് കുറഞ്ഞ പക്ഷം മുത്തോലത്തച്ചനെങ്കിലും കോട്ടയത്ത് അറിയിക്കണം.
ചിക്കാഗോ പള്ളിയുടെ അന്തരീക്ഷത്തേതിനെക്കാളും മാന്യവും, പരിപാവനവും ആയിരുന്നു താമ്പായിലെ കണ്വന്ഷന്‍ അന്തരീക്ഷം. ഉയര്‍ന്ന സംസ്കാരവും, പുതിയ കാഴ്ചപ്പാടും ഉള്ള ഒരു പുതിയ കൂട്ടായ്മയുടെ തുടക്കം അവിടെ ആരംഭിച്ചിരിക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ മാനേജ്‌മന്റ് "ക്നാനയക്കാരന്" നല്‍കിയിരിക്കുന്ന അംഗീകാരം കോട്ടയം മെത്രാന്‍ വായിച്ചു നോക്കുക. (ഇവിടെ ക്ലിക്ക് ചെയ്യുക).
കഴിഞ്ഞ Convention-നുകളില്‍ പങ്കെടുത്തുകൊണ്ടിരുന്ന ചിലര്‍ ഈ Convention-നില്‍ പങ്കെടുക്കാത്തതിന്റെ പ്രതിഫലനം അമേരിക്ക പോലുള്ള ഒരു രാജ്യം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
പ്രീയപ്പെട്ട മുത്തോലത്തച്ചാ, കോട്ടയം പിതാക്കന്മാരെ, അവരുടെ സ്തുതിപാഠകരെ, നിങ്ങള്ക്ക് ആയിരം നന്ദി, "ക്നാനായക്കാരനറെ" Convention-നില്‍ പങ്കെടുക്കാതിരുന്നതിന്.
24 മണിക്കൂര്‍ 7 ദിവസം ഈ കണ്‍വെന്‍ഷന്‍ തകര്‍ക്കാന്‍ ഒരു മെഷീനറിയെ നയിച്ചുകൊണ്ടിരുന്ന മുത്തോലത്തച്ചന്‍ മനസ്സിലാക്കുക, KCCNA എത്രയോ വലുതാണ്, കാരണം ഒരു ഇടവക പള്ളിയില്‍ കുര്‍ബ്വാന നടക്കുമ്പോള്‍ അവിടെ പാരലല്‍ ആയി നടക്കുന്ന കള്ളുകുടി നിര്‍ത്താന്‍ താങ്കള്‍ക്കു കഴിയുന്നുണ്ടോ?
ഇനിയെങ്കിലും കോട്ടയം പിതാക്കന്മാര്‍ കണ്ണ് തുറക്കുക. യഥാര്‍ത്ഥ ക്നാനായക്കാരനെ മനസ്സില്‍ ആക്കാന്‍ ശ്രമിക്കുക. അത് പോലെ ഇനിയെങ്കിലും പിരിവിന്റെ പേരും പറഞ്ഞു ഞങ്ങളുടെ അടുത്ത് വരാതിരിക്കുക. നിങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരല്ല എന്ന സത്യം ഞങ്ങള്‍ ഉള്‍ക്കൊണ്ടുകഴിഞ്ഞു.
സ്വഗൃഹത്തില്‍ നിന്ന് കറിയാക്കുട്ടി
No comments:
Post a Comment