Wednesday, August 1, 2012

വിനാശകാലേ വിപരീധ ബുദ്ധി!


ഈയടുത്ത ദിവസം ചിങ്ങവനത്തെ ക്നാനായ മെത്രാപോലീത്താ മോര്‍ സേവറിയോസിന്റെ ഭദ്രാസനത്തിന് മുന്നില്‍ ഒരു ബൊലെറോ വാഹനം വന്നു നിന്നു. കോട്ടയം അരമന എന്ന കുടിലില്‍ താമസിക്കുന്ന രണ്ടു വൈദികര്‍ വിലകുറഞ്ഞ ആ വാഹനത്തില്‍ നിന്നും ചാടിയിറങ്ങി. ഒരാള്‍ ഇരുനിറവും അധികം ഉയരം ഇല്ലാത്തതുമായ വൈദികന്‍. കൂടിയുള്ളത് ഒരു കൊച്ചന്‍ അച്ചന്‍. കള്ളത്തരങ്ങളില്‍ ഒരു ട്രെയിനീ. അരമനയിലെ ഉന്നതന്മാരുടെ നോട്ടത്തില്‍ പരിശീലിപ്പിചെടുത്താല്‍ എന്തിനും ഉപയോഗിക്കാനുള്ള “പൊട്ടന്‍ഷ്യല്‍” കാണുന്നുണ്ട്.

അല്പം പിന്നാമ്പുറം.

2010-ല്‍ ക്നാനായ യാക്കോബായസമുദായം അവരുടെ ശതാപ്തി മോടിയായി ആഘോഷിച്ചു. ക്ഷണിക്കപ്പെട്ടവരില്‍ ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ മേലദ്ധ്യക്ഷന്‍, മാര്‍ മാത്യു മൂലക്കാട്ടിലും ഉള്‍പ്പെട്ടിരുന്നു.

ക്നാനയകാര്‍ക്ക് അന്യസമുദായങ്ങളില്‍ നിന്ന് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് വിലക്കുണ്ട്. അങ്ങനെ ചെയ്‌താല്‍, സമുദായത്തിന് വെളിയിലാകും. പക്ഷെ ക്നാനായ കത്തോലിക്കന് ക്നാനായ യാക്കൊബക്കാരിയെയും, തിരിച്ചും വിവാഹം ചെയ്യുന്നതിന് പ്രശ്നമില്ല. ഈ കാരണത്താല്‍ ഇരു സമുദായങ്ങളും തമ്മില്‍ വിവാഹബന്ധങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. നമ്മുടെ പല അമ്മച്ചിമാരും ക്നാനായ യാക്കോബാ സമുദായത്തില്‍ നിന്ന് വന്നവരാണ്. യാതൊരു പ്രശ്നവും ഇല്ലാതെ രണ്ടു കൂട്ടരും ഇഴുകിച്ചേര്‍ന്നു പോകുന്നു.


പക്ഷെ തിരുമേനിമാര്‍ തമ്മില്‍ ആ യോജിപ്പില്ല. അതിനു കാരണം നമ്മുടെ ഒരു തിരുമേനിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, “അവരുടെ ഒപ്പം നിന്നാല്‍ നമ്മളെ ആരും ശ്രദ്ധിക്കുകയില്ല. അവരുടെ വേഷം കണ്ടിട്ടില്ലേ, ക്യാമറയില്‍ ചാടി പിടിക്കും!”

പിതാക്കന്മാര്‍ അല്പന്മാരല്ല എന്ന് വിശ്വസിക്കേണ്ടവര്‍ക്ക് തുടര്‍ന്നും അങ്ങിനെ തന്നെ വിശ്വസിക്കാം.

കഥയിലേയ്ക്ക് തിരിച്ചു വരാം.

2010–ല്‍ യാക്കോബാക്കാരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കോട്ടയത്ത്‌ നിന്ന് ആരെയും വിട്ടില്ല. കോട്ടയം നമ്പൂതിരിയ്ക്ക് ചിങ്ങവനം നമ്പൂതിരിപ്പാടിനോടുള്ള വൈരാഗ്യം അതുകൊണ്ടൊന്നും തീര്‍ന്നില്ല. 2011-ല്‍ നമ്മള്‍ ഇന്ത്യയുടെ പ്രഥമ പൌരയെക്കൊണ്ടുവന്നാണ് നമ്മുടെ ശതാപ്തി ആഘോഷിച്ചത്. കണ്ട സകല അണ്ടനെയും അടകൊടനെയും ക്ഷണിച്ചു വരുത്തി. പക്ഷെ ചിങ്ങവനത്തു നിന്നും ഒരു പുല്ലനെയും അടുപ്പിച്ചില്ല.

കൊടുത്താല്‍ കൊല്ലത്ത്‌ മാത്രമല്ല താമ്പായിലും കിട്ടുമെന്ന് ആരോര്‍ത്തു!

ഇത്തവണത്തെ കണ്‍വെന്‍ഷന്‍ എന്ത് വിലകൊടുത്തും പൊട്ടിക്കണം. അത് കോട്ടയം നമ്പൂതിരിപ്പാടിന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്. അതിനു വേണ്ട എല്ലാ നീക്കങ്ങളും ചെയ്തു. മാധ്യമങ്ങള്‍ ഉഷാറായി. കൂലി ബ്ലോഗുകളില്‍ കൂടി വിളിച്ചു കൂവി – കണ്‍വെന്‍ഷന്‍ ഏഴു നിലയില്‍ പൊട്ടിയേ!!

പണ്ട് ഇവിടെ ആരോ എഴുതിയത് പോലെ, കഴുതയോര്‍ത്തില്ല ജനം ഹോശാന പാടിയത് തനിക്കല്ലെന്നു. കുരുത്തം കെട്ടവന്മാര്‍ വന്നു കാലേല്‍ വീഴുന്നില്ല എന്ന് കണ്ടപ്പോള്‍, കണ്‍വെന്‍ഷനില്‍ “തിരുമേനി സാന്ന്ധ്യം” ഇല്ലാതാക്കാനുള്ള നീക്കങ്ങളായി. അസന്മാര്‍ഗികതകളുടെയും, മ്ലേച്ചത്തരങ്ങളുടെയും കൂത്തരങ്ങുകളായ (നമ്മുടെ മുത്തു പുരോഹിതന്റെ ഭാഷയാണേ!) ലത്തീന്‍ റീത്തില്‍ അരപ്പട്ട കെട്ടി നടക്കുന്ന തോപ്പില്‍ (ഭാസി) തിരുമേനി, അമേരിക്കയില്‍ ചെന്നപ്പോള്‍ സായിപ്പും മാദാമ്മയും താലപ്പൊലിയും ഏന്തി സ്വീകരിക്കാന്‍ ചെന്നില്ല. അതിനു പൊട്ടന്മാരായ ക്നാനയമക്കളേ ഉണ്ടായുള്ളൂ. പക്ഷെ കോട്ടയത്ത്‌ നിന്നും കണ്ണുരുട്ടി കാണിച്ചപ്പോള്‍ തോപ്പില്‍ ഭാസി വിരണ്ടു.

അവസാനശ്രമം ചിങ്ങവനം പിതാക്കന്മാരെ പിന്തിരിപ്പിക്കുക എന്നതായിരുന്നു.

ആ ഗൂഡലക്ഷ്യവുമായാണ് ചിങ്ങവനം ഭദ്രാസനത്തിന്റെ മുന്നില്‍ ബൊലേറോ വന്നു നിന്നത്.

കൂടുതല്‍ കഥകള്‍ ചുരുളഴിയും.

വൈകുന്നേരങ്ങളില്‍ സന്ധ്യാനമസ്ക്കാരം ചൊല്ലുമ്പോള്‍ നമ്മുടെ പിതാക്കന്മാര്‍ക്കും അവരോടൊട്ടി നില്‍ക്കുന്ന പുരോഹിതര്‍ക്കും സല്‍ബുദ്ധി കൊടുക്കണമേയെന്നു ക്നാനയമാക്കളെല്ലാം മുട്ടിപ്പായി പ്രാര്‍ഥിക്കുക.

ചിങ്ങവനത്ത് നിന്നും കറിയാക്കുട്ടിയുടെ അനുജന്‍ 

5 comments:

  1. ഇത്രയും ക്രൂരത പാടില്ല തിരുമേനി. ഇനിയെങ്കിലും ബലി അര്‍പ്പിക്കുന്നതിനു മുന്‍പ് പിതാവിന്റെ പേരിനു കാരണക്കാരനായ വിശുദ്ധ മത്തായിയുടെ സുവിശേഷം 5:24 ഒന്ന് വായിച്ചു ധ്യനിച്ചിട്ടു ബാലിപീടത്തില്‍ മുത്തുക. അപ്പോള്‍ മനസ്സില്‍ ആകും അമേരിക്കയിലേക്ക് കുടിയേറിയ ക്നനയക്കാരന്റെ മനസ്സിന്റെ വേദന. ഇത്രമാത്രം ക്രൂരരകാന്‍ നിങ്ങള്ക്ക് എങ്ങനെ കഴിയുന്നു.

    ReplyDelete
  2. മെത്രാന്മാര്‍ വരാത്തതിന്റെ ഓര്‍മയ്ക്ക് കണ്‍വെന്‍ഷന്‍ കഴിഞ്ഞു മിച്ചം പണം ഉണ്ടങ്കില്‍ രണ്ടു പെണ്ണുങ്ങളെ കെട്ടിച്ചു വിടുക. ഇല്ലങ്കില്‍ കെ.സി.സി.എന്‍.എ. നേരിട്ട് ഒരു വീട് വച്ച് കൊടുക്കുക. അവര്‍ക്ക് നന്ദി കാണും.

    ReplyDelete
  3. ഒരു കുഞ്ഞു ക്വിസ്:

    ആരാണ് ചിങ്ങവനത്ത് പോയ സീനിയര്‍ വൈദികന്‍?

    ആള്‍ ഇപ്പോള്‍ വിജിയാണോ? (അല്ല)
    മുമ്പ് വിജി ആയിരുന്നോ? (പറയില്ല)

    എന്തുകൊണ്ടാണ് മേലധികാരിയെ അനുസരിക്കേണ്ടി വന്നത്?

    സ്ഥാനക്കയറ്റത്തിനു വേണ്ടിയോ? (അല്ല)
    സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയോ? (അറിയില്ല)

    ആരായിരിക്കാം ബൊലേറോയില്‍ സഞ്ചരിച്ച ആ വൈദികന്‍?

    ഊഹിക്കുക; പുറത്തു പറയരുത്. മലര്‍ന്നു കിടന്നു തുപ്പരുത്!

    ReplyDelete
  4. Purathu parayunnilla. Akathu parayaamo? I guess it is VELLIAAN. Ini Lock chaiyyaam.
    Ini guruchiyodu chodikkaam

    ReplyDelete
  5. CAN WE ALL GET ALONG?

    ReplyDelete