ക്നാനായ വംശീയ ഇടവക പ്രശ്നം
സമുദായവും മെത്രാനും രണ്ടു തട്ടില്‍ തന്നെ.
വടക്കേ അമേരിക്കയിലെ ക്നാനായക്കാരുടെ വംശീയ ഇടവക വിഷയത്തില്‍ അനാവശ്യമായി ഇടപെട്ട് സമുദായ വിരുദ്ധ പ്രസ്ഥാവന നടത്തിയ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് തന്റെ നിലപാടിനെ ന്യായീകരിച്ച് അതില്‍ ഉറച്ച് നില്‍ക്കുകയാണ്. ക്നാനായ കള്‍ച്ചറല്‍ സൊസൈറ്റി ഇന്ന് (ഏപ്രില്‍ ഒന്നിന്) സംഘടിപ്പിച്ച സമുദായ നേതാക്കളുടെ യോഗത്തില്‍ സന്നിഹിതനായി തന്റെ നിലപാടുകള്‍ ന്യായീകരിച്ച് അതില്‍ ഉറച്ചുനിന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ഏപ്രില്‍ ഒന്നിന് മൂന്ന് മണിക്ക് ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന യോഗം 7 മണിക്കാണ് അവസാനിച്ചത്. കെ.സി.സി. അതിരൂപതാ പ്രസിഡന്റ് പ്രെഫ: ജോയി മുപ്രാപള്ളിയുടെ അധ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച ചര്‍ച്ചയില്‍ മോണ്‍: മാത്യു ഇളപാനിക്കല്‍, പ്രെഫ: ബേബി കാനാട്ട്. പ്രെഫ: തോമസ്കുട്ടി വടാത്തല, ചാക്കോ പട്ടാര്‍കുഴി, സ്റ്റീഫന്‍ ജോര്‍ജ് മുന്‍ എം. എല്‍. എ, ജോസ് പാറേട്ട്, സൈമണ്‍ ആറുപറയില്‍, ഷിനോയി മഞ്ഞാക്കല്‍, ഷൈജി ഓട്ടപള്ളി, ഡോ: ഷൈനി ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പിതാവിന് അനുകൂലമായി പ്രസംഗം ആരംഭിച്ച ഷൈനി ബേബിയേയും ഇളപ്പാനിക്കല്‍ അച്ചനേയും ചെറുപ്പക്കാര്‍ കൂവിയിരുത്തുകയായിരുന്നു, മുന്‍ പ്രസംഗങ്ങള്‍ കുറിച്ചുവച്ച് മറുപടിപറയാന്‍ എഴുനേറ്റുവന്ന മാര്‍ മൂലക്കാട്ട് ധാര്‍ഷ്ട്യത്തിന്റെ ഭാഷയിലാണ് പ്രസംഗം ആരംഭിച്ചതുതന്നെ. “എതിര് അഭിപ്രായം ഉള്ളവര്‍ വീട്ടില്‍ പോയി ഇരുന്ന് ചിന്തിക്കണം” എന്നു പറഞ്ഞത് യോഗക്കാരില്‍ പ്രകോപനം സൃഷ്ട്ടിച്ചു. മോണ്‍: ഇളപാനിയുടെ ഭാഷയും യോഗക്കാര് കൂടുതല്‍ പഠിക്കണം എന്ന രീതിയിലായിരുന്നു.
മൂലക്കാട് തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടും സമുദായക്കാരുടെ മേല്‍ ദുരാരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും പ്രസംഗം തുടര്‍ന്നത് ആളുകളില്‍ എതിര്‍പ്പിനിടയാക്കി. യോഗക്കാരുടെ രൂക്ഷമായ എതിര്‍പ്പുമൂലം പ്രസംഗം അവസാനിപ്പിച്ച് പോയി ഇരുന്ന ബിഷപ്പ് വീണ്ടുമെത്തി തന്റെ നിപാടിനെ ന്യായീകരിച്ചതും യോഗക്കാര് വിവരം ഇല്ലാത്തവരെന്ന രീതിയില്‍ സംസാരിച്ചതും ഒച്ചപ്പാടിന് ഇടയാക്കുകയും പ്രസംഗം നിര്‍ത്തി ഇറങ്ങിപോകേണ്ടി വരുകയും ചെയ്തു.
അമേരിക്കയില്‍ മാര്‍ മൂലക്കാട് നടത്തിയ സമുദായവിരുദ്ധ പ്രസ്താവന അദ്ദേഹം അമേരിക്കയിലെത്തി തിരുത്തണമെന്ന ഒരു പ്രസംഗകന്റെ നിര്‍ദ്ദേശം വലിയ കൈയ്യടിയോടെ ആളുകള്‍ എതിരേറ്റു. ഓഡിറ്റോറിയത്തിനു മുന്നില്‍ ബിഷപ്പിനെ തടഞ്ഞുനിര്‍ത്തി ബഹളംവെച്ചവരെ മുതിര്‍ന്ന ആളുകള്‍ തള്ളിമാറ്റി വഴി ഒരുക്കേണ്ടിവന്നു.
ആളുകളുടെ ബഹളത്തിനിടെ ചാക്കോ പട്ടാര്‍കുഴി, ഡോ: ലൂക്കോസ്, സ്റ്റീഫന്‍ ജോര്‍ജ്, ഷൈജി ഓട്ടപള്ളി ഇവര്‍ നാലു പേര് അവതരിപ്പിച്ച പ്രമേയങ്ങള്‍ ശബ്ദവോട്ടോടെ പാസാക്കി.
യോഗത്തിലുടനീളം അമേരിക്കയിലെ വികാരി ജനറാര്‍ ഫാ: മുത്തോലത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ടായിരുന്നു. അദ്ദേഹത്തെ തിരികെ വിളിക്കണമെന്നായിരുന്നു യോഗക്കാരുടെ പൊതുവികാരം.
സ്നേഹസന്ദേശം റിപ്പോര്‍ട്ടര്‍
(അമേരിക്കന്‍ ക്നാ വഴി അയച്ച മെയിലില്‍ ഈ ബ്ലോഗിന്റെ പേര് ബിലാത്തി വിശേഷങ്ങള്‍"" എന്ന് എഴുതിയതിനു പകരം ക്നാനായ വിശേഷങ്ങള്‍ എന്ന് തിരുത്തി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു)
Is it true mar moolakattu has told his cinfidential friends that he might step down and handover to mar pandaram?
ReplyDeleteHe should have done that,instead of justifying the priests who were accused and was arrested.
DeleteFinally Knas have risen up against the hierarchy for the truth.
ReplyDeleteChicagu Knas, your work is paying off finally...
ReplyDeleteWas chazhi hiding in peter's home?
ReplyDeleteകുര്‍ബാനയില്‍ നമ്മള് ചൊല്ലുന്നത് സകല സൌഭാഗ്യങ്ങളും മുടിചൂടി നില്ക്കുന്ന സഭയില്‍ ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു എന്നാണ്.
ReplyDeleteപ്രിയ പിതാവേ അമേരിക്കയില്‍ ഒരു നിയമം കേരളത്തില്‍ വേറെ നിയമം. പ്രമാണവും കല്പ്പിനയും ഒക്കെ കത്തോലിക്കാസഭയില്‍ ഒരുപോലെ അല്ലെ? അതോ വികസിത രാജ്യങ്ങളില്‍ ഒരു നിയമം, ദരിദ്ര രാജ്യത്ത് ഒരു നിയമം എന്നതാണോ? ചെയ്യ്യുന്നത് രണ്ടും ഒരു കാര്യം പിന്നെ എങ്ങനെ രണ്ടു നീതി? ഇതിനു മുന്‍കാലപ്രാബല്യം ഉണ്ടോ? എങ്കില്‍ പുറത്തു പോയി കെട്ടുകയും മരിക്കുകയും ചെയ്തവരുടെ അസ്ഥികള്‍ പെറുക്കി മാതൃ ഇടവകയില്‍ കൊണ്ട് വന്നാല്‍ വികാരി അച്ഛന് വീണ്ടും അടക്കുമോ? ഇല്ലങ്കില്‍ മരിച്ചവരുടെ ആത്മാക്കള്‍ സഹിക്കുമോ?
വിവാഹം കഴിക്കാതെ ഈഴവസ്ത്രീയുടെ കൂടെ പൊറുക്കുന്ന അല്ലങ്കില്‍ registrar ഓഫീസില്‍ കെട്ടുകയോ ചൈയ്യുന്ന അമേരിക്കയില്‍ ജീവിക്കുന്ന ക്നാനായക്കാരന് ക്നാനായ കത്തോലിക്കാ അസോസിയേഷന് മെമ്പര്‍ ആക്കാമോ? ജനിച്ചാല്‍ മാത്രം മതിയോ സഭയുടെ വിശ്വാസങ്ങളില്‍ ജീവിക്കുകയും വേണ്ടേ? അതോ ആറാം പ്രമാണം ലങ്ഖനം അമേരിക്കയില്‍ അനുവദിച്ചിട്ടുണ്ടോ കേരളത്തില്‍ ഇല്ലേ?
കറിയാക്കുട്ടി,
Deleteപണ്ടൊക്കെ മെത്രാന്മാര് അല്മീയകാര്യങ്ങള് മാത്രം നോക്കിയിരുന്നവരായിരുന്നു. പറങ്കികള്‍ വന്നതിനു ശേഷമാണ് മെത്രാന്മാര്ക്ക് ഇത്രയും അധികാരം ഉണ്ടായത്. ഇന്ന് അവര്‍ വലിയ കോര്‍പ്പറേറ്റ് മാനേജര്‍മാരാണ്. സമ്പത്തിലും ആഡംബരത്തിലും മുഴുകി അധികാരത്തിന്റെ മത്ത് വല്ലാതെ തലയ്ക്കു പിടിച്ചു നടക്കുന്നവര്‍. ഈയിടെയായി അവര്‍ സമുദായത്തെയും കയ്യേറിയിരിക്കുകയാണ്.
ഒരു മെത്രാന്റെയും വീട്ടില്‍നിന്നും കൊണ്ടുവന്നതല്ല ക്നാനായസമുദായം. ക്നാനയക്കാരനെ/ക്നാനയക്കാരിയെ നിര്‍വചിക്കേണ്ടത് ഇരു ക്നാനായ സഭകളിലുമുള്ള ജനാതിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്. അവരുടെ ജോലി അവര്‍ ചെയ്യട്ടെ. അച്ചന്മാരും, മെത്രാന്മാരും ദിവസം ഒരു കുര്‍ബാനയും ചൊല്ലി, ബാക്കി സമയം ബൈബിളും മറ്റു നല്ല പുസ്തകങ്ങളും വായിച്ചു, ധ്യാനിച്ച്, മനനം ചെയ്തു ജീവിക്കട്ടെ.
വേണ്ടാത്ത പണിക്ക് പോയാല്‍ എന്ത് സംഭവിക്കും എന്നതിനൊരുദാഹരണമാണ് ഓശാന ഞായറാഴ്ച ചൈതന്യയില്‍ സംഭവിച്ചത്.
ക്നാനായ അച്ചന്മാര്ക്കും കന്യാസ്ത്രീകള്‍ക്കും ലത്തീന്‍ സഭയില്‍ ചേരാം, അവിടെ കുര്‍ബാന ചൊല്ലാം, മെത്രാനും മെത്രാപോലീത്തയും ആകാം, പക്ഷെ, അല്മേനി ലത്തീന്‍ പള്ളിയില്‍ പോകരുത്. പോയാല്‍ അത് പാപമാണെന്ന് പറഞ്ഞു പരത്തുന്നു. ഇതിനൊക്കെ സഭ്യമായ ഭാഷയില്‍ എന്തെങ്കിലും പേരുണ്ടോ?
വായില്‍ വരുന്നത് കോതയ്ക്ക് പാട്ടാണ്; പക്ഷെ അത് ഒരു സമുദായത്തിന് നിയമം ആവുകയില്ല. ഓര്‍ത്താല്‍ നന്ന്.
Let them be happy with their job-Kurbana,sarements and also spend some time in the convents.(not in our houses)
DeleteHave you heard the April1st meeting held at Chithanya.... Mutholathiley Achaaa, please pack and leave asap.
ReplyDelete