Wednesday, April 18, 2012

ഒട്ടംതുള്ളല്‍ ( ഒന്നാം ഭാഗം)


ക്നാനായ സംവാദം ഓട്ടംതുള്ളല്‍ 

[പണ്ടിവനൊരു കടിയാലൊരു പുലിയെ.... എന്ന രീതി]


ഒന്നാം ഭാഗം 

മുക്കവനെന്നൊരു മുത്തുക്കുട്ടന്‍
വൈദികവൃത്തിയ്ക്കതിശയമായി
വൈദികനായൊരു മുത്തുക്കുട്ടന്‍
മൂക്കിനു താഴെ ശൌര്യക്കുട്ടന്‍
മൂക്കിനു താഴെ ശൌര്യക്കുട്ടന്‍

മുത്തുക്കുട്ടന്‍ കള്ളക്കുട്ടന്‍
മുത്തുക്കുട്ടന്‍ ഉണ്ണിക്കുട്ടന്‍
ഉറിയേല്‍ തൂങ്ങിനടന്നൊരു കാലം
മുത്തുക്കുട്ടന്‍ ചക്കരക്കുട്ടന്‍
ചക്കരമാവേല്‍ കയറും കുട്ടന്‍

മുക്കവനെന്നൊരു മുത്തുക്കുട്ടന്‍

പ്രാഞ്ചേട്ടന്‍മാര്‍ കഴിയും ദേശം
ചിക്കാഗോ എന്നൊരു ദേശം
ക്നാനയക്കാര്‍ കാശ് മുടക്കി
സീറോ മലബാര്‍ രൂപതയാക്കി
മുത്തുക്കുട്ടന്‍ വിലസു തുടങ്ങി

വിജിസ്ഥാനം തട്ടി അടിച്ചു
പ്രാര്‍ത്ഥന ചൊല്ലാന്‍, തമ്മിത്തല്ലാന്‍
കുടുംബിനിമാരെ കൂട്ട് പിടിച്ചു
വാടാമല്ലി, പൂവന്‍ പഴമേ
നറുതേന്‍ മലരേ വരികെന്നരികെ

കാശുള്ളവരുടെ കീശക്കിട്ടു
കുത്തു കൊടുത്തു ചവിട്ടു കൊടുത്തു
പള്ളിക്കൊരുനാള്‍ കാശുമുടക്കി
ക്നായക്കാര്‍ പത്തി മടക്കി
പലിശ കൊടുത്തു ഡോളര്‍ വാങ്ങി,
പണമിടവാടും മുത്തുക്കുട്ടന്‍

കൈക്കാരന്മാര്‍ ഓടിനടന്നു
പിരിവും ഷോയും പലതു നടത്തി
പണമങ്ങൊഴുകി പള്ളിയിലേയ്ക്ക്
പള്ളികള്‍ പത്തു വാങ്ങിക്കൂട്ടി
ക്നനായക്കാരുടെ പള്ളികളെല്ലാം
സീറോമലബാറിനണ്ടറിലായി

ജേക്കബ്‌ മെത്രാന്‍ ചോദിക്കുന്നു
ക്നായി തൊമ്മന്‍ എന്തൊരു തൊമ്മന്‍
എന്തൊരു തോമ മണ്ടന്‍ തോമ
പദവികളെവിടെ ക്നായി തോമാ
തൊമ്മന്‍ ക്നായെ പറ്റിച്ചിട്ട്
ഡോളര്‍ മുഴുവന്‍ നാട് കടത്തി

മുക്കവനെന്നൊരു മുത്തുക്കുട്ടന്‍

ആഗാ... ആപ്പേ പ്രസ്ഥാനങ്ങള്‍
പലതു നടത്തി കയ്യടി വാങ്ങി
പ്രസ്ഥാനങ്ങള്‍ പലതു നടത്തി
പാവങ്ങള്‍ക്ക്വീട്പിരിവ്
പിരിവിന്‍ എണ്ണം കൂടിക്കൂടി
വിദ്യാഭ്യാസ ഫണ്ട് പിരിവ്
കല്ലിയാണ് പിരിവു നടത്തി
സെഞ്ച്വറി എന്നൊരു പിരിവു നടത്തി

ഫോട്ടോ സെഷന്‍ മന്ത്രിക്കൊപ്പം
ശാലോം എന്നൊരു ചാനല്‍സെഷന്‍
കുട്ടന്‍ വാര്‍ത്തകള്‍ പൊട്ടിമുളച്ചു
കേരള എക്സ്പ്രസ്സ്‌ നിറഞ്ഞുകവിഞ്ഞു
പോരാത്തതിനു സ്വന്തം ചാനല്‍
കെവി ചാനല്‍ കെവി പത്രം

ബ്ലോഗിന്‍ കുട്ടന്‍ കാരക്കുട്ടന്‍
കറമ്പന്‍ കുട്ടന്‍ മോട്ടക്കുട്ടന്‍
മുട്ടവിരിഞ്ഞു മുട്ടവനായി
മുത്തുകുട്ടനെ മുത്തി നടന്നു

മുക്കുവനെന്നൊരു മുത്തുക്കുട്ടന്‍
മൂക്കിനു താഴെ ശൌര്യക്കുട്ടന്‍
മൂക്കിനു താഴെ ശൌര്യക്കുട്ടന്‍
മുത്തുക്കുട്ടന്‍ കള്ളക്കുട്ടന്‍

(തുടരും......)


പാപ്പച്ചി എന്ന വല്യപ്പന്‍
ക്നാനായ ഭവന്‍
കൊടുങ്ങല്ലൂര്‍ പി.ഓ.
എറണാകുളം ജില്ല, കേരള

പ്രായാധിക്യവും കേള്‍വിക്കുറവും മൂലം ഫോണ്‍ സര്‍വീസ്‌ ഇല്ല. നേരിട്ടുള്ള സന്ദര്‍ശനം മാത്രം. നേരില്‍ കാണാമെന്ന വിശ്വാസത്തോടെ, നിങ്ങളുടെ വല്യപ്പന്‍. ക്നാനയകാര്‍ക്ക് വല്യപ്പന്റെ ഉമ്മ. നിര്ത്തുന്നു.


No comments:

Post a Comment