Monday, April 23, 2012

ആരാണ് യഥാര്ത്ഥ വില്ലന്‍?


വിഡ്ഢിദിനത്തില്‍ വിഡ്ഢിയാക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അരമനയുടെയും അരമനനിരങ്ങികളുടെയും അനൌദ്യോഗിക ഭാഷ്യം, “കള്ളുകുടിയന്മാരുടെയും ആഭാസന്മാരുടെയും ഗുണ്ടാഷോ” എന്നാണു. ഒരു വൈദികന്റെ ഭാഷയില്‍ പറഞ്ഞാല്‍, “Clamour of Hooligans.

ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത്, പുരോഹിതവര്‍ഗത്തിന് അല്മായരോടുള്ള പരമപുശ്ചമെത്രമാത്രമാണ് എന്നതാണു. വൈദികരെ അനുസരിക്കുക, നേര്ച്ചയിടുക, പ്രാര്‍ഥിക്കുക ( അനേപ്രാ ) – ഈ മുന്നേമൂന്നു കാര്യങ്ങള്‍ മാത്രമാണ് അല്മായന്‍ ചെയ്യേണ്ടത്. ബാക്കിയെല്ലാം അവര് ചെയ്തുകൊള്ളും. അവര് ചെയ്യുന്നതെല്ലാം ശരിയാണ്താനും!

ഇപ്പോഴും ഈ സംവിധാനത്തോട് എതിര്‍പ്പില്ലാത്ത അനേകരുണ്ട്. പക്ഷെ ഇത് മനസ്സിലാക്കുന്ന ഒരു ന്യുനപക്ഷമാണ് ഇന്ന് സഭയുടെ തലവേദന. ആ തലവേദനയ്ക്ക് വേദനസംഹാരികളൊന്നുമില്ല. അതിനോട് പൊരുത്തപ്പെടുക മാത്രമാണ് ഏക പോംവഴി. അങ്ങിനെ പൊരുത്തപ്പെട്ട യുറോപ്പിലെയും അമേരിക്കയിലെയും വൈദികരില്‍ നിന്നും അല്പം പ്രായോഗിക പരിശീലനം നമ്മുടെ വൈദികര്‍ക്ക് കൊടുക്കാവുന്നതാണ്. അത് അവര്‍ക്ക് അനല്പമായ ഗുണം ചെയ്യുമെന്നുറപ്പാണ്.

ഹൂസ്റ്റണിലെ പള്ളിവാങ്ങലിനു പിന്നിലെ ക്രമക്കേടുകള്‍ തെളിവുസഹിതം മൂലക്കാട്ട് പിതാവിനെ വിവരിച്ചുകേള്‍പ്പിപ്പോള്‍ “ഞാന്‍ പറഞ്ഞിട്ടാണ് ഹൂസ്റ്റണില്‍ പള്ളി വാങ്ങിയത്, അതെക്കുറിച്ച് ആരും ഒന്നും ചോദിക്കേണ്ട” എന്നാണ് പിതാവ് പ്രതികരിച്ചത്.

എന്താണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്? ഇത്രയും നാള്‍ ക്നാനായമക്കള്‍ വിചാരിച്ചു, മുത്തോലത്തച്ചന്‍ എന്ന ഭൂതം, ജനത്തെയും തിരുമേനിമാരെയും വകവയ്ക്കാതെ തന്റെ തോന്ന്യാസം നടത്തുന്നു. എങ്ങിനെയെങ്കിലും അങ്ങേരെ കോട്ടയത്തേയ്ക്ക് തിരിച്ചു വിളിപ്പിച്ചാല്‍ കാര്യങ്ങള്‍ എല്ലാം നേരെയാകും.

പാവം, വിഡ്ഢികളായ നമ്മള്‍!

ഇത് മൊത്തം അരമനയില്‍ എഴുതിയുണ്ടാക്കി പലപ്രാവശ്യം റിഹേര്സല്‍ നടത്തി തയ്യാറാക്കിയ നാടകമാണ്. നാടകം ഇനിയും വ്യക്തമല്ല. എങ്കിലും എന്തൊക്കെയോ ചില വരികള്‍ മാത്രമാണ് നമുക്ക് ഇപ്പോള്‍ വായിച്ചെടുക്കാന്‍ സാധിക്കുന്നത്.

1986-ല്‍ പുറപ്പെടുവിച്ച റെസ്ക്രിപ്റ്റ്‌ നമ്മുടെ സഭാധികൃതര്‍ അന്നേ അംഗീകരിച്ചതാണ്. അതനുസരിച്ച് എങ്ങിനെ മുന്നോട്ടു പോകണം എന്ന തിരക്കഥ തയ്യാറായിരുന്നു. സഭാതലത്തില്‍ അതിനായി വേണ്ട ആലോചനകളും ചര്‍ച്ചകളും ഒക്കെ നടന്നിട്ടുണ്ടാവണം. അല്മേനിയെ ഒന്നും അറിയിച്ചില്ല. ഈ വിവരം എന്ന്, എവിടെ വച്ച്, എങ്ങിനെ പരസ്യമാക്കണം എന്നും തീരുമാനം ഉണ്ടായിരുന്നു. അതിനു മുമ്പ് “ഇത്ര പള്ളികള്‍ വാങ്ങി അങ്ങേയ്ക്ക് തരാം” എന്ന് അങ്ങാടിയത്തിന് വാക്കും കൊടുത്തിരുന്നു.

ഇതിനായി, കുറുക്കന്റെ ബുദ്ധിയുള്ള മുത്തോലത്തിനെ (അങ്ങേരു പത്താം ക്ലാസ്സില്‍ തോറ്റതാണെന്നൊക്കെ പറഞ്ഞു പരത്തുന്നവര്പോലും അങ്ങേരുടെ കുനുഷ്ടു ബുദ്ധിയുടെ മുമ്പില്‍ നമിക്കും) അരമനയില്‍ നിന്ന് നിയോഗിച്ചു. അദ്ദേഹം തെരഞ്ഞെടുത്ത വൈദികരെയും അതിനായി വിട്ടുകൊടുത്തു. അവര് വേണ്ടതരത്തില്‍ കരുക്കള്‍ നീക്കി പള്ളികള്‍ വാരികൂട്ടി. അല്മേനിയുടെ കാശിനു പുല്ലുവില കൊടുക്കാതിരുന്നവര്‍ പള്ളിവാങ്ങലിന്റെ ലാഭാനഷ്ടങ്ങലെക്കുറിച്ചോ, അല്മായര്‍ക്കുണ്ടാകാന്‍ പോകുന്ന ബാധ്യതയെക്കുറിച്ചോ ഒരു നിമിഷം പോലും ചിന്തിച്ചില്ല. എന്തിനു ചിന്തിക്കണം? “ഞങ്ങള്‍ക്ക് പള്ളി വേണ്ട, കമ്മ്യൂണിറ്റി സെന്റര്‍ മതി” എന്ന് പാവം ജനം മുറവിളി കൂട്ടിയപ്പോള്‍ അവര് ഉള്ളില്‍ പറഞ്ഞു, “പോടാ പട്ടികളെ.” എന്നിട്ടും കഷ്ടപ്പെട്ട് ജോലിചെയ്തുണ്ടാക്കിയ കാശെടുത്തു കൊടുക്കാന്‍ എത്രപേര്‍ ഉണ്ടായി!

പിഴവ് പറ്റിയത് ന്യൂ യോര്‍ക്കിലെ തറയ്ക്കലച്ചനു മാത്രമാണ്. കഴിയാവുന്ന തറത്തരങ്ങള്‍ ഒക്കെ കാണിച്ചു നോക്കിയെങ്കിലും ന്യൂ യോര്‍ക്ക്‌ ക്നാനായ സംരക്ഷണസമതിയുടെ മിടുക്ക് കൊണ്ട് എന്ന് വേണമെങ്കില്‍ പറയാം, തറയ്ക്കലച്ചന്‍ തറപറ്റി. അങ്ങേരുടെ ഭാവി ശോഭനമല്ല! നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കട്ടപൊക!

ഇതായിരിന്നിരിക്കണം പ്ലാന്‍ - പള്ളികള്‍ വാങ്ങി കൂട്ടുക. വേണ്ടത്ര പള്ളികള്‍ വാങ്ങിക്കഴിയുമ്പോള്‍, സാവധാനം മുത്തോലത്തിനെ പിന്‍വലിക്കുക. അതോടെ ജനം മൊത്തം ഹാപ്പി! പുതിയ ആള്‍ക്ക് ചൂഷണം വീണ്ടും തുടരാം.

ഇതിന്റെയെല്ലാം പിന്നിലെ യഥാര്‍ത്ഥവില്ലന്‍ ആരാണ്?

ജനം തീരുമാനിക്കുക.

അലക്സ്‌ കണിയാംപറമ്പില്‍

3 comments:

  1. It is time for us to leave the Syro Church and go back to our local parish, one family at a time. We had peace and harmony in the community until the arrival of Muthu and Zeros in 2001. Let's at the very least not contribute financially and add to their success.

    ReplyDelete
  2. there is no doubt by the grace of god there is some useless people like you went to usa and uk.By the the grace of God they have some money and now they want popularity or trying to seek attention.Nothing else. So that they are trying to make fool to the illiterate people through the useless endogamy/Sodomy.

    By, Thomas Joseph
    a true Knanaya man
    0117 9508758.

    ReplyDelete
  3. Palli Kachavadam nirthu - Knanaya janathaye samrakshiku..
    Anyone has received any order from Vatican to change the basic principles and rules of Kottayam Archdiocese? If so make it public so people should know about that - otherwise, please don't make new knanaya (3rd) formula in USA - the responsibility is that "only take care of Kottay Archdiocese and its real members" - so onece again request to please do not confuse the people with third formula ... let these kunjadukal live in brotherlyhood, love and with God's grace

    ReplyDelete