Sunday, April 29, 2012

ഇത് വെറും കൊലചതിയാണേ !!!!!! (ചിക്കാഗോ ക്നായിലെ പോസ്റ്റ്‌)


പ്രിയപ്പെട്ടവരെ

കഴിഞ്ഞ ദിവസങ്ങളായി അപ്നാദേശിലൂടെ മൂലക്കാട് പിതാവിന്റെ ഒരു ലേഖനം എല്ലവരും വായിച്ചു കാണുമല്ലോ. അതിലെ ഒരു പ്രസക്ത താഴെ ചുവടെ ചേര്ക്കുന്നു.

“അമേരിക്കയില്‍ താമസിക്കുന്ന ക്‌നാനായകത്തോലിക്കര്‍ കാനോനികമായി കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ അധികാരപരിധിയില്‍പ്പെടുന്നവരല്ല. അമേരിക്കയില്‍ ചിക്കാഗോ രൂപതയുടെ കീഴില്‍ ക്‌നാനായക്കാര്‍ക്കായി സ്ഥാപിക്കപ്പെട്ട ഇടവകകളില്‍ ക്‌നാനായസമുദായത്തിനു പുറമെ നിന്നും വിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക്‌ മറ്റു ക്‌നാനായക്കാരോടൊപ്പം തുല്യത (equal status) ഉണ്ടായിരിക്കുമെന്നും തല്‍സംബന്ധമായി കോട്ടയം അതിരൂപതയില്‍ അനുവര്‍ത്തിച്ചു വരുന്ന നയം പ്രസ്‌തുത ഇടവകകളില്‍ അനുവദിക്കുകയില്ലെന്നുമുള്ള പൗരസ്‌ത്യ തിരുസംഘത്തിന്റെ നിബന്ധനയ്‌ക്കു വിധേയമായിട്ടാണ്‌ ചിക്കാഗോ മെത്രാന്‍ ഈ ഇടവകകള്‍ സ്ഥാപിച്ചത്‌.”

നമുക്ക് ഇത്രയും പള്ളികള്‍ ഇന്നു അമേരികയില്‍ ഉണ്ടായി, എവിടെയെങ്കിലും മുത്തു കത്തനാര്‍ പള്ളിവാങ്ങുന്നതിനു മുമ്പായി ഇതു വിവരിച്ചിട്ടുണ്ടോ? അമേരികയിലെ പള്ളികള്‍ കോട്ടയം രൂപതയുടെ അധികാരപരിധിക്ക് പുറത്താണെന്നു അറിഞ്ഞാല്‍ നമ്മള്‍ ആരെങ്കിലും ഈ കൊലചതിക്കു കൂട്ട്നില്ക്കുമോ?? നമ്മുടെ ക്നാനായ പള്ളികളില്‍ പുറത്തു നിന്നും വിവാഹം കഴിച്ചവറ്ക്കും തുല്യ പദവിയാണെന്നു, കോട്ടയം രൂപതയിലെ നയം ഇവിടെ നടക്കില്ല്ന്നു ആറ്ക്കെങ്കിലും അറിയാമായിരുന്നോ?

പാവപ്പെട്ട അല്മായ്ര്‍ക്ക് മോഹനവാഗ്ദാനാങ്ങള്‍ നല്കി സത്യങ്ങള്‍ മറച്ചുവച്ചു നടത്തിയ ഈ കൊലചതിക്കു മുത്തു മറുപടി പറയേണ്ടി വരും, ഇതെല്ലാം നമ്മളില്‍ നിന്നും മറച്ചു വയ്ക്കാന്‍ കൂട്ടുനിന്ന നമ്മുടെ പിതാക്കെന്മാര്ക്കു ആവശ്യത്തിനു  കത്തോലിക്ക കോണ്ഗ്രസ്സ് കൊടുക്കുന്നുണ്ട്, അധികം താമസിയാതെ അമേരിക്കയിലും ഒരു കൊടുങ്കാറ്റ് ആഞ്ഞടിച്ചേ പറ്റൂ.

ഒരു അരപ്പട്ടക്കു വേണ്ടി പച്ച കള്ളം പറഞ്ഞ് സമുദായത്തെ പറ്റിച്ച് സ്വന്തം പടം പത്രങ്ങളില്‍ ഇടുന്നതിനു മാത്രമായി നടത്തുന്ന അഗാപായില്‍ പണം കുറഞ്ഞപ്പോള്‍ പുതിയ നമ്പര്‍ ഇറക്കി ഞായറാഴ്ച നടത്തുന്ന പണപിരിവിനെ പരാജയപ്പെടുത്തൂ, സമുദായത്തെ രക്ഷിക്കൂ!!!!!!!

വാല്‍ക്കഷണം

ചിക്കാഗോയിലെ രണ്ടു പള്ളികളില്‍ നിന്നും വിവിധയിനത്തില്‍ കിട്ടുന്ന പ്രതിമാസവരുമാനം പതിനായിരത്തില്‍ അധികം വരുമെന്നാണ് പള്ളിയുമായി അടുത്ത ബനദ്‌മുള്ള ചില മുന്‍ ഭാരവാഹികളില്‍ നിന്ന് അറിയുന്നത് ഈ തുകയ്ക്ക് സ്തോത്രകാഴ്ചയുമായി മാത്രമല്ല വാര്‍ഷീക വരുമാനവുമായോ പ്രത്യേക ഫണ്ട് പിരിവുമായോ യാതൊരു ബെന്തവുമില്ല. വിശുദ്ധ കര്മങ്ങല്‍ക്കായും മറ്റും കിട്ടുന്ന ഈ തുകകള്‍ വൈദീകരുടെ സ്വന്തമെന്നാണ് ജനങ്ങളെ ധരിപ്പിച്ചിരിക്കുന്നത്. പതിനായിരത്തിലതികം വരുന്ന ഈ തുക പള്ളി ഖജനാവില്‍ ഇടാതെ മുഴുവന്‍ അടിച്ചുമാറ്റി അഗാപ്പയിലും കുറെ പോക്കടിലുമായി ഇട്ടു ഓരോ ആവശ്യവും വരുമ്പോള്‍ പ്രത്യേകം പ്രത്യേകം പിരിവെടുത്തു നമ്മളെ കൊള്ളയടിക്കുന്ന ചിക്കാഗോയിലെ മുതോലംദൈവത്തിന്റെ ചിക്കാഗോനിവാസികളെ കൊള്ളയടിക്കുന്നതിന്റെ മുഴുവന്‍ ചരിത്രവുമായി ചിക്കാഗോ ക്നാ അടുത്ത ബ്ലോഗ്‌ ഫീച്ചറുമായി ഉടന്‍ നിങ്ങളുടെ അടുത്ത് എത്തുന്നു.

ചിക്കാഗോ ക്നാ 
എന്നെന്നും ക്നാനായക്കാരോടൊപ്പം

No comments:

Post a Comment