പ്രിയ ക്നാനായ സുഹൃത്തുക്കളെ,
നോര്‍ത്തമേരിക്കയിലെ ക്നാനായസമുദായത്തില്‍ മായം ചേര്‍ക്കുവാന്‍ പല ഫോര്‍മുലകളും നമ്മള്‍ കണ്ടു. LA-യിലും ഷിക്കാഗോയിലും കൂവിതോല്‍പ്പിക്കുവാന്‍ തയ്യാറായി നിന്ന കോട്ടയത്തെ ക്നാനായമക്കളുടെ മുമ്പിലും പ്രഖ്യാപിച്ച പുതിയ മൂലക്കാടന്‍ ഫോര്‍മുല ഒന്നുകില്‍ പച്ചക്കള്ളം, അല്ലെങ്കില്‍ നോര്‍ത്തമേരിക്കയില്‍ പിതാവ് പിരിക്കാന്‍ മാത്രം വന്നാല്‍മതി എന്ന് മുത്തോലം തീരുമാനിച്ചുറപ്പിച്ച് അങ്ങാടിയത്ത് ഫോര്‍മുല നടപ്പിലാക്കി കഴിഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി ഷിക്കാഗോയിലെ Maywood Sacred Heart Knanaya പള്ളിയില്‍ വിതരണം ചെയ്ത ഫാമിലി ഇന്‍ഫര്‍മേഷന്‍ ഫോം കാണുക. (ഇത് കാണാന്‍ ഇവിടെക്ലിക്ക് ചെയ്യുക).
ഇപ്പറഞ്ഞ Form-ല്‍ തുടക്കം മുതലേ ക്നാനായക്കാരന്‍ ആണോ എന്ന് ചോദിക്കുന്നു.
ഇവിടെ പല ചോദ്യങ്ങളും നമ്മള്‍ ചോദിക്കേണ്ടതുണ്ട്.
Knanaya Mission Family Information Form-ല്‍ എന്തിനാണ് ഇങ്ങനെ ഒരു ചോദ്യം? ക്നാനായക്കാര്‍ അല്ലാത്തവരുടെ വിവരങ്ങള്‍ എന്തിനെടുക്കുന്നു?
Head of the family (and spouse)-ല്‍ ആരങ്കിലും നോണ്‍-കനാ ആണെങ്കില്‍, മൂലക്കാട്ട് ഫോര്‍മുല അനുസരിച്ച് ഈ Form പൂരിപ്പിക്കുവാന്‍ പാടില്ല. ഇതിനെപറ്റി ഇതില്‍ ഒന്നും പറയുന്നില്ല. അതുമല്ല, അവരുടെ മക്കളുടെ വിവരങ്ങളും ചോദിച്ചിരിക്കുന്നു. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് ഷിക്കാഗോ ക്നാനായ മിഷന്റെ Database-ല്‍ മായം കലര്‍ത്തി കഴിഞ്ഞു എന്നല്ലേ?
ഇത് മൂലക്കാട് പിതാവ് കൂടി അറിഞ്ഞു കൊണ്ടാണോ? അല്ലെങ്കില്‍ തനിക്ക് പുല്ലുവില പോലും കല്‍പ്പിക്കാത്ത മുത്തോലത്തെ വി.ജി. സ്ഥാനത്തുനിന്നും മാറ്റാന്‍ പറ്റുമോ?
മൂലക്കാട്ട് പിതാവ് കൂടി അറിഞ്ഞുകൊണ്ടാണ് ഈ ചതിയെങ്കില്‍, “വേലി തന്നെ വിളവു തിന്നാല്‍” KCCNAയും KCCയും ആഞ്ഞടിച്ചേ പറ്റൂ.
ഇവിടെ ഒരു ഫോര്‍മുല മാത്രം – അങ്ങാടിയത് ഫോര്‍മുല. അതായത് പുറത്തു നിന്നും വിവാഹം കഴിച്ചവരും അവരുടെ മക്കളും ക്നാനായ പള്ളികളില്‍ മെംബേര്‍സ് ആയിരിക്കും. ഇതിനു കൂട്ടുനില്‍ക്കുന്ന മുത്തോലത്തിനെതിരെ ഒപ്പ് ശേഖരിച്ചു VGയെ മാറ്റാന്‍ നമുക്ക് ഒത്തുചേരാം. ഉടന്‍തന്നെ കറമ്പനും വെളുമ്പനും അവരുടെ മക്കളും എല്ലാം നിറഞ്ഞ ക്നാനായ പള്ളികള്‍ നമുക്ക് കാണാം.
മുത്തോലത്തിനെ മാറ്റൂ, സമുദായത്തെ രക്ഷപെടുത്തൂ
സ്വന്തം ക്നാനായ സുഹൃത്ത്
No comments:
Post a Comment